കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയില്‍ ചരിത്രം കുറിക്കുമോ ശോഭാ സുരേന്ദ്രന്‍; പാര്‍ട്ടി അധ്യക്ഷയാവാന്‍ സാധ്യത: റിപ്പോര്‍ട്ട്

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണ്ണറായി നിയമിച്ചതോടെ സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് പുതിയ ആളെ തേടുകയാണ് കേരള ബിജെപി. രാജ്യസഭാംഗമായ സുരേഷ് ഗോപി, ജനറല്‍ സെക്രട്ടറിമാരായ കെ സുരേന്ദ്രന്‍, എംടി രമേശ്, ശോഭാ സുരേന്ദ്രന്‍ എന്നിവരുടെ പേരുകളാണ് ചര്‍ച്ചയില്‍ സജീവമായിട്ടുള്ളത്

കെ സുരേന്ദ്രന്‍, സുരേഷ് ഗോപി എന്നിവരുട പേരുകള്‍ക്കാണ് തുടക്കത്തില്‍ മുന്‍തൂക്കമുണ്ടായിരുന്നതെങ്കിലും പിഎസ് ശ്രീധരന്‍ പിള്ളയുടെ പിന്‍ഗാമിയായി ശോഭാസുരേന്ദ്രന്‍ ബിജെപി അധ്യക്ഷ പദവിയില്‍ എത്തുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

ചര്‍ച്ച

ചര്‍ച്ച

ബിജെപി സംസ്ഥാന അധ്യക്ഷപദവിയുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയുമായി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ചര്‍ച്ച ചെയ്തിരുന്നു. സംസ്ഥാന അധ്യക്ഷനാവാനുള്ള താല്‍പര്യക്കുറവ് സുരേഷ് ഗോപി അമിത് ഷായെ അറിയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പാര്‍ട്ടിക്ക് അകത്തും പുറത്തും

പാര്‍ട്ടിക്ക് അകത്തും പുറത്തും

പാര്‍ട്ടിക്ക് അകത്തും പുറത്തും ഏറെ ജനസ്വാധീനമുള്ള ഒരു നേതാവ് എന്ന നിലയിലാണ് സുരേഷ് ഗോപിയെ പരിഗണിച്ചതെന്നാണ് സൂചന. ദില്ലിയില്‍ അപ്രതീക്ഷിതമായി മനോജ് തിവാരിയെ പാര്‍ട്ടി അധ്യക്ഷനായി നിയമിച്ചത് പോലെയുള്ള ഒരു നീക്കം കേരളത്തിലും നടത്താനായിരുന്നു ദേശീയ നേതൃത്വത്തിന്‍റെ നീക്കം.

അടിയന്തരമായി

അടിയന്തരമായി

ലോക്സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി വന്‍ ജനപ്രീതി ഉണ്ടാക്കിയതും നേതൃത്വത്തിലെ അദ്ദേഹത്തിന്‍റെ താല്‍പര്യം വര്‍ധിപ്പിച്ചു. ഇതേ തുടര്‍ന്നായിരുന്നു അദ്ദേഹത്തെ അമിത് ഷാ കൂടിക്കാഴ്ച്ചക്ക് വിളിച്ചതെന്നാണ് സൂചന. സിനിമാ ചിത്രീകരണത്തിന്‍റെ തിരക്കിലായിരുന്ന സുരേഷ് ഗോപിയെ അടിയന്തരമായി ദില്ലിക്ക് വിളിപ്പിച്ചായിരുന്നു അമിത് ഷാ കൂടിക്കാഴ്ച്ച നടത്തിയത്.

