ബെംഗളൂരു എയര്‍പോര്‍ട്ട് മാത്രമല്ല; കര്‍ണാടകയിലെ ഈ വിമാനത്താവളത്തില്‍ വമ്പന്‍ സൗകര്യങ്ങള്‍
ബെംഗളൂരു: കര്‍ണാടകയിലെ വിമാന യാത്രക്കാര്‍ക്ക് ആശ്വാസമേകുന്ന വാര്‍ത്തയാണ് കര്‍ണാടക സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് (കെഎസ്ഐഐഡിസി) പുറത്തുവിടുന്നത്. ശിവമോഗയിലെ സോഗാനെയിലുള്ള വിമാനത്താവളത്തില്‍ ഈ വര്‍ഷം ഒക്ടോബറോടെ രാത്രിയിലും വിമാനങ്ങള്‍ ഇറങ്ങുമെന്നും അതിനുള്ള സൗകര്യം സജ്ജമായി വരുന്നതായും കെഎസ്ഐഐഡിസി അറിയിച്ചു.
കെഎസ്ഐഐഡിസി ചെയര്‍പേഴ്സണ്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഫെബ്രുവരി 16-ന് വിമാനത്താവളം സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഏകദേശം 12 കോടി രൂപ ചെലവഴിച്ചാണ് ഇതിനുള്ള സൗകര്യങ്ങള്‍ നടപ്പാക്കിയത്.
ഇതില്‍ വിമാനങ്ങള്‍ക്ക് രാത്രി ദിശ കാണിച്ചുനല്കുന്ന 'ഡോപ്ലര്‍ വെരി ഹൈ ഫ്രീക്വന്‍സി ഒമ്നി റേഞ്ച്' (DVOR) എന്ന അത്യാധുനിക നാവിഗേഷന്‍ സംവിധാനത്തിനായി മാത്രം അഞ്ചു കോടിയിലേറെ രൂപ ചെലവായി. നിലവില്‍ ഇലക്ട്രിക്കല്‍ ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ട്. കെട്ടിട നിര്‍മ്മാണത്തിനായുള്ള ടെന്‍ഡര്‍ നടപടികളും മണ്ണ് പരിശോധനയും കഴിഞ്ഞ സാഹചര്യത്തില്‍ ബാക്കി ജോലികള്‍ ഉടന്‍ ആരംഭിക്കും. രാത്രികാല ലാന്‍ഡിംഗ് സൗകര്യം വരുന്നതോടെ ശിവമോഗയില്‍ നിന്ന് ഡല്‍ഹി, മുംബൈ തുടങ്ങിയ വലിയ നഗരങ്ങളിലേക്ക് കൂടുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വന്ന വീഴ്ചയ്ക്ക് ഡിജിസിഎ ചുമത്തിയ 22 ലക്ഷം രൂപ പിഴ പലിശ സഹിതം വിമാനത്താവള അധികൃതര്‍ അടച്ചുതീര്‍ത്തു. ഇതോടെ വിമാനത്താവളത്തിന്റെ ലൈസന്‍സ് അടുത്ത മൂന്ന് വര്‍ഷത്തേക്ക് കൂടി പുതുക്കി ലഭിച്ചു. കൃത്യസമയത്ത് പിഴ അടച്ചിരുന്നെങ്കില്‍ വലിയ തുക പലിശയായി നല്‍കുന്നത് ഒഴിവാക്കാമായിരുന്നുവെന്ന് ചെയര്‍പേഴ്സണ്‍ സമ്മതിച്ചു.
അതേസമയം ഹാസന് വിമാനത്താവളത്തിന്റെ നിര്‍മ്മാണത്തില്‍ ചില തടസങ്ങള്‍ നേരിടുന്നുണ്ട്. വിമാനത്താവളത്തിന് മതില് കെട്ടിയതോടെ ഗ്രാമവാസികള്‍ക്ക് വഴി നഷ്ടപ്പെട്ട സാഹചര്യത്തില്‍ അവര്‍ എട്ട് കിലോമീറ്റര്‍ നീളമുള്ള പുതിയ റോഡ് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതുകൂടാതെ വിമാനത്താവള പരിധിയിലൂടെ കടന്നുപോകുന്ന വലിയ വൈദ്യുതി ലൈനുകള്‍ മാറ്റുന്നതിനായി
കര്‍ണാടക പവര്‍ ട്രാന്സ്മിഷന് കോര്പ്പറേഷന് (കെപിടിസിഎല്‍) 21 കോടി രൂപയുടെ കണക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്.
ബെംഗളൂരുവില്‍ നിന്ന് ഏകദേശം 300 കിലോമീറ്റര്‍ ദൂരത്തിലാണ് ശിവമോഗ സ്ഥിതി ചെയ്യുന്നത്. ബെംഗളൂരുവില്‍ നിന്ന് ഇവിടേക്ക് നേരിട്ടുള്ള വിമാനങ്ങള്‍ ലഭ്യമാണ്. നിരവധി വിനോദ സഞ്ചാരികളാണ് ശിവമോഗിലേക്കു യാത്ര ചെയ്യുന്നത്.
-
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
അമേരിക്കയില്‍ ആറക്ക ശമ്പളം; ബെംഗളൂരുവിലേക്കു മടങ്ങാന്‍ തീരുമാനിച്ച് ടെക്കി യുവാവ്; കാരണം വിചിത്രം -
ബെംഗളൂരു മെട്രോ സമയം നീട്ടിയത് അറിഞ്ഞോ? ഐപിഎല്ലിന് തിരക്ക് കൂട്ടേണ്ട; പുതിയ ക്രമീകരണം ഇങ്ങനെ -
ദുബായ് എയര്‍പോര്‍ട്ട് യാത്രക്കാര്‍ക്കു സര്‍പ്രൈസായി നല്കിയ സമ്മാനപ്പൊതികള്‍; നന്ദി പറഞ്ഞ് കുറിപ്പും -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650!












Click it and Unblock the Notifications