Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി നടക്കുന്നത് ആര്‍എസ്എസ് ഔദാര്യത്തില്‍; ചെരിപ്പൂരി അടിക്കും, പൊട്ടിത്തെറിച്ച് ശോഭ!!

18 സംസ്ഥാനങ്ങള്‍ ഭരിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. അക്കാര്യം സിപിഎം നേതാക്കള്‍ ഓര്‍ക്കണം.

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ തുടര്‍ച്ചയായ അക്രമങ്ങള്‍ക്ക് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. ജില്ലയില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നത് പിണറായിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമാണ്. പിണറായി വിജയന്‍ ദില്ലിയില്‍ ഇറങ്ങി നടക്കുന്നത് ഞങ്ങളുടെ ഔദാര്യത്തിലാണെന്ന ഓര്‍മ വേണമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

28

പിണറായിയും കോടിയേരിയും കണ്ണൂരില്‍ നിന്നുള്ള നേതാക്കന്‍മാരാണ്. ഇവരുടെ തണലിലാണ് എല്ലാ ആക്രമണങ്ങളും ജില്ലയില്‍ നടക്കുന്നത്- പയ്യന്നൂരില്‍ സിപിഎം-ബിജെപി അക്രമമുണ്ടായതിനെ തുടര്‍ന്ന് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രന്‍.

ആര്‍എസ്എസ് നേതൃത്വം അനുവദിച്ചാല്‍ കേരളത്തിലെ അമ്മമാര്‍ കോടിയേരി ബാലകൃഷ്ണനെ ചെരിപ്പൂരി അടിക്കും. കേരളത്തില്‍ ബിജെപിയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലാതാക്കാനാണ് സിപിഎം ശ്രമമെന്നും ശോഭാ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

18 സംസ്ഥാനങ്ങള്‍ ഭരിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. അക്കാര്യം സിപിഎം നേതാക്കള്‍ ഓര്‍ക്കണം. അവിടെയുള്ള സിപിഎം പ്രവര്‍ത്തകര്‍ ആര്‍എസ്എസിന്റെ ഔദാര്യത്തിലാണ് ജീവിക്കുന്നത്. ഇക്കാര്യം മറക്കരുതെന്നും ശോഭാ സുരേന്ദ്രര്‍ ഓര്‍മിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+