Get Updates
Get notified of breaking news, exclusive insights, and must-see stories!

''ആ പാവത്തിന്റെ വാക്ക് കേട്ട് എയർപോർട്ടിൽ ചെന്നപ്പോൾ കണ്ടത്..'' നടന്നത് വിശദീകരിച്ച് ഷിയാസ് കരീം!

കൊച്ചി: കൊറോണ ജാഗ്രതാ നിര്‍ദേശങ്ങള്‍ നിലനില്‍ക്കേ ബിഗ് ബോസ് താരം രജിത് കുമാറിന് എയര്‍പോര്‍ട്ടില്‍ സ്വീകരണം ഒരുക്കിയ സംഭവത്തില്‍ സര്‍ക്കാര്‍ നടപടി ശക്തമാക്കുകയാണ്. 9 പേരാണ് സംഭവത്തില്‍ അറസ്റ്റിലായിരിക്കുന്നത്. 34 പേരെ കൂടി പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

രജിത് കുമാറിനും ബിഗ് ബോസിലെ മുന്‍ താരം ആയിരുന്ന ഷിയാസ് കരീമിനും എതിരെ അടക്കം പോലീസ് കേസെടുത്തിട്ടുണ്ട്. ഷിയാസ് കരീമാണ് രജിത് കുമാറിനെ വിമാനത്താവളത്തില്‍ നിന്ന് കൊണ്ട് പോകാന്‍ എത്തിയിരുന്നത്. വിവാദം കത്തുന്നതിനിടെ ഫേസ്ബുക്കില്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഷിയാസ് കരീം.

ന്യായീകരണം അർഹിക്കുന്ന ഒന്നല്ല

ന്യായീകരണം അർഹിക്കുന്ന ഒന്നല്ല

ഷിയാസിന്റെ പോസ്റ്റ് ഇങ്ങനെയാണ്: '' ഞാൻ Rejith Sir ഒന്ന് കാണാൻ വേണ്ടി മാത്രം പോയ ഒരാൾ അല്ല അദ്ദേഹം വിളിച്ചു കൊണ്ട് വരാൻ Rejith Sir അവശ്യം പറഞ്ഞത് കൊണ്ടും അദ്ദേഹത്തെ ഞാൻ ഒരു സഹോദരനെ പോലെ കാണുന്നത് കൊണ്ടും മാത്രമാണ് ഞാൻ ഇന്നലെ പോയത് , രാവിലെ മുതൽ ഉള്ള ഫോൺ കോളിന് ഉള്ള മറുപടിയാണ് ഈ വീഡിയോ .... ഇന്നലത്തെ ജനക്കൂട്ടം ഒന്നും ന്യായീകരണം അർഹിക്കുന്ന ഒന്നല്ല!!''

തനിക്കും രജിത് സാറിനും കേസ്

തനിക്കും രജിത് സാറിനും കേസ്

ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഷിയാസിന്റെ വാക്കുകൾ ഇങ്ങനെയാണ്: '' വളരെ സങ്കടകരമായ ഒരു വാര്‍ത്തയാണ്. കൊറോണയുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം. സോഷ്യല്‍ മീഡിയയില്‍, പോലീസ് സ്‌റ്റേഷനില്‍ നിന്നുളള ഫോണ്‍വിളി, എന്റെ പേരില്‍ കേസ്, രജിത് സാറിന്റെ പേരില്‍ കേസ്.

അവിടെ കണ്ട കാഴ്ച

അവിടെ കണ്ട കാഴ്ച

സത്യം പറഞ്ഞാല്‍ രജിത് സര്‍ തന്നെ ചെന്നൈയില്‍ നിന്ന് വിളിച്ചു. ''മോനേ 9 മണിക്കുളള ഫ്‌ളൈറ്റില്‍ കൊച്ചി എയര്‍പോര്‍ട്ടില്‍ വരും, നീ എന്ന പിക് ചെയ്യാന്‍ വരണം വീട്ടില്‍ ഡ്രോപ് ചെയ്യണം'' എന്ന് പറഞ്ഞു. ആ പാവത്തിന്റെ വാക്ക് കേട്ട് ഞാന്‍ എയര്‍പോര്‍ട്ടില്‍ വന്നപ്പോള്‍ അവിടെ കണ്ട കാഴ്ച നിങ്ങള്‍ എല്ലാവരും വീഡിയോയില്‍ കണ്ടതാണ്.

പിടിച്ച് വലിച്ച് കയറ്റി

പിടിച്ച് വലിച്ച് കയറ്റി

ഞാന്‍ അദ്ദേഹത്തെ വലിച്ച് പിടിച്ച് തന്റെ കാറില്‍ കയറ്റിയാണ് കൊണ്ട് വന്നത്. അത്രയ്ക്ക് ആള്‍ക്കാരാണ് അവിടെ വന്നിരുന്നത്. താന്‍ ആള്‍ക്കാരെ വിളിച്ച് കൊണ്ട് വന്നു എന്നും ഷിയാസ് കരീം എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്നും പോസ്റ്റ് ഇടുന്നവരോട് പറയാനുളളത് കാര്യം അറിയാതെ എന്തിനാണ് ഈ വക പോസ്റ്റുകള്‍ ഇടുന്നത് എന്നാണ്.

എന്ത് സീനാണ്

എന്ത് സീനാണ്

ഈ കൊറോണ പ്രശ്‌നമുളള സമയത്ത് താന്‍ വിളിച്ചാല്‍ ഇത്രയും ആള്‍ക്കാര്‍ വരുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ. താന്‍ ആരെയെങ്കിലും വിളിക്കുമോ. ഇത്രയും വലിയ പ്രശ്‌നം നടക്കുമ്പോള്‍ ബുദ്ധിയുളള ഒരാള്‍ എയര്‍പോര്‍ട്ടിലേക്ക് ആരെയെങ്കിലും വിളിക്കുമോ. എന്ത് സീനാണ്.

ഉപദ്രവിക്കരുത്

ഉപദ്രവിക്കരുത്

താനും അനിയനും അനിയന്റെ കൂട്ടുകാരനും ചേര്‍ന്നാണ് വിമാനത്താവളത്തിലേക്ക് പോയത്. സാറിനെ പിക് ചെയ്തു. തന്നെ വിളിക്കുന്ന ആളുകള്‍ മനസ്സിലാക്കുക, താന്‍ അങ്ങനെ ചെയ്യുന്ന ആളല്ല. ജീവിക്കാന്‍ വേണ്ടി നടക്കുന്ന ആളാണ്. ഉപദ്രവിക്കരുത്, അത്രയേ പറയാനുളളൂ'' എന്നാണ് ഷിയാസ് കരീം വീഡിയോയിൽ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+