പിള്ളേരെ സദാചാരം തല്ലിപ്പഠിപ്പിക്കാനെത്തിയ ശിവസേനക്കാരന്‍ സ്ത്രീപീഡനക്കേസിലെ പ്രതി..!!
കൊച്ചി: മറൈന്‍ഡ്രൈവില്‍ സദാചാരഗുണ്ടായിസം നടപ്പാക്കിയ ശിവസേനക്കാരുടെ കൂട്ടത്തില്‍ സ്ത്രീപീഡനക്കേസിലെ പ്രതിയും. ഹൈബി ഈഡന്‍ എംഎല്‍എയാണ് ഇക്കാര്യം നിയമസഭയില്‍ വ്യക്തമാക്കിയത്. പീഡനക്കേസിലെ പ്രതിയായ ടികെ അരവിന്ദനാണ് മറൈന്‍ഡ്രൈവില്‍ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും തല്ലിയോടിക്കാനെത്തിയ ശിവസേനാ ഗുണ്ടകളില്‍ ഒരാള്‍.
Read Also: നടി ആക്രമിക്കപ്പെട്ട സംഭവം സോഷ്യല്‍ മീഡിയയില്‍ അര്‍മാദമാക്കിയവർ കുടുങ്ങും..!! പോലീസ് വേട്ട തുടങ്ങി !
Read Also:സൗദിയില്‍ പ്രവാസി മലയാളികള്‍ക്ക് ഇരുട്ടടി..!! സ്വദേശിവത്കരണം 27 തൊഴിൽ മേഖലകളിലേക്ക് കൂടി..!!

കേരളത്തില്‍ വര്‍ധിച്ചുവരുന്ന പീഡനക്കേസുകളും ഒപ്പം ശിവസേനയുടെ സദാചാര ഗുണ്ടായിസവും നിയമസഭയില്‍ ചര്‍ച്ചയായ വേളയിലാണ് ശിവസേനയുടെ ഗുണ്ടകളിലൊരാള്‍ പീഡനക്കേസ് പ്രതിയാണ് എന്ന് ഹൈബി ഈഡന്‍ എംഎല്‍എ വെളിപ്പെടുത്തിയത്.

ടികെ അരവിന്ദന്‍ എന്ന ശിവസേനക്കാരന്‍ സ്ത്രീയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞയാളാണ്. മൂകയും ബധിരയും ആയ സ്ത്രീയെ ആണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്.

ഇളംകുന്നപുഴ ഹൈസ്‌കൂളിലെ സ്വീപ്പര്‍ ആയ യുവതിയെ ആണ് ഇയാള്‍ പീഡിപ്പിച്ചത്. സ്‌കൂള്‍ എച്ച്എമ്മിന്റെ പരാതിയിലാണ് സംഭവത്തില്‍ അരവിന്ദനെതിരെ പോലീസ് കേസെടുത്തത്.

മറൈന്‍ ഡ്രൈവില്‍ നടന്ന ശിവസേനക്കാരുടെ സദാചാര ഗുണ്ടായിസം വിഷയത്തില്‍ നിയമസഭയില്‍ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിലാണ് ഹൈബി ഈഡന്‍ ഇക്കാര്യം വ്യക്തമാക്കിയത്. പീഡനക്കേസ് പ്രതിയാണ് സ്ത്രീകളുടെ സംരക്ഷകനായി എത്തിയത്.

മറൈന്‍ ഡ്രൈവില്‍ ഒരുമിച്ചിരുന്ന ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും നേര്‍ക്കായിരുന്നു ബുധനാഴ്ച വൈകിട്ടോടെ ശിവസേനയുടെ സദാചാര ഗുണ്ടായിസം. പോലീസിന്റെ സാന്നിധ്യത്തിലാണ് ശിവസേനക്കാർ അഴിഞ്ഞാടിയത്.

ഒരുമിച്ചിരിക്കുകയായിരുന്ന ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ശിവസേനക്കാര്‍ അടിച്ചോടിച്ചു. ചൂരല്‍ ഉപയോഗിച്ചാണ് ഗുണ്ടകള്‍ ഇവരെ അടിച്ചോടിച്ചത്. തെറിവിളികളും അസഭ്യങ്ങളുമായാണ് ഇവർ ആക്രമണം നടത്തിയത്.

ശിവസേനയുടെ ഗുണ്ടായിസത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ അടക്കം ഉയരുന്നത്. കാഴ്ചക്കാരായി നോക്കി നിന്ന പോലീസുകാർക്കും ഏറെ പഴി കേട്ടു. പോലീസുകാർക്കെതിരെ സർക്കാർ നടപടിയുമെടുത്തു.












Click it and Unblock the Notifications