'സത്യപ്രതിജ്ഞയുടെ 3.71 കോടി മുതൽ 'നാം മുന്നോട്ടി'നുള്ള 26കോടി വരെ';സർക്കാർ ധൂർത്ത്,കുറിപ്പുമായി ശോഭ
തിരുവനന്തപുരം: പിണറായി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. സർക്കാർ അധികാരമൊഴിയുമ്പോൾ ഈ നാടിന്റെയാകെ കടം 3.2 ലക്ഷം കോടിയാണ്. മുണ്ടുമുറുക്കിയുടക്കാൻ ജനങ്ങളോട് പറയുകയും സാലറി ചലഞ്ചിലൂടെ ഉദ്യോഗസ്ഥരുടെ ശമ്പളം പിടിച്ചുവയ്ക്കുകയും ചെയ്ത പിണറായി വിജയൻ സർക്കാർ ധൂർത്തിലൂടെ നാടിനെ കടക്കണെയിൽ ആക്കിയെന്ന് ശോഭാ സുരേന്ദ്രൻ കുറ്റപ്പെടുത്തി. സർക്കാർ നടത്തിയ ചില ധൂർത്തുകൾ എന്നാരോപിച്ച് ചില കണക്കുകളും ഫേസ്ബുക്കിലൂടെ അവർ പങ്കുവെച്ചു.

മറുപടി പറയണം
ഈ കൊച്ചുകേരളത്തെ ഇത്ര വലിയ കടബാധ്യതയിലേക്ക് തള്ളിവിടാനാകുമെന്ന് മനസിലാക്കിത്തന്ന തോമസ് ഐസക്കിനെ നമിക്കണം. ഈ സർക്കാർ അധികാരമൊഴിയുമ്പോൾ ഈ നാടിന്റെയാകെ കടം 3.2 ലക്ഷം കോടിയാണ്. മുണ്ടുമുറുക്കിയുടക്കാൻ ജനങ്ങളോട് പറയുകയും സാലറി ചലഞ്ചിലൂടെ ഉദ്യോഗസ്ഥരുടെ ശമ്പളം പിടിച്ചുവയ്ക്കുകയും ചെയ്ത പിണറായി വിജയന്റെ നേതൃത്വത്തിലെ സർക്കാരിന്റെ ധൂർത്തിന്റെ ചില കണക്കുകൾ. മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും ജനങ്ങളോട് മറുപടി പറയണം.

സത്യപ്രതിജ്ഞമുതൽ
⬛️(1) മന്ത്രിസഭാ സത്യപ്രതിജ്ഞ
ചിലവ് 3.71 കോടി രൂപ
⬛️(2) നൂറാം ദിവസം ആഘോഷിച്ചത്
ചിലവ് 2.24 കോടി രൂപ.
⬛️(3) ഒന്നാം വാർഷികം
ചിലവ് 18.6 കോടി രൂപ
⬛️(4) ആയിരം ദിനം ആഘോഷം
ചിലവ് 10.27 കോടി രൂപ
⬛️(5) സി.പി.എം ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങൾ അഴിമതിയും, ധൂർത്തും, കെടുകാര്യസ്ഥതയും മൂലം വരുത്തിയ ബാധ്യത കേരള സർക്കാർ ഏറ്റെടുക്കുക വഴി റബ്കോ 238 കോടി രൂപ. മാർക്കറ്റ്ഫെഡ് 27 കോടി രൂപ. റബർ മാർക്ക് 41 കോടി രൂപ ആകെ 306 കോടി രൂപ

സർക്കാർ വ്യക്തമാക്കണം
⬛️(6) ഒരു ശുപാർശ പോലും നടപ്പിലാക്കാത്ത വി. എസ് അച്യുതാനന്തന്റെ ഭരണ പരിഷ്ക്കാര കമ്മീഷൻ . 31/12/19 വരെ ചിലവ് 7,13, 36, 666 രൂപ
⬛️(7) ഈ സാമ്പത്തിക വർഷത്തിൽ യുവജന കമ്മിഷന് ഒരു കോടി 10 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തി 90 ലക്ഷം അനുവദിച്ചു. ഇതിൽ 39 ലക്ഷം രൂപയും ചെലവാക്കാതെ തിരിച്ചടച്ചു. എന്നാൽ ശമ്പളമായി അനുവദിച്ച 92.54 ലക്ഷം മാറിയെടുത്തിട്ടുണ്ട്. എന്ത് നേട്ടമാണ് കമ്മീഷനെ കൊണ്ടുണ്ടായത് എന്ന് സർക്കാർ വ്യക്തമാക്കണം.

