അത്ര ക്രൂരനാണോ ദിലീപ് ? താരവുമായുള്ള ബന്ധം, ലൊക്കേഷനിലെ പെരുമാറ്റം...ശോഭന മനസ്സ്തുറക്കുന്നു
ഒരു തമിഴ് വാരികയ്ക്കു നല്കിയ അഭിമുഖത്തിലാണ് നടി ദിലീപിനെക്കുറിച്ച് സംസാരിച്ചത്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയിലിലായിട്ട് ഒരു ഒന്നര മാസത്തോളം പിന്നിട്ടു കഴിഞ്ഞു. രണ്ടു തവണ ജാമ്യാപേക്ഷ നിരസിക്കപ്പെട്ടതോടെയാണ് താരം ആലുവ സബ് ജയിലിലായത്. ആദ്യം അങ്കമാലിയും പിന്നീട് ഹൈക്കോടതിയും ദിലീപിന് ജാമ്യം നിഷേധിക്കുകയായിരുന്നു. ഹൈക്കോടതിയില്‍ കഴിഞ്ഞയാഴ്ച താരം വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. അതിനിടെ ദിലീപിനെക്കുറിച്ച് ശോഭനയ്ക്കു ചിലതു പറയാനുണ്ട്. മുന്‍ സൂപ്പര്‍ നായികയായ ശോഭന ദിലീപിന്റെ കരിയറിന്റെ ആദ്യകാരത്ത് ചില സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഒരു തമിഴ് വാരികയോടാണ് ശോഭന ദിലീപിനെക്കുറിച്ചു പറഞ്ഞത്.

ആദ്യമായി കാണുന്നത്
1997ല്‍ മമ്മൂട്ടി നായകനായ കളിയൂഞ്ഞാല് എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ദിലീപിനെ ആദ്യമായി കാണുകയും പരിചയപ്പെടുകയും ചെയ്തതെന്ന് ശോഭന പറഞ്ഞു.

ദിലീപ് പ്രിയങ്കരനായി മാറി
സിനിമയില്‍ സഹനടനായിട്ടാണ് ദിലീപ് അഭിനയിച്ചത്. ഷൂട്ടിങ് ലൊക്കേഷനില്‍ എല്ലാവരോടും വളരെ നന്നായിട്ടാണ് താരം പെരുമാറിയിരുന്നത്. അതുകൊണ്ട് ചന്നെ ദിലീപ് ഏവര്‍ക്കും പ്രിയങ്കരനായിരുന്നുവെന്നും ശോഭന വ്യക്തമാക്കി.

കുറേക്കാലമായി അടുപ്പമില്ല
ഒരുമിച്ച് അഭിനയിച്ച കാലത്ത് ദിലീപുമായി സൗഹൃദമുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ കുറേക്കാലമായി ഒരു ബന്ധവുമില്ലെന്ന് ശോഭന വെളിപ്പെടുത്തി.

ന്യായീകരിച്ചില്ല
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ന്യായീകരിക്കാന്‍ ശോഭന തയ്യാറായില്ലെന്നതാണ് ശ്രദ്ധേയം. ദിലീപ് കുറ്റക്കാരനാണെന്നോ അല്ലെന്നോ നടി പറഞ്ഞില്ല.

മലയാള സിനിമ മാറിപ്പോയി
നേരത്തേ ഒരു കുടുംബം പോലെയായിരുന്നു മലയാള സിനിമ. ഇപ്പോള്‍ അത് മാറിപ്പോയയെന്ന് ശോഭന പറഞ്ഞു. സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ മുമ്പ് ഒരു നടിക്കു പോലും ആശങ്കപ്പെടേണ്ടി വന്നിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ആ സ്ഥിതി മാറിയയെന്നും നടി ചൂണ്ടിക്കാട്ടി.

പോലീസിന്റെ അന്വേഷണം മികച്ചത്
കേസില്‍ ജയിലിലുള്ള ദിലീപ് കുറ്റക്കാരനാണോയെന്ന് തനിക്കറിയില്ലെന്ന് ശോഭന പറഞ്ഞു. ഇപ്പോള്‍ കേരള പോലീസ് നടത്തുന്ന അന്വേഷണത്തെ അവര്‍ പുകഴ്ത്തുകയും ചെയ്തു.

പുറത്തുള്ളവര്‍ക്കും നല്ല അഭിപ്രായം
നടിയെ ആക്രമിച്ച കേസില്‍ പോലീസ് നടത്തുന്ന അന്വേഷണത്തെക്കുറിച്ച് തനിക്കു മാത്രമല്ല കേരളത്തിനു പുറത്തുള്ളവര്‍ക്കും തികഞ്ഞ മതിപ്പാണുള്ളതെന്ന് ശോഭന വ്യക്തമാക്കി.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications