ഗുലാം അലിയുടെ പരിപാടിക്കെതിരെ ശിവസേന പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു
തിരുവനന്തപുരം: വിഖ്യാതനായ പാക് ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ പരിപാടിക്കെതിരെ തിരുവനന്തപുരത്ത് ശിവസേനാ പ്രവര്‍ത്തകരുടെ പ്രതിഷേധം. പരിപാടി നടക്കുന്ന നിശാഗന്ധി തിയേറ്ററിന് മുന്‍പില്‍ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി പ്രതിഷേധിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം സലാം ഗുലാം അലി എന്ന പേരില്‍ സ്വരലയവും ജി കെ എസ് എഫും ചേര്‍ന്നു സംഘടിപ്പിക്കുന്ന ഗുലാം അലിയുടെ ഗസല്‍ സന്ധ്യ നടക്കുന്നതിന് മുന്നോടിയായിരുന്നു പ്രതിഷേധം.
കേരളത്തിലെത്തിയ ഗുലാം അലിക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും ചേര്‍ന്ന് വ്യാഴാഴ്ച സ്വീകരണം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ശിവസേനാ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു.












Click it and Unblock the Notifications