നൽകിയത് ലക്ഷങ്ങൾ
⬛️(8) മുഖ്യമന്ത്രിക്ക് കേരള ചരിത്രത്തിൽ ആദ്യമായി ആറ് ഉപദേശികൾ. ഇവരിൽ പ്രസ് അഡ്വൈസർ പ്രഭാവർമ്മയുടെ ശമ്പള സ്കെയിൽ 93, 000 - 1,20,000 നിയമ ഉപദേഷ്ടാവ് ജയകുമാറിന് 77, 400 - 1,15, 200 .ഹൈക്കോടതിയിൽ 150 ഗവ: പ്ലീഡർമാർ ഉളളപ്പോൾ ലൈസൻ ഓഫീസർ വേലപ്പൻ നായർക്ക് പ്രതിമാസം ചിലവ് 1,14, 000 രൂപ.ഇതൊക്കെ ഉണ്ടായിട്ടും സ്പ്രിങ്ക്ലർ കേസ് വാദിക്കാൻ മുംബൈ വക്കീൽ എൻ.എസ്. നിപ്പനായി. നൽകിയത് ലക്ഷങ്ങൾ.

ഹെലിക്കോപ്റ്റർ പ്രതിമാസ വാടക
⬛️(9) ആറ്റിങ്ങലിൽ തോറ്റ മുൻ എം.പി ഡോ. സമ്പത്തിന് ഡൽഹിയിൽ നിയമനം. അലവൻസ് അടക്കം പ്രതിമാസം 1,75, 000 രൂപ പ്രതിഫലം. 8 സഹായികൾ. കാറുകൾ മറ്റ് പ്രതിമാസ ചിലവ് 50 ലക്ഷം. കൊവിഡ് കാലത്ത് പണിയെടുക്കാതെ ആറ് മാസം ശമ്പളം!
⬛️(10) ഹെലിക്കോപ്റ്റർ പ്രതിമാസ വാടക 1,64, 00000 + GST. ഇത് ആദ്യത്തെ ഇരുപത് മണിക്കൂറിന്.കൂടുതൽ ആയാൽ മണിക്കൂറിന് 67, 926 രൂപ വച്ച് മണിക്കൂറിന് അധികം തുക. അതിപ്പോ വെറുതേ വെയിലത്ത് ശംഖുമുഖത്ത് കിടക്കുന്നു.⬛️(11) മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ വിദേശ യാത്രകൾ 27. പലതും കുടുംബസമേതം. കേരളത്തിന് കിട്ടിയ നേട്ടം എന്ത് എന്ന് വ്യക്തമാക്കാമോ...?

ബുള്ളറ്റ് പ്രൂഫ് കാറിന് ഒന്നര കോടി
⬛️(12) പുതിയ ബുള്ളറ്റ് പ്രൂഫ് കാറിന് ഒന്നര കോടി ! നിലവിൽ നാല് എണ്ണം ഉണ്ട്
⬛️(13) സി.പി.എം നേതാക്കൾക്കെതിരായ രാഷ്ട്രീയ കൊലപാതക കേസുകളിൽ CBI അന്വേഷണം അട്ടിമറിക്കാൻ 2 കോടിയിലധികം രൂപ.
⬛️(14) സർവീസിൽ നിന്നും വിരമിച്ച ഇഷ്ട്ടക്കാരെ വീണ്ടും തിരുകി കയറ്റുക വഴി ചിലവ് കോടികൾ. കിഫ്ബി CEO ഡോ. K M എബ്രഹാമിന്റെ മാസശമ്പളം 3,32,750 രൂപ. ചീഫ് പ്രൊജക്റ്റ് എക്സാമിനർ വിജയദാസിന്റേത് 2,78, 300 രൂപ
⬛️(15) മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ പരിപാലനം. ഒൻപത് പേർ. മാസശമ്പളം ഒരാൾക്ക് 54,014 രൂപ.
⬛️ (16) മന്ത്രിമാരുടെ ചികിൽസാ ചിലവുകൾ പറയുന്നില്ല. എന്നാലും ഒരു ഉദാഹരണം പറയാം. ധനമന്ത്രി കോട്ടയ്ക്കൽ ആയുർവേദ ആശുപത്രിയിൽ ചികിൽസ നടത്തിയ വക. മരുന്ന് 20, 990.മുറി വാടക 79, 200. ചിലർ വാങ്ങിയ കണ്ണാടിയുടെ വിലയും, ഇന്നോവക്ക് വാങ്ങിയ ടയറുകളുടെ വിലയും പറയുന്നില്ല.

നവോത്ഥാന മതിലിന് 50 കോടി
⬛️(17) ADB യിൽ നിന്നും പ്രളയാനന്തരം റീബിൽഡ് കേരളയ്ക്കായ് ലഭിച്ച 1,780 കോടി രൂപ വകമാറ്റി.
കളമശ്ശേരിയിൽ മാത്രം പ്രളയ ഫണ്ട് തട്ടിപ്പ് 20 ലക്ഷം രൂപ. ഏരിയാ /ലോക്കൽ കമ്മറ്റി നേതാക്കളും തങ്ങളെ കൊണ്ട് ആവുന്നതു പോലെ മുക്കിയിട്ടുണ്ട്. സഖാക്കൻമാരുടെ കൊള്ള നിർബാധം അരങ്ങേറുമ്പോൾ പ്രളയ ധനസഹായം കിട്ടാതെ ആത്മഹത്യ ചെയ്തവർ നിരവധി. ഓഖി ഫണ്ടിന്റെ കാര്യം തഥൈവ.
⬛️(18) പതിനാല് ജില്ലകളിലെയും സാംസ്ക്കാരിക നിലയങ്ങളുടെയും നവോത്ഥാന സമുച്ചയത്തിനുമായി 700 കോടിയും കേരള സഭാ ഹാളിന് 17 കോടിയും , നവോത്ഥാന മതിലിന് 50 കോടിയും വേറെ.

