കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുൽ ഈശ്വറിന്റെ നെഞ്ച് തകർന്നത് തന്നെ.. തൃപ്തി ദേശായി മാത്രമല്ല മല ചവിട്ടുക, കശ്മീരി യുവതിയും

Google Oneindia Malayalam News

Recommended Video

cmsvideo
തൃപ്തി ദേശായി മാത്രമല്ല മല ചവിട്ടുക, കശ്മീരി യുവതിയും | Oneindia Malayalam

ദില്ലി: ഈ മാസം പതിനേഴിനാണ് തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുക. അന്നോ അതിന് ശേഷമുള്ള ദിവസങ്ങളിലോ സുപ്രീം കോടതി വിധി പ്രകാരം യുവതികള്‍ ആരെങ്കിലും മല ചവിട്ടുമോ എന്നാണ് കേരളം ഉറ്റ് നോക്കിക്കൊണ്ടിരിക്കുന്നത്. തൃപ്തി ദേശായി ശബരമലയില്‍ എത്തുമെന്ന പ്രഖ്യാപനം നടത്തിയിട്ടുണ്ട്.

ഏത് വിധേനെയും ശബരിമലയില്‍ യുവതികള്‍ എത്തുന്നത് തടയും എന്നാണ് രാഹുല്‍ ഈ്ശ്വറും ബിജെപിക്കാരും അടക്കമുള്ളവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതിനിടെ മല കയറുമെന്ന് വ്യക്തമാക്കി കശ്മീരില്‍ നിന്നും യുവതി രംഗത്ത് എത്തിയിരിക്കുകയാണ്.

രാഹുൽ ഈശ്വറിന്റെ വെല്ലുവിളി

രാഹുൽ ഈശ്വറിന്റെ വെല്ലുവിളി

'ഫെമിനിച്ചികള്‍' മാത്രമേ മല കയറൂ എന്നും വിശ്വാസികളായ സ്ത്രീകള്‍ ആചാരം ലംഘിച്ച് അയ്യപ്പന് മുന്നിലെത്തില്ല എന്നുമാണ് സേവ് ശബരിമല സമരക്കാരുടെ വാദം. സുപ്രീം കോടതി വിധി അനുസരിച്ച് അയ്യപ്പനെ തൊഴാന്‍ എത്തുന്ന യുവതികളെ വിശ്വാസികളായി പോലും കാണാന്‍ സാധിക്കില്ല എന്നാണ് രാഹുല്‍ ഈശ്വര്‍ അടക്കം പറഞ്ഞ് കൊണ്ടിരിക്കുന്നത്. തന്റെയടക്കം നെഞ്ചില്‍ ചവിട്ടിയേ ഇവര്‍ മല കയറൂ എന്നും രാഹുല്‍ വെല്ലുവിളിച്ചിട്ടുളളതാണ്.

തടയാൻ പിസി ജോർജും

തടയാൻ പിസി ജോർജും

ബിജെപിയും ആര്‍എസ്എസും മാത്രമല്ല സ്ത്രീകളെ തടയാന്‍ ഒരുമ്പെട്ട് ഇറങ്ങിയിരിക്കുന്നത്. എരുമേലി ഉള്‍പ്പെടുന്ന പൂഞ്ഞാര്‍ മണ്ഡലത്തിലെ ജനപ്രതിനിധിയായ പിസി ജോര്‍ജുമുണ്ട് അക്കൂട്ടത്തില്‍. ഇവരെയൊക്കെ പേടിച്ച് മല ചവിട്ടാതിരിക്കുന്നവര്‍ക്ക് പ്രചോദനമാകാന്‍ ശബരിമലയിലേക്ക് എത്തും എന്നാണ് കശ്മീരിലെ മാധ്യമപ്രവര്‍ത്തക കൂടിയായ ശിവാനി സ്‌പോലിയ ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്.

ശബരിമലയിലേക്ക് എത്തും

ശബരിമലയിലേക്ക് എത്തും

ശബരിമലയിലേക്ക് വരുമ്പോള്‍ തനിക്ക് സുരക്ഷ വേണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്ത് എഴുതിയിരിക്കുകയാണ് ശിവാനി സ്‌പോലിയ. കത്ത് ഇങ്ങനെയാണ്: ബഹുമാനപ്പെട്ട പിണറായി വിജയന്‍ സര്‍, ഞാന്‍ ശിവാനി, ജമ്മു കശ്മീര്‍ സ്വദേശിനിയും ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകയുമാണ്.

മുഖ്യമന്ത്രിക്ക് അഭിനന്ദനം

മുഖ്യമന്ത്രിക്ക് അഭിനന്ദനം

ആദ്യം തന്നെ ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാം എന്ന സുപ്രീം കോടതി വിധിയെ ഉയര്‍ത്തിപ്പിടിക്കുന്ന താങ്കളുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നു. ആചാരങ്ങളുടെ പേരിട്ട് സ്ത്രീകള്‍ക്ക് നേരെ കാണിക്കുന്ന ലിംഗവിവേചനത്തെ ഇ്ല്ലാതാക്കുന്ന ഏറെ പുരോഗമനപരമായ ഒരു തീരുമാനമായിട്ടാണ് താനിതിനെ കാണുന്നത്. സുപ്രീം കോടതി വിധിയേയും അതിനെ തുടര്‍ന്ന് കേരളത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന സംഭവവികാസങ്ങളും നിരീക്ഷിച്ച് കൊണ്ടിരിക്കുകയായിരുന്നു.

