Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നിത്തലയുടെ കാലില്‍ പാദസരം!ഒലത്തിക്കളയാമെന്ന് പിണറായി കരുതേണ്ടെന്നും ശോഭാ സുരേന്ദ്രന്‍...

ആര്‍എസ്എസിനെ വെല്ലുവിളിക്കാന്‍ മുഖ്യമന്ത്രി വളര്‍ന്നിട്ടില്ലെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ബിജെപി ശോഭ സുരേന്ദ്രന്‍. ആര്‍എസ്എസ് തീരുമാനിച്ചാല്‍ മുഖ്യമന്ത്രിക്ക് കേരളത്തിലും യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടാകുമെന്നും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാലില്‍ പാദസരമിട്ട് നടക്കുന്നയാളാണെന്നും ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗമായ ശോഭ സുരേന്ദ്രന്‍ ആരോപിച്ചു.

പിണറായി വിജയന്‍ നിയമസഭയ്ക്ക് അകത്തും പുറത്തും കഥ മെനഞ്ഞ് ആക്രമത്തിന് നേതൃത്വം നല്‍കുകയാണെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ആര്‍എസ്എസ് തീരുമാനിച്ചാല്‍ മുഖ്യമന്ത്രിക്ക് കേരളത്തില്‍ യാത്ര ചെയ്യാന്‍പോലും ബുദ്ധിമുട്ടാകുമെന്നായിരുന്നു ശോഭ സുരേന്ദ്രന്റെ ഭീഷണി. ആര്‍എസ്എസിനെ വെല്ലുവിളിക്കാന്‍ മുഖ്യമന്ത്രി വളര്‍ന്നിട്ടില്ലെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു ശോഭ സുരേന്ദ്രന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ആര്‍എസ്എസ് തീരുമാനിച്ചാല്‍...

ആര്‍എസ്എസ് തീരുമാനിച്ചാല്‍...

ആര്‍എസ്എസ് തീരുമാനിച്ചാല്‍ മുഖ്യമന്ത്രിക്ക് കേരളത്തില്‍ യാത്ര ചെയ്യാന്‍ പോലും ബുദ്ധിമുട്ടാകുമെന്നാണ് ശോഭ സുരേന്ദ്രന്‍ പറഞ്ഞത്. പിണറായി വിജയന്‍ നിയമസഭയ്ക്ക് അകത്തും പുറത്തും കഥ മെനഞ്ഞ് ആക്രമത്തിന് നേതൃത്വം നല്‍കുകയാണ്. ആര്‍എസ്എസിനെ വെല്ലുവിളിക്കാന്‍ മുഖ്യമന്ത്രി വളര്‍ന്നിട്ടില്ലെന്നും ശോഭ സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി.

ഒലത്തിക്കളയാമെന്ന് കരുതേണ്ട...

ഒലത്തിക്കളയാമെന്ന് കരുതേണ്ട...

ബിജെപിയെ തകര്‍ക്കാനാണ് ശ്രമമെങ്കില്‍ ജനാധിപത്യപരമായി സിപിഎമ്മിന് ശവമഞ്ചമൊരുക്കും, ആര്‍എസ്എസിനെയും ബിജെപിയും ഭീഷണിപ്പെടുത്തി ഒലത്തിക്കളയാമെന്ന് പിണറായി വിജയന്‍ കരുതേണ്ടെന്നും ശോഭ സുരേന്ദ്രന്‍ കോഴിക്കോട് പറഞ്ഞു.

കേസ് സിബിഐയ്ക്ക് വിടണം...

കേസ് സിബിഐയ്ക്ക് വിടണം...

കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച സംഭവത്തില്‍ പോലീസും സംസ്ഥാന സര്‍ക്കാരും ഒത്തുകളിക്കുകയാണെന്നാണ് ശോഭ സുരേന്ദ്രന്‍ ആരോപിച്ചത്. നടിയെ ആക്രമിച്ച കേസ് സിബിഐയ്ക്ക് വിടണമെന്നും ശോഭ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

ഒരു പുരുഷനെപ്പോലെ പ്രതികരിച്ചിരുന്നെങ്കില്‍...

ഒരു പുരുഷനെപ്പോലെ പ്രതികരിച്ചിരുന്നെങ്കില്‍...

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരു പുരുഷനെ പോലെ പ്രതികരിച്ചിരുന്നെങ്കില്‍ സംസ്ഥാനത്ത് സിപിഎം ആക്രമം അവസാനിപ്പിക്കുമായിരുന്നുവെന്നാണ് ശോഭ സുരേന്ദ്രന്റെ വിമര്‍ശനം. രമേശ് ചെന്നിത്തല കാലില്‍ പാദസരമിട്ട് നടക്കുന്നയാളാണെന്നും ശോഭ സുരേന്ദ്രന്‍ പരിഹസിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+