പ്രണയം നടിച്ച് വഞ്ചിച്ചു, 65 ലക്ഷം തട്ടി.... നഗ്ന ദൃശ്യം പുറത്തുവിടുമെന്ന് ഭീഷണി; ഷിയാസിനെതിരെ പരാതി
കൊച്ചി: ബിഗ് ബോസ് താരവും മോഡലും നടനുമായ ഷിയാസ് കരീമിനെതിരെ പരാതി. ഷിയാസ് പ്രണയം നടിച്ച് വഞ്ചിച്ചു എന്നും 65 ലക്ഷം രൂപ തട്ടിയെടുത്തു എന്നും പരാതിയുമായി പ്രവാസി യുവതിയാണ് രംഗത്തെത്തിയിരിക്കുന്നത്. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ നഗ്ന ദൃശ്യങ്ങള്‍ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തിയതായും പോണ്‍ സൈറ്റുകള്‍ക്ക് ദൃശ്യം അയച്ചുകൊടക്കുമെന്ന് പറഞ്ഞതായും പരാതിയില്‍ പറയുന്നു.
അഭിഭാഷകന്‍ മുഖേനയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. പാലാരിവട്ടം പൊലീസ് ആണ് പരാതി അന്വേഷിക്കുന്നത്. ജിം നവീകരണത്തിനായാണ് ഷിയാസിന് യുവതി പണം നല്‍കിയത്. എന്നാല്‍ പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ സുഹൃത്തും പങ്കാളിയുമായ ഷിയാസ് നഗ്‌ന ദൃശ്യങ്ങള്‍ പോണ്‍ സൈറ്റുകള്‍ക്ക് നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു.

മാനസികമായി തന്നെ പീഡിപ്പിച്ചതിനാലാണ് പരാതി നല്‍കാന്‍ മുന്നോട്ടു വന്നതെന്നും ഷിയാസ് സാമ്പത്തിക, ലൈംഗിക ചൂഷണം നടത്തിയെന്നും യുവതി പറഞ്ഞു. പാലാരിവട്ടം പൊലീസിന് യുവതി മൊഴി നല്‍കിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍, ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍, വോയിസ് റെക്കോര്‍ഡുകള്‍ അടക്കമാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. നേരത്തേയും ഷിയാസ് കരീമിനെതിരെ പീഡന പരാതി ഉയര്‍ന്നിട്ടുണ്ട്.
ഷിയാസ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നും 11 ലക്ഷം രൂപയോളം തട്ടിയെടുത്തു എന്നുമായിരുന്നു അന്നത്തെ പരാതി. പ്രസ്തുത പരാതിയില്‍ അന്ന് കാസര്‍കോട് ചന്തേര പൊലീസ് കേസെടുത്തിരുന്നു. ജിം ട്രെയിനറായ യുവതിയായിരുന്നു പരാതിക്കാരി. 2021 മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കാലയളവില്‍ എറണാകുളം കടവന്ത്ര, മൂന്നാര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടലുകളില്‍ എത്തിച്ച് ഷിയാസ് പലതവണ ലൈംഗികമായി പീഡിപ്പിച്ചു എന്നതായിരുന്നു പരാതി.
നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് വിധേയയാക്കിയതായും ചെറുവത്തൂരിലെ ഹോട്ടല്‍ മുറിയില്‍ വെച്ച് മര്‍ദിച്ചതായും യുവതി പരാതിയില്‍ പറഞ്ഞിരുന്നു. ഈ കേസില്‍ ഷിയാസ് കരീം അറസ്റ്റിലായിരുന്നു. എന്നാല്‍ ഭീഷണിപ്പെടുത്തി വന്‍തുക വാങ്ങാനാണ് യുവതി അടുപ്പം സ്ഥാപിച്ചതെന്നായിരുന്നു ഷിയാസ് അന്ന് ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നത്. ഷിയാസ് മറ്റൊരു വിവാഹത്തിന് ഒരുങ്ങവെ ആയിരുന്നു ഈ കേസ് വന്നത്.
വിവാഹ ബന്ധം വേര്‍പിരിഞ്ഞ 32 വയസ്സുകാരിക്ക് വിവാഹ വാഗ്ദാനം നല്‍കുകയും 2021 മുതല്‍ 2023 മാര്‍ച്ച് വരെ എറണാകുളത്തെ ലോഡ്ജിലും മൂന്നാറിലും വെച്ച് പീഡിപ്പിക്കുകയും ചെയ്തു എന്നാണ് എഫ് ഐ ആര്‍.












Click it and Unblock the Notifications