നേരിട്ട് അറിയിച്ചു

നേരിട്ട് അറിയിച്ചു

സംസ്ഥാന അധ്യക്ഷ പദം, അല്ലെങ്കില്‍ കേന്ദ്ര മന്ത്രിസ്ഥാനം എന്നീ വാഗ്ദാനങ്ങള്‍ ഷാ മുന്നോട്ട് വെച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ പാര്‍ട്ടി അധ്യക്ഷനാവാന്‍ താല്‍പര്യമില്ലെന്ന കാര്യം സുരേഷ് ഗോപി ദേശീയ അധ്യക്ഷനെ നേരിട്ട് തന്നെ അറിയിക്കുകയായിരുന്നു. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും പദവി ഏറ്റടുക്കുന്നതിലെ തന്‍റെ ബുദ്ധിമുട്ടുകളും അദ്ദേഹം അമിത്ഷാക്ക് മുന്നില്‍ വിശദീകരിച്ചു.

തീരുമാനം അംഗീകരിക്കും

തീരുമാനം അംഗീകരിക്കും

അതേസമയം പാര്‍ട്ടി അധ്യക്ഷന്‍ എടുക്കുന്ന തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് സുരേഷ് ഗോപി അറിയിച്ചിട്ടുണ്ടെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ വ്യത്തങ്ങള്‍ വ്യക്തമാക്കുന്നത്. തന്‍റെ അഭിപ്രായം സുരേഷ് ഗോപി അമിത് ഷായെ അറിയിച്ചെങ്കിലും അദ്ദേഹത്തിന്‍റെ പേര് ചര്‍ച്ചകളില്‍ നിന്ന് പൂര്‍ണ്ണമായും ദേശീയ നേതൃത്വം ഒഴിവാക്കിയിട്ടില്ല.

ശോഭാ സുരേന്ദ്രന്‍

ശോഭാ സുരേന്ദ്രന്‍

പക്ഷെ ഇതോടെ ശോഭാ സുരേന്ദ്രന്‍റെ പേരിന് ചര്‍ച്ചകളില്‍ കൂടുതല്‍ പ്രധാന്യം വന്നത്. അധ്യക്ഷ പദത്തില്‍ ഒരു വനിത എത്തുന്നത് കേരളത്തിലെ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലാണ് ശോഭാ സുരേന്ദ്രന് അനുകൂലമായിട്ടുള്ളത്. നിലവില്‍ ഒരു സംസ്ഥാനത്തും പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് വനിതകള്‍ ഇല്ല എന്നതും ദേശീയ നേതൃത്വം പരിഗണിക്കുന്നുണ്ട്.

വനിതാ നേതാവ്

വനിതാ നേതാവ്

തമിഴ്നാട്ടിലെ തമിളിശൈ സൗന്ദ്യരാജനായിരുന്നു സംസ്ഥാന അധ്യക്ഷപദയിവിയില്‍ ഇതുവരെ ഉണ്ടായിരുന്ന വനിതാ നേതാവ്. അവര്‍ തെലങ്കാന ഗവര്‍ണര്‍ ആയതോടെ അധ്യക്ഷപദവിയില്‍ എവിടേയും വനിതള്‍ ഇല്ലാതായി. നിലവില്‍ കേരളം ഒഴികെ ഒരിടത്തും അധ്യക്ഷ സ്ഥാനത്തേക്ക് ആളെ തേടേണ്ടതില്ലെന്നതിനാലും ശോഭാ സുരേന്ദ്രന്‍റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.

തിളക്കമാര്‍ന്ന പ്രകടനം

തിളക്കമാര്‍ന്ന പ്രകടനം

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രന് തിളക്കമാര്‍ന്ന പ്രകടനം കാഴ്ച്ച വെക്കാന്‍ കഴിഞ്ഞുവെന്നതും അവരുടെ അനുകൂല ഘടകമാണ്. കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ത്ഥി ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നേടിയത് 90528 വോട്ടായിരുന്നു. എന്നാല്‍ ഇത്തവണ അത് രണ്ട് ലക്ഷത്തി മുപ്പതിനായിരത്തോളമായി ഉയര്‍ത്താന്‍ ശോഭാ സുരേന്ദ്രന് സാധിച്ചിരുന്നു.

വോട്ട് വ്യത്യാസം

വോട്ട് വ്യത്യാസം

പാര്‍ട്ടിയുടെ പ്രതീക്ഷകള്‍ക്കും അപ്പുറത്തുള്ള പ്രകടനമായിരുന്നു അറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രന്‍ കാഴ്ച്ചവെച്ചത്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എ സമ്പത്തും ശോഭാ സുരേന്ദ്രനും തമ്മിലുള്ള വോട്ട് വ്യത്യാസം ഇത്തവണ ഒരു ലക്ഷം ആണെന്നതും ശ്രദ്ധേയമാണ്.

ദേശീയ സഹകണ്‍വീനര്‍

ദേശീയ സഹകണ്‍വീനര്‍

പാര്‍ട്ടിയുടെ അംഗത്വപ്രചാരണത്തിനുള്ള അഞ്ച് ദേശീയ സഹകണ്‍വീനര്‍മാരില്‍ ഒരാളാണ് ശോഭാസുരേന്ദ്രന്‍. ഈ പദവിയിലുള്ള കേരളത്തില്‍ നിന്നുള്ള അംഗവും. മാസങ്ങളായി ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ദേശീയ നേതൃത്വവുമായി നല്ല ബന്ധവും ശോഭാ സുരേന്ദ്രനുണ്ട്.

ശ്രീധരന്‍ പിള്ളയ്ക്കും

ശ്രീധരന്‍ പിള്ളയ്ക്കും

ശോഭാ സുരേന്ദ്രനെ അധ്യക്ഷ പദവിയില്‍ എത്തിക്കുന്നതില്‍ സ്ഥാനമൊഴിഞ്ഞ പ്രസിഡന്‍റ് ശ്രീധരന്‍ പിള്ളയ്ക്കും താല്‍പര്യം ഉണ്ടെന്നാണ് സൂചന. ശബരിമ യുവതീ പ്രവേശനമുള്‍പ്പടേയുള്ള സംഭവങ്ങള്‍ സംസ്ഥാനത്ത് വീണ്ടും സജീവമാകാനിരിക്കുന്നതിനാല്‍ അധ്യക്ഷ പദവിയില്‍ ഒരു വനിത വരുന്നത് ഗുണകരമാകും എന്ന വലിയിരുത്തലും പാര്‍ട്ടിയിലെ വലിയൊരു വിഭാഗത്തിനുണ്ട്. ശോഭാ സുരേന്ദ്രന്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ സംസ്ഥാന ബിജെപിയില്‍ പുതിയ ചരിത്രം കൂടിയാവും അത്.

തീരുമാനം ഉണ്ടാവുക

തീരുമാനം ഉണ്ടാവുക

അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുമെങ്കിലും മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെ ചൊല്ലി ശിവസേനയുമായി തുടരുന്ന തര്‍ക്കം. അയോധ്യ കേസിലെ വിധിയും അതേ തുടര്‍ന്നുണ്ടാക്കുന്ന സവിശേഷ സാഹചര്യം എന്നിവയുടെ തിരക്കുകള്‍ ഒഴിഞ്ഞതിന് ശേഷമേ തീരുമാനം ഉണ്ടാവുകയുള്ളു.

 സിപിഐ (മാവോയിസ്റ്റ്) നെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക; ആറാമത്തെ ഭീകര സംഘടന സിപിഐ (മാവോയിസ്റ്റ്) നെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക; ആറാമത്തെ ഭീകര സംഘടന

 അയോധ്യ വിധി: സോഷ്യല്‍ മീഡിയയില്‍ കര്‍ശന നിരീക്ഷണം, ആവശ്യമെങ്കില്‍ എന്‍എസ്എ ചുമത്തി കേസെടുക്കും അയോധ്യ വിധി: സോഷ്യല്‍ മീഡിയയില്‍ കര്‍ശന നിരീക്ഷണം, ആവശ്യമെങ്കില്‍ എന്‍എസ്എ ചുമത്തി കേസെടുക്കും

English summary
shoba surendran may be the bjp president in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X