ഉമ്മന്‍ ചാണ്ടിയും പിണറായിയും ചുംബനസമരം നടത്തുകയാണെന്ന് ശോഭാ സുരേന്ദ്രന്‍
തിരുവനന്തപുരം: ബാര്‍ കോഴ വിഷയത്തില്‍ പ്രതിപക്ഷം സ്വീകരിച്ച നിലപാടിനെതിരെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് ബിജെപി ദേശീയ സമിതി അംഗം ശോഭ സുരേന്ദ്രന്‍. വിഷയത്തില്‍ പ്രതിപക്ഷവും ഭരണ പക്ഷവും ഒളിച്ചുകളി നടത്തുകയാണെന്ന് അവര്‍ ആരോപിച്ചു. കെ.എം.മാണി രാജിവക്കണമെന്നാവശ്യപ്പെട്ടു ബിജെപി നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ശോഭാ സുരേന്ദ്രന്‍.
ബാര്‍ കോഴ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിയും പിണറായി വിജയനും ചുംബനസമരം നടത്തുകയാണെന്ന് ശോഭാ സുരേന്ദ്രന്‍ പരിഹസിച്ചു. പ്രതിപക്ഷത്തിന് ഒരു സമരവും വിജയിപ്പിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടിരിക്കുകയാണ്. വി എസ് അച്യുതാനന്ദന്‍ പ്രതിപക്ഷ സ്ഥാനത്തിരിക്കുന്നതാണ് സമരങ്ങള്‍ പരാജയപ്പെടാന്‍ കാരണം. വിഎസ് അവിടെ ഇരിക്കുന്നിടത്തോളംകാലം ഏതെങ്കിലും സമരം വിജയിപ്പിക്കാന്‍ പിണറായി വിജയന്‍ സമ്മതിക്കില്ലെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

ബാര്‍ കോഴ വിവാദത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സിപിഎം സമരത്തില്‍ നിന്നും പിന്നോട്ടു പോവുകയാണെങ്കില്‍ സിപിഐ ഒറ്റയ്ക്കു സമരം നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പിന്നീട്, എല്‍ഡിഎഫ് യോഗത്തില്‍ ആ തീരുമാനം പിന്‍വലിക്കുകയും മുന്നണി ഒറ്റക്കെട്ടായി സമരം നടത്താന്‍ തീരുമാനിക്കുകയുമായിരുന്നു.












Click it and Unblock the Notifications