കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഡിഎ തകര്‍ച്ചയിലേക്ക്? ബിജെപിക്ക് കനത്ത തിരിച്ചടി ശിവസേന സഖ്യം വിട്ടേക്കും, ഇത് രാഹുല്‍ മാജിക്‌

  • By Desk
Google Oneindia Malayalam News

ദില്ലി: ബിജെപി കഴിഞ്ഞാല്‍ പിന്നെ എന്‍ഡിഎ മുന്നണിയില്‍ ഏറ്റവും കൂടുതല്‍ സീറ്റുള്ള കക്ഷി ശിവസേനയാണ്. പതിനെട്ട് അംഗങ്ങളാണ് അവര്‍ക്ക് ലോക്‌സഭയില്‍ ഉള്ളത്. പതിറ്റാണ്ടുകളായി ബിജെപിയുടെ സഖ്യകക്ഷിയാണ് ശിവസേന.

എന്നാല്‍ കുറച്ചുകാലങ്ങാളായി ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ശിവസേന നടത്തിവരുന്നത്. കഴിഞ്ഞ ദിവസം നടന്ന അവിശ്വാസപ്രമേയത്തില്‍ വിട്ടുനിന്നതും ഇന്ന് രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് പാര്‍ട്ടി രംഗത്ത് വന്നതുമെല്ലാം മുന്നില്‍ കണ്ട് ശിവസേനയുടെ മുന്നണി മാറ്റ സാധ്യതകളാണ് രാഷ്ട്രീയ നിരീക്ഷകര്‍ മുന്നില്‍ കാണുന്നത്.

ഇന്നലത്തെ താരം

ഇന്നലത്തെ താരം

ഒന്നരപതിറ്റാണ്ടിനിടെ ലോക്സഭയില്‍ ആദ്യമായി വന്ന അവിശ്വാസപ്രമേയത്തില്‍ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിച്ചെങ്കിലും ലോക്‌സഭയിലെ ഇന്നലത്തെ താരം രാഹുല്‍ഗാന്ധിയായിരുന്നു.

അടര്‍ത്തല്‍

അടര്‍ത്തല്‍

വന്‍ വ്യത്യാസത്തില്‍ തന്നെ പരാജയപ്പെട്ടെങ്കിലും പ്രതിപക്ഷത്തിന് ഇന്നലെ ഐക്യത്തിന്റെ കാഹളമായിരുന്നു. ഭരണപക്ഷത്ത് നിന്ന് ശിവസേനയെ അടര്‍ത്താന്‍ കഴിഞ്ഞത് കോണ്‍ഗ്രസ്സിന്റെ വന്‍ രാഷ്ട്രീയവിജയമായിട്ടാണ് വിലയിരിത്തുപ്പെടുന്നത്.

ബിജെപിക്ക് കയ്പ്പുനീര്‍

ബിജെപിക്ക് കയ്പ്പുനീര്‍

വിജയത്തിലും ബിജെപിക്ക് കയ്പ്പുനീരായത് ശിവസേനയുടെ നിലപാടായിരുന്നു. അവിശ്വാസപ്രമേയത്തില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള ശിവസേനയുടെ തീരുമാനം ഏറെനാളത്തെ അസ്വാരസ്യങ്ങളുടെ തുടര്‍ച്ചായിരുന്നു. പലഘട്ടത്തിലും കേന്ദ്രസര്‍ക്കാറിനെതിരേ രൂക്ഷമായ വിമര്‍ശനങ്ങള്‍ മുന്നണിക്ക് അകത്ത് നിന്നുകൊണ്ട് തന്നെ ശിവസേന നടത്തിയിരുന്നു.

ശിവസേന

ശിവസേന

ബിജെപിക്കേതിരെ രൂക്ഷവിമര്‍ശനങ്ങല്‍ നടത്തിവരുന്ന ശിവസേന അവിശ്വാസപ്രമേയത്തില്‍ എന്ത് നിലപാട് എടുക്കും എന്നതിനേക്കുറിച്ചായിരുന്നു രാഷ്ട്രീയകേന്ദ്രങ്ങളില്‍ കഴിഞ്ഞദിവസങ്ങളില്‍ പ്രധാനമായും ചര്‍ച്ചനടന്നിരുന്നത്. ഉദ്ധവ് താക്കറെയുമായി അമിത് ഷാ നേരിട്ട് ഫോണില്‍ സംസാരിച്ചതോടെ ശിവസേന എന്‍ഡിഎയ്ക്ക് ഒപ്പം തന്നെയെന്ന് വാര്‍ത്തകള്‍ വരികയും ചെയ്തിരുന്നു.

മലക്കം മറിയല്‍

മലക്കം മറിയല്‍

പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്യാന്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് വിപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ ഒറ്റാരാത്രികൊണ്ട് ശിവസേന മലക്കം മറിയുന്നതാണ് പിന്നീട് നാം കണ്ടത്. അവിശ്വാസപ്രമേയത്തില്‍ മോദിയെ പിന്തുണക്കാതെ വിട്ടുനില്‍ക്കാനായിരുന്നു അവരുടെ തീരുമാനം.