ഭയക്കുന്നവർക്ക് മുൻഗാമി

ഭയക്കുന്നവർക്ക് മുൻഗാമി

അതുകൊണ്ട് തന്നെ ശബരിമല സന്ദര്‍ശിക്കാനാണ് താന്‍ തീരുമാനമെടുത്തിരിക്കുന്നത്. കേരളത്തിലെ സര്‍ക്കാര്‍ കൈക്കൊണ്ട പുരോഗമനപരമായ നിലപാടിനുള്ള ഐക്യദാര്‍ഢ്യം എന്ന നിലയ്ക്കാണ് ശബരിമലയില്‍ പോകാന്‍ തീരുമാനിച്ചിരിക്കുന്നത്. അത് മാത്രമല്ല പ്രതിഷേധക്കാരെ ഭയന്ന് ശബരിമലയിലേക്ക് പോകാന്‍ മടിച്ചിരിക്കുന്ന സ്ത്രീകള്‍ക്ക് മുന്നേ നടന്ന് വഴി കാട്ടുക എന്ന ഉദ്ദേശവും തനിക്കുണ്ട്.

പിസി ജോർജിന്റെ വെല്ലുവിളി

പിസി ജോർജിന്റെ വെല്ലുവിളി

ചാനലുകളില്‍ നിന്നും മറ്റ് വാര്‍ത്താ മാധ്യമങ്ങളില്‍ നിന്നുമടക്കം മനസ്സിലാക്കാന്‍ സാധിക്കുന്നത് പിസി ജോര്‍ജും ചില വര്‍ഗീയ ശക്തികളും സുപ്രീം കോടതി വിധിയെ പരസ്യമായി വെല്ലുവിളിക്കുന്നു എന്നതാണ്. തന്റെ മണ്ഡലമായ പൂഞ്ഞാര്‍ വഴി ഒരു സ്ത്രീയേയും ശബരിമലയിലേക്ക് കടത്തി വിടില്ല എന്ന് വരെ പിസി ജോര്‍ജ് വെല്ലുവിളി മുഴക്കിയതായി അറിഞ്ഞു.

സുരക്ഷ ഒരുക്കണം

സുരക്ഷ ഒരുക്കണം

അതുകൊണ്ട് തന്നെ ശബരിമലയിലേക്ക് താന്‍ എത്തുമ്പോള്‍ പൂര്‍ണമായ സംരക്ഷണം സര്‍ക്കാര്‍ ഒരുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. മാത്രമല്ല ശബരിമലയിലേക്ക് എത്താന്‍ ആഗ്രഹിക്കുന്ന എല്ലാ സ്ത്രീകള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കണമെന്നും ആവശ്യപ്പെടുന്നു എന്നാണ് ശിവാനി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ശിവാനിയുടെ തീരുമാനത്തിന് വലിയ പിന്തുണയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.

തൃപ്തി ദേശായിയും വരും

തൃപ്തി ദേശായിയും വരും

ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് വേണ്ടി തുടക്കം മുതലേ വാദങ്ങള്‍ ഉന്നയിക്കുന്ന തൃപ്തി ദേശായിയും ഈ മണ്ഡല കാലത്ത് തന്നെ ശബരിമലയിലേക്ക് എത്തുമെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. 17ന് ശേഷം ഏതെങ്കിലും ഒരു ദിവസമായിരിക്കും ശബരിമലയില്‍ എത്തുക. സര്‍ക്കാര്‍ സുരക്ഷ ഒരുക്കണം എന്നും തൃപ്തി ദേശായി ആവശ്യപ്പെട്ടിരുന്നു. മല കയറുമെന്നുള്ള ഇത്തരം പ്രഖ്യാപനങ്ങള്‍ നട തുറക്കുമ്പോള്‍ ശബരിമലയില്‍ വന്‍ സംഘര്‍ഷങ്ങള്‍ വരെ ഉണ്ടാക്കിയേക്കാം എ്ന്ന ആശങ്കയാണ് ഉയര്‍ത്തുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

കശ്മീരി മാധ്യമപ്രവർത്തക ശിവാനി സ്പോലിയുടെ ഫേസ്ബുക്ക് പോസ്റ്റ്

കൈ കോർത്ത് സിപിഎമ്മും കോൺഗ്രസും, രണ്ട് മാസത്തിനിടെ ബിജെപിക്ക് നഷ്ടമായത് മൂന്ന് പഞ്ചായത്ത് ഭരണം!കൈ കോർത്ത് സിപിഎമ്മും കോൺഗ്രസും, രണ്ട് മാസത്തിനിടെ ബിജെപിക്ക് നഷ്ടമായത് മൂന്ന് പഞ്ചായത്ത് ഭരണം!

കടുത്ത മദ്യപാനി, പണത്തിനോട് ആർത്തി, ക്രൂരമായി നിരന്തരം മർദ്ദനം, മുകേഷിനെതിരെ മുൻഭാര്യ പറഞ്ഞത്കടുത്ത മദ്യപാനി, പണത്തിനോട് ആർത്തി, ക്രൂരമായി നിരന്തരം മർദ്ദനം, മുകേഷിനെതിരെ മുൻഭാര്യ പറഞ്ഞത്

English summary
Kashmiri Journalist Shivani Spolia's facebook post about visiting Sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X