52 ആഴ്ചത്തേക്ക് 5.2 കോടി രൂപ
⬛️(19) രണ്ട് ഡി ജി പി പദവി ഉണ്ടാകേണ്ടിടത്ത് 12 ഡിജിപി പദവി.
⬛️(20) ന്യൂസ് ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്ന 'നാം മുന്നോട്ട്' പരിപാടിക്ക് പ്രതിവര്‍ഷം 6. 37 കോടി രൂപയും അഞ്ചുവര്‍ഷത്തേക്ക് 31.85 കോടി രൂപയും ചിലവ്. ഈ പ്രതിവാര ടെലിവിഷന്‍ പരിപാടി 'നാം മുന്നോട്ടി'ന്റെ നിര്‍മാണം പാര്‍ട്ടി ചാനലിനാണ് കരാര്‍ നല്‍കിയിരിക്കുന്നത് ഒരു എപ്പിസോഡിന് 2. 25 ലക്ഷം രൂപ എന്ന നിരക്കിലാണ്. ഒരു വര്‍ഷം പാര്‍ട്ടി ചാനലിന് എപ്പിസോഡ് നിര്‍മാണത്തിനു നല്‍കുന്നത് 1.17 കോടി രൂപ. അഞ്ചു വര്‍ഷത്തേക്ക് 5.85 കോടി രൂപ. സംപ്രേഷണം ചെയ്യുന്ന വകയില്‍ വേറെയും വരുമാനം ചാനലിന് ലഭിക്കുന്നുണ്ട്. ഏറ്റവും മുന്‍നിര ചാനലിന് ആഴ്ചയില്‍ ഒരു എപ്പിസോഡ് സംപ്രേഷണം ചെയ്യാന്‍ 1.25 ലക്ഷം രൂപ. ചില ചാനലുകള്‍ അതിലും കുറഞ്ഞ തുകയ്ക്കാണ് സംപ്രേഷണം ചെയ്യുന്നത്. ശരാശരി ഒരു ലക്ഷം രൂപ വച്ച് ഒരാഴ്ചത്തെ സംപ്രേഷണ ചെലവ് കൂട്ടിയാല്‍ 12 ന്യൂസ് ചാനലുകള്‍ക്ക് 10 ലക്ഷം രൂപ നല്‍കണം. 52 ആഴ്ചത്തേക്ക് 5.2 കോടി രൂപ.
അഞ്ചു വര്‍ഷത്തക്ക് 26 കോടി രൂപ.

വന്‍ സാമ്പത്തിക ബാധ്യത
⬛️(21) മുഖ്യമന്ത്രിയുടെ വെബ്സൈറ്റിനും സാമൂഹ്യമാധ്യമ പ്രചാരണങ്ങള്‍ക്കും പുറംകരാര്‍.⬛️(22) ഡോ. സമ്പത്തിനെ കൂടാതെ സര്‍ക്കാര്‍ കാബിനറ്റ് റാങ്കു നല്കിയ അഞ്ചുപേര്‍ വന്‍ സാമ്പത്തിക ബാധ്യതയാണ്. ആര്. ബാലകൃഷ്ണപിള്ള - മുന്നാക്ക കോര്പറേഷന് ചെയര്മാന്, വിഎസ് അച്യുതാനന്ദന് - ഭരണപരിഷ്കാര കമ്മീഷന്, കെ. രാജന് - ചീഫ് വിപ്പ്, അഡ്വക്കറ്റ് ജനറല്‍ സി.പി. സുധാകര പ്രസാദ് എന്നിവര്‍ക്കാണ് കാബിനറ്റ് റാങ്ക്. ഇവര്‍ക്ക് ഔദ്യോഗിക വസതി, ജീവനക്കാര്‍, വാഹനം, ടി.എ, ഡി.എ, ചികിത്സാചെലവ് തുടങ്ങിയ ആനുകൂല്യങ്ങളുമുണ്ട്.
കാർഷിക പരിഷ്കാരങ്ങൾ കർഷകർക്ക് പുതിയ അവസരങ്ങൾ സൃഷ്ടിച്ചു; നിയമം അവരുടെ നൻമയ്ക്കെന്നും പ്രധാനമന്ത്രി
ജമ്മു കാശ്മീരിൽ ബിജെപി വിയർക്കും; ഗുപ്കർ സഖ്യം മാത്രമല്ല, വെല്ലുവിളിയായി ഈ പാർട്ടികളും