Get Updates
Get notified of breaking news, exclusive insights, and must-see stories!

എംഎം മണിയെ നിങ്ങളുടെ വീട്ടിലേക്ക് കൊണ്ടുപോകൂ..!! മൂന്നാറിലെ സ്ത്രീകളെ അപമാനിച്ച് ശോഭ സുരേന്ദ്രൻ..!!

മൂന്നാര്‍: മന്ത്രി എംഎം മണിയുടെ സ്ത്രീവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെയുള്ള തോട്ടംതൊഴിലാളി സ്ത്രീകളുടെ സമരം മൂന്നാറില്‍ കത്തുമ്പോള്‍ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും വിവാദത്തില്‍. എംഎം മണിയ്ക്ക് അനുകൂലമായി സംസാരിച്ച സ്ത്രീകളൊണ് ബിജെപി വനിതാ നേതാവ് അധിക്ഷേപിച്ച് സംസാരിച്ചത്. റിപ്പോര്‍ട്ടര്‍ ചാനലിലെ എന്റെ ചോര തിളയ്ക്കുന്നു എന്ന പരിപാടിയിലാണ് ശോഭാ സുരേന്ദ്രന്റെ വിവാദ പരാമര്‍ശം.

Read Also: ഇവർ ആര്‍ത്തവ രക്തദാഹികള്‍..! കറുത്ത കുര്‍ബാന..! ആസ്ട്രല്‍ പ്രൊജക്ഷൻ ഞെട്ടിക്കും..!!

Read Also: പിണറായിക്കും കോടിയേരിക്കും മൂന്നാറില്‍ കയ്യേറ്റഭൂമി..!! എംഎം മണി കാവല്‍ക്കാരന്‍..!!

അപമാനിച്ച് ബിജെപി നേതാവും

പരിപാടിയില്‍ എംഎം മണിയെ ന്യായീകരിച്ച് സംസാരിച്ച തോട്ടം തൊഴിലാളികളായ സ്ത്രീകളെയാണ് ശോഭാ സുരേന്ദ്രന്‍ അപമാനിച്ചത്. നിങ്ങള്‍ക്ക് അയാള്‍ അത്ര വലിയവനാണെങ്കില്‍ നിങ്ങളുടെ വീടുകളിലേക്ക് അയാളെ കൊണ്ടുപോകൂ എന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ വാക്കുകള്‍.

കരണമടിച്ച് പൊളിക്കും

മൂന്നാറിലെ പൊമ്പിളൈ ഒരുമൈ സമരപ്പന്തലിലായിരുന്നു ചര്‍ച്ച. എംഎം മണിയുടെ കരണം അടിച്ചു പൊളിക്കുമെന്നും ശോഭാ സുരേന്ദ്രന്‍ ഭീഷണി മുഴക്കി. അമ്മമാരെ പറഞ്ഞ മണിയുടെ കരണമടിച്ച് പൊളിക്കാന്‍ ധൈര്യമുള്ള അമ്മമാര്‍ കേരളത്തിലുണ്ടെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

മണിച്ചിത്രത്താഴിട്ട് പൂട്ടും

മൂന്നാറിലെ സമരഭൂമിയിലേക്ക് ധൈര്യമുണ്ടെങ്കില്‍ കടന്നുവരാനും എംഎം മണിയെ ശോഭ സുരേന്ദ്രന്‍ വെല്ലുവിളിച്ചു. മണിയെ ചങ്ങലയ്ക്കിട്ട് മണിച്ചിത്രത്താഴിട്ട് പൂട്ടുമെന്നും ശോഭ പറഞ്ഞു. ഇടുക്കി വിട്ട് എംഎം മണി ഇനി പുറത്തിറങ്ങി നടക്കില്ലെന്നും ശോഭാ സുരേന്ദ്രന്‍ ഭീഷണി മുഴക്കി.

പുറത്തിറങ്ങിയാൽ കൈകാര്യം ചെയ്യും

മണിയെ വീടിന് പുറത്തിറക്കില്ലെന്നും അദ്ദേഹം സര്‍ക്കാര്‍ ചിലവില്‍ ജീവിക്കേണ്ടെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. മണി പുറത്തിറങ്ങിയാല്‍ കൈകാര്യം ചെയ്യും. മണിയുടെ കരണക്കുറ്റിക്ക ്അടിക്കുന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് തടയാനാവില്ലെന്നും ബിജെപി നേതാവ് വ്യക്തമാക്കി.

മണി ശരിയല്ല..

മണിയുടെ വാക്കുകള്‍ സാംസ്‌ക്കാരിക കേരളത്തിനേറ്റ മുറിപ്പാടാണ്. അദ്ദേഹത്തിന്റെ ശരീരഭാഷ ശരിയല്ല. ആംഗ്യം ശരിയല്ല. പ്രായമായ പെണ്‍മക്കളുള്ള ഒരാള്‍ ഇത്തരത്തില്‍ സംസാരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

പറയാൻ പാടില്ലാത്തത്

പൊമ്പിളൈ ഒരുമൈ സമരക്കാരായ സ്ത്രീകള്‍ പുരുഷന്മാരെക്കൂട്ടി അങ്ങോട്ടുകയറിപ്പോയത് എന്ത് പണിക്കായിരുന്നു എന്നാണ് മണി പറഞ്ഞതെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ഇത്തരമൊരു പരാമര്‍ശം ഒരു മന്ത്രിയും രാഷ്ട്രീയക്കാരനും നടത്താന്‍ പാടില്ലാത്തതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അധിക്ഷേപം സ്ത്രീകൾക്കെതിരെ

എംഎം മണിയുടെ പരാമര്‍ശം പൊമ്പിളൈ ഒരുമൈ സമരക്കാര്‍ക്ക് എതിരെയുള്ളത് മാത്രമല്ല, എല്ലാ സ്ത്രീകള്‍ക്കെതിരെയും ഉള്ളതാണെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. മദയാനയെപ്പോലെ മണി മോദിയെ ആക്ഷേപിച്ചപ്പോള്‍ മറുപടി പറയാതിരുന്നത് ആ സംസ്‌ക്കാരം അല്ലാത്തതിനാലാണെന്നും ബിജെപി നേതാവ് പറഞ്ഞു.

ഇടുക്കി ആർക്കും പട്ടയം കിട്ടിയതല്ല

ശോഭാ സുരേന്ദ്രന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് ചര്‍ച്ചയ്ക്കിടയില്‍ ഉയര്‍ന്നുവന്നത്. വിഷയത്തില്‍ നിങ്ങളെന്തിനാണ് സമരത്തിന് വന്നതെന്ന ചോദ്യത്തിന് ഇടുക്കി മാര്‍ക്‌സിസ്റ്റുകാര്‍ക്ക് പട്ടയം കിട്ടിയതാണോ എന്നായിരുന്നു മറുചോദ്യം.

സ്ത്രീകളുടെ തല്ലുകൊള്ളും

കഴിഞ്ഞ ദിവസവും എംഎം മണിക്കെതിരെ ശോഭ സുരേന്ദ്രന്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. അശ്ലീല പരാമര്‍ശം നടത്തിയ എംഎം മണി സ്ത്രീകളുടെ തല്ലുകൊള്ളുമെന്ന് നേരത്തെയും ശോഭ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. പൊമ്പിളൈ ഒരുമ സമരത്തിന് പിന്തുണയുമായി ബിജെപി വനിതാ നേതാക്കളും മൂന്നാറില്‍ സമരത്തിലാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+