കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇത് വലിയ കഷ്ടമാണ്'; ശോഭ സുരേന്ദ്രന്റെ വീഡിയോ തിരിഞ്ഞു കൊത്തുന്നു, സോഷ്യൽ മീഡിയയിൽ വൈറലായി ട്രോൾ!!

Google Oneindia Malayalam News

Recommended Video

cmsvideo
Shoba Surendran's Old Video Viral After LPG Price Hike | Oneindia Malayalam

ദില്ലി നിയമസഭ തിരഞ്ഞെടുപ്പ് പുറത്ത് വന്നതിന് പിന്നാലെ പാചക വാതകത്തിന് 140 രൂപയാണ് വർധിപ്പിച്ചത്. ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതക സിലിണ്ടറിനാണ് വില കുത്തനെ കൂട്ടിയത്. സാമ്പത്തിക ഞെരുക്കത്തിനിടെയാണ് പാചക വാതക വില വർധിച്ചത്. ഇത് കുടുംബ ബജറ്റിനെ താളം തെറ്റിക്കും. ഇതിനിടയിലാണ് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ പഴയ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

കേന്ദ്ര സർക്കാരിനെയും ബിജെപിയെയും പരിഹസിക്കാനും വിമർശിക്കാനും സോഷ്യൽ മീഡിയ ഇപ്പോൾ‌ ഈ വീഡിയോ ആണ് ഉപയോഗിക്കുന്നത്. " അടുക്കളുടെ കാര്യം കഷ്ടമാണ്. കുട്ടികൾക്ക് കഞ്ഞികൊടുക്കാൻ എങ്ങിനെയെങ്കിലും കഷ്ടപ്പെട്ട് വീട്ടമ്മമാർ സധനങ്ങളൊക്കെ എത്തിച്ചു എന്നു തന്നെയിരിക്കട്ടെ. അത് പാചകം ചെയ്യാൻ ഗ്യാസിന്റെ വിലയെന്താ? ഒരിരട്ടിയോ രണ്ടിരട്ടിയോ അല്ല മൂന്നിരട്ടി വില വർദ്ധിച്ചി" എന്നാണ് വീട്ടിലെ അടുക്കളയിൽ നിന്ന് കൊണ്ട സംസാരിക്കുന്ന വീഡിയോയിലുള്ളത്.

പഴയ വീഡിയോ വൈറൽ

പഴയ വീഡിയോ വൈറൽ

യുപിഎ ഭരണകാലത്ത് പാചകവാതകത്തിന്റെ വില കൂടിയതിനെതിരെയുള്ള ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ പ്രതിഷേധമായിരുന്നു അത്. എന്നാൽ സാമ്പത്തിക മാന്ദ്യം നേരിടുന്ന സമയ്ത് എൻഡിഎ സർക്കാർ പാചകവാതക വില വർധിപ്പിച്ചപ്പോൾ എതിർ പാർട്ടി പ്രവർത്തകർ പഴയ വീഡിയോ കുത്തിപ്പൊക്കിയിരിക്കുകയാണ്. പാചകവാതക വിലനവർധനവിനെതിരെ സ്മൃതി ഉറാനി നടത്തിയ പ്രതിഷേധവും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.

146 രൂപ വർധിപ്പിച്ചു

146 രൂപ വർധിപ്പിച്ചു

ഗാർഹിക ഉപഭോക്താക്കൾക്ക് 14.2 കിലോ സിലിണ്ടറിന് 146 രൂപയാണ് വർധിപ്പിച്ചത്. സിലിണ്ടറിന് 850.50 പൈസയാണ് ഇന്നുമുതൽ വില. പുതിയ നിരക്ക് നിലവിൽ വന്നതായി എണ്ണ കമ്പനികൾ അറിയിച്ചു. വാണിജ്യ ആവശ്യത്തനുള്ള സിലിണ്ടറിന്റെ വില കഴിഞ്ഞ ആഴ്ച വർധിപ്പിച്ചിരുന്നു. ദില്ലി തിരഞ്ഞെടുപ്പ ഫലം വന്നതോടെയാണ് പാചകവാതകത്തിന്റെ വില കുത്തനെ വർധിപ്പിച്ചത്.

ഫെബ്രുവരിയിൽ വില വർധിപ്പിച്ചില്ല

ഫെബ്രുവരിയിൽ വില വർധിപ്പിച്ചില്ല


സബ്സിഡി കിട്ടുന്ന ഉപഭോക്താക്കൾക്ക് വില ബാങ്ക് അക്കൗണ്ടിൽ തിരികെ ലഭിക്കുമെന്ന് എണ്ണ കമ്പനികൾ വിശദീകരിച്ചിട്ടുണ്ട്. എല്ലാ ദിവസവും ഒന്നാം തീയ്യതിയാണ് സിലിണ്ടറിന്റെ വില വർധിപ്പിച്ചിരുന്നത്. എന്നാൽ ഫെബ്രുവരി മാസം വില വർധിപ്പിച്ചിരുന്നില്ല. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടായിരുന്നു വില വർധിപ്പിക്കാതിരുന്നത്. പിന്നീട് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ വില വർധിപ്പിച്ചത്.

2022 ഓടെ സബ്സിഡി എടുത്ത് കളയും

കഴിഞ്ഞ ദിവസം 704 രൂപയുണ്ടായിരുന്ന പാചകവാതക സിലണ്ടറിന് ഇന്നുമുതല്‍ 850.50 രൂപയാണ് നല്‍കേണ്ടത്. 1407 രൂപയാണ് ഇപ്പോള്‍ വാണിജ്യാവശ്യങ്ങള്‍ക്കുള്ള ഗ്യാസ് സിലിണ്ടറിന് നല്‍കേണ്ടത്. വില വർദനവിനെതിരെ വൻ പ്രതിഷേധം രാജ്യത്ത് നടക്കുന്നുണ്ട് നടപ്പു സാമ്പത്തിക വർഷത്തിൽ ജൂലൈ മുതൽ ജനുവരി വരെയുള്ള ആറ് മാസത്തിൽ ശരാശരി പത്ത് രൂപ വീതം പാചക വാതക സിലിണ്ടറിന് വർധിച്ചിരുന്നു.2022 ഓടെ എണ്ണക്കമ്പനികൾക്കുള്ള സബ്‌സിഡി പൂർണ്ണമായും നിർത്താനാണ് സർക്കാരിന്റെ നീക്കം. ഇത് ഫലത്തിൽ സാധാരണക്കാരനെയാണ് ബാധിക്കുക.

English summary
Shoba Surendran's old video viral after LPG price hike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X