 പ്രശംസിച്ച് രംഗത്ത്

പ്രശംസിച്ച് രംഗത്ത്

സര്‍ക്കാറിന് അനുകൂലമായി വോട്ട് ചെയ്യാതെ വിട്ടുനിന്ന ശിവസേന ഇന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പ്രശംസിച്ച് രംഗത്ത് എത്തിയതും ഏറെ കൗതുകത്തോടെയാണ് ദേശീയ രാഷ്ട്രീയം വിലയിരുത്തുന്നത്.

ഹൃദയംകൊണ്ട് വിജയിച്ചത്

ഹൃദയംകൊണ്ട് വിജയിച്ചത്

അവിശ്വാസ പ്രമേയത്തെ മറികടക്കാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞുവെങ്കിലും ഹൃദയംകൊണ്ട് വിജയിച്ചത് രാഹുല്‍ഗാന്ധിയായിരുന്നുവെന്നാണ് ശിവസേനയുടെ മുഖപത്രമായ സാമ്‌ന ഇന്ന് എഴുതിയത്. രാഹുല്‍ഗാന്ധിയുടെ കെട്ടിപ്പിടുത്തത്തെ വലിയ പ്രാധാന്യത്തോടെയാണ് സ്മാന കൊടുത്തിരിക്കുന്നത്.

സാമ്‌ന

സാമ്‌ന

കോണ്‍ഗ്രസ്സിനേയും രാഹുല്‍ഗാന്ധിയേയും പ്രശംസിച്ചുകൊണ്ട് ആദ്യമായാണ് സാമ്‌ന ഇത്രവലിയ വാര്‍ത്തകൊടുക്കുന്നത്.
രാഹുല്‍ യഥാര്‍ഥ രാഷ്ട്രീയ സ്‌കൂളില്‍ നിന്ന് ബിരുദം നേടി കഴിഞ്ഞുവെന്നാണെന്ന് കഴിഞ്ഞ ദിവസം ശിവസേന നേത.ാവ് സഞ്ജയ് റാവത്തും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

തുറന്ന യുദ്ധം

തുറന്ന യുദ്ധം

കേന്ദ്ര സര്‍ക്കാരുമായി അടുത്തിടെ തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന ശിവസേന വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ അവിശ്വാസ പ്രമേയത്തില്‍ കേന്ദ്രത്തെ കൈവിട്ടത് പ്രതിപക്ഷ മുന്നണിക്ക് കൂടുതല്‍ ആത്മവിശ്വാസമാകുന്നു.അടുത്ത കാലത്തായി കേന്ദ്രത്തിനെതിരെ സഖ്യകക്ഷിയായ ശിവസേന പല സന്ദര്‍ഭങ്ങളിലും പരസ്യമായി രംഗത്ത് വന്നിരുന്നു.

രാഷ്ട്രീയ ശത്രു

രാഷ്ട്രീയ ശത്രു

2014ലെ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ബിജെപി ശിവസേനയേക്കാള്‍ മുന്നിലെത്തിയതോടെയാണ് അസ്വാരസ്യങ്ങള്‍ക്ക് തുടക്കമായത്. ബിജെപിയുടെ ഏറ്റവും വലിയ രാഷ്ട്രീയ ശത്രു തങ്ങളാണ് എന്നാണ് ശിവസേനയുടെ അവകാശ വാദം. എന്‍ഡിഎ സഖ്യം ദുര്‍ബലമാണ് എന്ന് ആരോപിക്കുന്ന ശിവസേന പല തവണയായി രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസിനേയും പ്രശംസിക്കാനും മടി കാട്ടിയില്ല. 1990 മുതല്‍ ശിവസേന എന്‍ഡിഎ സഖ്യകക്ഷിയാണ്.

ബിജെപിക്ക് ക്ഷീണമാവും

ബിജെപിക്ക് ക്ഷീണമാവും

മഹാരാഷ്ട്രയില്‍ ബിജെപി അധികാരത്തിലിരിക്കുന്നത് ശിവസേനയുടെ പിന്തുണയിലാണ്. പലപ്പോഴും ഫര്‍ടാനിവിസ് സര്‍ക്കാറിനുള്ള പിന്തുണപിന്‍വലിക്കുന്ന കാര്യം ശിവസേന ഉയര്‍ത്തിക്കൊണ്ടുവന്നിട്ടുണ്ട്. എന്‍ഡിഎ മുന്നണിവിട്ട് പ്രതിപക്ഷ നിരയില്‍ എത്തിയില്ലെങ്കിലും തനിച്ച് നില്‍ക്കാന്‍ ശിവസേന തീരുമാനിച്ചാല്‍ അത് ബിജെപിക്ക് വലിയ ക്ഷീണമാവും എന്നാണ് വിലയിരുത്തുന്നത്.

English summary
shiva sena support rahul gandhi and congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X