Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി ആക്ടിവിസ്റ്റുകളുടെ ഗുരുസ്വാമി; തൃപ്തിയുടെ വരവ് ചന്തക്ക് പോകുന്നത് പോലെ: ശോഭാ സുരേന്ദ്രന്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ ആക്ടിവിസ്റ്റുകളുടെ ഗുരുസ്വാമിയാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ പ്രേരണയിലാണ് തൃപ്തി ദേശായി കേരളത്തില്‍ എത്തിയതെന്നും ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു. ഇരുമുടിക്കെട്ടില്ലാതെ എത്തുന്ന ആക്ടിവിസ്റ്റുകള്‍ക്ക് പോലീസിന്റെ യൂണിഫോം നല്‍കി പിണറായി വിജയന്‍ സന്നിധാനത്തേക്ക് കടത്തിവിടും എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് തൃപ്തി കേരളത്തിലേക്ക് പുറപ്പെട്ടതെന്നും ശോഭ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

ഭക്തരുടെ വികാരം മനസ്സിലാക്കി മുഖ്യമന്ത്രിയും സര്‍ക്കാരും തീരുമാനങ്ങള്‍ എടുക്കണം. ഇരുമുടിക്കെട്ടോ, കറുപ്പ് വസ്ത്രമോ ഒന്നും ഇല്ലാതെയാണ് തൃപ്തി ദേശായി എത്തിയിരിക്കുന്നത്. എന്തിന് അയ്യപ്പന്റെ ആചാര അനുഷ്ഠാനങ്ങളെ കുറിച്ചുപോലും ഒന്നും അറിയില്ല. തനിക്ക് ഇതിന്റെയൊന്നും ആവശ്യമില്ലെന്നാണ് അവര്‍ അപറയുന്നത്.

shoba

ചന്തയില്‍ പോകുന്നത് പോലെ ശബരിമലയില്‍ ദര്‍ശനം നടത്താമെന്ന് കരുതിയാണ് കേരളത്തിലേക്ക് പുറപ്പെട്ടതെങ്കില്‍ അവരെ അതിവേഗം തിരിച്ചയക്കാനാണ് വിശ്വാസികള്‍ കൂടിയിരിക്കുന്നതെന്നും ശോഭാ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. കൊച്ചി വിമനാത്താവളത്തില്‍ തൃപ്തി ദേശായിയെ തടഞ്ഞുകൊണ്ട് സമരം നടത്തുന്നവരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരന്നു ശോഭ സുരേന്ദ്രന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+