കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസിന് വീഴ്ചപറ്റിയെന്ന് മുഖ്യമന്ത്രി!! ഗുണ്ടാ നിയമവും കാപ്പയും ചുമത്തും!! പോലീസിനും പണി!

സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അദ്ദേഹം സഭയെ അറിയിച്ചു. അതു കൊണ്ടാണ് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തതെന്നും അദ്ദേഹം പറഞ്ഞു.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: മറൈന്‍ഡ്രൈവില്‍ ശിവസേന നടത്തിയ സദാചാര ഗുണ്ടായിസത്തില്‍ പോലീസിന് വീഴ്ചപറ്റിയെന്ന് തുറന്നു പറഞ്ഞ് മുഖ്യമന്ത്രി. വിഷയത്തില്‍ അടിയന്തരപ്രമേയം അവതരിപ്പിച്ച ഹൈബി ഈഡന് മറുപടി പറയവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

സംഭവത്തില്‍ പോലീസിന് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംഭവം കേരളത്തിനാകെ നാണക്കേട് ഉണ്ടാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

pinarayi vijayan

സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അദ്ദേഹം സഭയെ അറിയിച്ചു. അതു കൊണ്ടാണ് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങളില്‍ നടപടി എടുക്കാന്‍ വൈകുന്ന ഉദ്യോസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരം ആക്രമണങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്കെതിരെ ഗുണ്ടാ നിയമപ്രകാരം നടപടി എടുക്കുമെന്നും വേണ്ടി വന്നാല്‍ ഇത്തരക്കാര്‍ക്കെതിരെ കാപ്പ ചുമത്തുമെന്നും അദ്ദേഹം സഭയെ അറിയിച്ചു. സദാചാരം വച്ചു പുലര്‍ത്തില്ല എന്നു തന്നെയാണ് സര്‍ക്കാരിന്റെ നിലപാടെന്നും പിണറായി പറഞ്ഞു.

ശിവസേനക്കാര്‍ക്കെതിരെ പിണറായിയുടെ പോലീസിന്റെ ലാത്തി പൊങ്ങിയില്ലെന്ന് അടിയന്തരപ്രമേയത്തിന് അനുമതി തേടുന്നതിനിടെ ഹൈബി ഈഡന്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ ആരോപണം ഗൗരവമായി കാണേണ്ടതാണെന്നും സദാചാരക്കാര്‍ക്കെതിരെ പോലീസിന്റെ ലാത്തി ഉയരേണ്ടതാണെന്നം അദ്ദേഹം പറഞ്ഞു.

English summary
moral policing of shivasena, pinarayi vijayan against police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X