കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവഗിരി തീര്‍ത്ഥാടന സര്‍ക്യൂട്ട് പദ്ധതി പിന്‍വലിച്ച കേന്ദ്ര തീരുമാനം ഏകപക്ഷീയം: ഡിവൈഎഫ്ഐ‌

Google Oneindia Malayalam News

തിരുവനന്തപുരം: വര്‍ക്കല ശിവഗിരി മഠം കേന്ദ്രീകരിച്ചുള്ള തീര്‍ത്ഥാടന സര്‍ക്യൂട്ട് പദ്ധതി ഉള്‍പ്പെടെ 154 കോടിയുടെ രണ്ട് പദ്ധതികള്‍ റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ വിമര്‍ശനവുമായി ഡിവൈഎഫ്ഐ. പദ്ധതികള്‍ റദ്ദാക്കിയ കേന്ദ്ര തീരുമാനം ഏകപക്ഷീയമാണെന്നും പദ്ധതി പുനഃസ്ഥാപിക്കണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടടക്കം കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച് പദ്ധതി നടപ്പിലാക്കാന്‍ ഐടിഡിസിക്ക് അനുമതി നല്‍കിയതിനുശേഷം പദ്ധതി റദ്ദുചെയ്തുകൊണ്ടുള്ള തീരുമാനം രാഷ്ട്രീയപ്രേരിതമാണെന്നും ഡിവൈഎഫ്ഐ ആരോപിച്ചു.

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള പ്രധാന ആരാധനാലയങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള, ടൂറിസം മേഖലയ്ക്ക് മുതല്‍ക്കൂട്ടാകുമായിരുന്ന പദ്ധതിയാണ് പ്രവര്‍ത്തനോദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം ഉപേക്ഷിക്കുന്നത്. സംസ്ഥാന അവകാശങ്ങളെ ഇല്ലാതാക്കിക്കൊണ്ട് കേരളത്തോടുള്ള തുടര്‍ അവഗണനകളുടെ ഒടുവിലത്തെ ഉദാഹരണമാണിത്. പദ്ധതി ആരംഭിച്ചതുമുതല്‍ സംസ്ഥാനത്തിന്റെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായ രീതിയില്‍ പദ്ധതി നടപ്പാക്കുന്ന ഏകപക്ഷീയമായ നടപടിയാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടത്.

dyfi

സംസ്ഥാനത്ത് ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഒരു സഹായ പദ്ധതിയും മുടങ്ങിയിട്ടില്ല. എന്നാല്‍ ആദ്യ മോദി സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ ഇന്നുവരെയുള്ള കേരളത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കേണ്ടതുണ്ട്. ഫെഡറല്‍ വ്യവസ്ഥിതിയില്‍ സംസ്ഥാനത്തിന്റേതായ താല്‍പര്യം കൂടി ഉള്‍ക്കൊണ്ടുകൊണ്ടുവേണം ഒരു സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത്. രാജ്യത്തിന്റെ ഫെഡറല്‍ തത്വങ്ങളെപോലും മാനിക്കാതെയുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ കേരള വികസനത്തെ അട്ടിമറിക്കാന്‍ ലക്ഷ്യംവെച്ചുകൊണ്ടുള്ളതാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

പത്തനംതിട്ടക്ക് ഇന്ന് ആശ്വാസ ദിനം; പുതിയ കോവിഡ് കേസുകള്‍ ഒന്നും സ്ഥിരീകരിച്ചില്ലപത്തനംതിട്ടക്ക് ഇന്ന് ആശ്വാസ ദിനം; പുതിയ കോവിഡ് കേസുകള്‍ ഒന്നും സ്ഥിരീകരിച്ചില്ല

English summary
Shivagiri pilgrimage circuit project withdrawal unilateral:should Restore says DYFI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X