ശതാബ്ദി ആഘോഷത്തിന്റെ നിറവില്‍ ശിവാനന്ദ വിലാസം ജെബി സ്‌കൂള്‍
വടകര: വീരഞ്ചേരി ശിവാനന്ദ വിലാസം ജെ.ബി സ്‌കൂള്‍ ശതാബ്ദി ആഘോഷ പരിപാടികള്‍ നാളെ(വെള്ളി) 10 മണിക്ക് മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി ഉദ്ഘാടനം ചെയ്യുമെന്ന് സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളാണ് നടത്തുക. സ്‌കൂള്‍ അക്കാദമിക് മാസ്റ്റര്‍ പ്ലാനിന്റെ പ്രകാശനം സി.കെ നാണു എംഎല്‍എ നിര്‍വഹിക്കും. ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് നാടക പ്രവര്‍ത്തകനും ചലചിത്ര നടനുമായ മനുജോസ് കുട്ടികള്‍ക്കൊപ്പം കഥ പറയും മാമന്‍ പരിപാടി അവതരിപ്പിക്കും. നിര്‍്മാണം പൂര്‍ത്തിയായി വരുന്ന പുതിയ സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം മെയ് മാസത്തില്‍ നിര്‍വഹിക്കും. സര്‍ഗോത്സവം, നാടക വീട്, നിറച്ചാത്ത്, അന്നപ്പെരുമ തുടങ്ങിയ പേരുകളിലാണ് വര്‍ഷം മുഴുവന്‍ നീളുന്ന പരിപാടികള്‍ സംഘടിപ്പിക്കുക.

വാര്‍ത്താ സമ്മേളത്തില്‍ പ്രധാന അധ്യാപിക ബിന്ദു കെ.പി, പി.ടി.എ പ്രസിഡണ്ട് വിജിത്ത് വി.കെ, വാര്‍ഡ് മെമ്പര്‍ പ്രസീത ടി എന്‍.എ ദാമു, വി.കെ രാജന്‍, ഷിജിത്ത് എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications