കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈന്ദവ വോട്ടിനായി തുലാഭാര ത്രാസ് തലയിൽ വീഴ്ത്താൻ അറിയുന്ന ത്രികാലജ്ഞാനി, തരൂരിനെതിരെ ശോഭാ സുരേന്ദ്രൻ

Google Oneindia Malayalam News

തിരുവനന്തപുരം: ലാഹോര്‍ സാഹിത്യോത്സവത്തില്‍ പാകിസ്താനെ പുകഴ്ത്തി പുലിവാല്‍ പിടിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് എംപിയായ ശശി തരൂര്‍. കഴിഞ്ഞ മാസം നടന്ന സാഹിത്യോത്സവത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത തരൂര്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതോടെ തരൂര്‍ പാകിസ്താനെ പുകഴ്ത്തിയെന്നും ഇന്ത്യയെ അപമാനിച്ചെന്നും ആരോപിച്ച് ബിജെപി വിഷയം ഏറ്റെടുത്തിരിക്കുകയാണ്.

ബിജെപി സംസ്ഥാന നേതാവ് ശോഭാ സുരേന്ദ്രന്‍ ശശി തരൂരിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് എത്തി. തരൂരിന്റെ നേതാവായ രാഹുൽ ഗാന്ധി ഇന്ത്യൻ മണ്ണിൽ ചവിട്ടി നിന്ന് പാക്കിസ്താനെ പുകഴ്ത്തുമ്പോൾ, രാജാവിനെക്കാൾ വലിയ രാജഭക്തി കാണിക്കാനേ നിങ്ങൾക്ക് കഴിയൂ എന്ന് ശോഭാ സുരേന്ദ്രൻ തുറന്നടിച്ചു.

ബ്രിട്ടീഷുകാരാണ് പ്രിയ വിഷയം

ബ്രിട്ടീഷുകാരാണ് പ്രിയ വിഷയം

ശോഭാ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്: '' തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ 'എന്തുകൊണ്ട് ഞാൻ ഒരു ഹിന്ദുവായി ' എന്ന പുസ്തകത്തിന്റെ പുറംച്ചട്ടയുടെ ചിത്രം പശ്ചാത്തലത്തിൽ വെച്ച് പോസ്റ്റർ അടിച്ചൊട്ടിക്കുന്ന വിശ്വപൗരൻ. ഹൈന്ദവ വോട്ടുകൾ വേണ്ടപ്പോൾ തുലാഭാര ത്രാസ് തലയിൽ വീഴ്ത്തണമെന്ന് അറിയാവുന്ന ത്രികാലജ്ഞാനി. ബ്രിട്ടീഷുകാരാണ് പ്രിയ വിഷയം. അതുകൊണ്ട് ജീവിക്കുന്നത് ബ്രിട്ടീഷ് ഇന്ത്യയിലാണ് എന്ന് ഇടയ്ക്കിടയ്ക്ക് തോന്നാറുണ്ട് എന്ന് തോന്നുന്നു.

ടിയാൻ ഓർക്കുന്നത് നല്ലതാണ്

ടിയാൻ ഓർക്കുന്നത് നല്ലതാണ്

ജനാധിപത്യം വന്നെന്നും, ഇസ്ലാം ഭൂരിപക്ഷ പ്രദേശമായ പാകിസ്ഥാൻ ഇന്ത്യയുടെ ശത്രു രാജ്യമായെന്നും ടിയാൻ ഓർക്കുന്നത് നല്ലതാണ്. അതിർത്തിയിൽ നമ്മുടെ ജവാന്മാർ ജീവൻ പണയപ്പെടുത്തി, കണ്ണുകൾ ഇമചിമ്മാതെ നിൽക്കുന്ന സമയത്ത്, പാകിസ്ഥാനിലെ സാഹിത്യ സമ്മേളനത്തിൽ പോയി ഇന്ത്യ വിരുദ്ധ പ്രസ്താവന നടത്താൻ നിങ്ങൾക്കേ കഴിയൂ തരൂർ.

ആത്മാഭിമാനമുള്ള ദേശസ്നേഹികൾ പൊറുക്കില്ല

ആത്മാഭിമാനമുള്ള ദേശസ്നേഹികൾ പൊറുക്കില്ല

വർഷത്തിലൊന്ന് എന്ന കണക്കിൽ, സ്വന്തം മണ്ഡലം സന്ദർശിക്കുന്നു എന്ന വ്യാജേന, കോഴിക്കോട് ഇറങ്ങി ചായ കുടിച്ചിട്ട് പോകുന്ന നിങ്ങളുടെ രാഹുൽ ഗാന്ധി എന്ന നേതാവ്, ഇന്ത്യൻ മണ്ണിൽ ചവിട്ടി നിന്ന് പാക്കിസ്താനെ പുകഴ്ത്തുമ്പോൾ, രാജാവിനെക്കാൾ വലിയ രാജഭക്തി കാണിക്കാനേ നിങ്ങൾക്ക് കഴിയൂ. നിങ്ങൾ ചോദ്യം ചെയ്യുന്നത് ഈ രാജ്യത്തിന്റെ അഖണ്ഡതയെയും ഐക്യത്തെയുമാണെന്ന് ഓർക്കുക. ആത്മാഭിമാനമുള്ള ദേശസ്നേഹികൾ അത് പൊറുക്കില്ല'' എന്നാണ് പോസ്റ്റ്.

മോദി സർക്കാരിനെ വിമർശിച്ചു

മോദി സർക്കാരിനെ വിമർശിച്ചു

ലാഹോര്‍ സാഹിത്യോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കവേ നരന്ദ്ര മോദി സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ശശി തരൂര്‍ വിമര്‍ശിച്ചിരുന്നു. മോദി സര്‍ക്കാര്‍ മികച്ച രീതിയിലല്ല കൊവിഡിനെ കൈകാര്യം ചെയ്യുന്നതെന്ന് തരൂര്‍ കുറ്റപ്പെടുത്തി. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ പാകിസ്താന്‍ മികച്ച രീതിയില്‍ ആണ് കൊവിഡ് മഹാമാരിയെ കൈകാര്യം ചെയ്തത് എന്നാണ് തരൂര്‍ പറഞ്ഞത്.

ഇന്ത്യയെ അപമാനിക്കുന്ന പ്രസ്താവന

ഇന്ത്യയെ അപമാനിക്കുന്ന പ്രസ്താവന

കൊവിഡ് വ്യാപനത്തിന് തബ്ലീഗി ജമാഅത്തുകളെ കടന്നാക്രമിച്ച വിഷയവും മോദി സര്‍ക്കാരിനെതിരെ ശശി തരൂര്‍ ഉന്നയിച്ചിരുന്നു. ഇതോടെയാണ് തരൂരിനെതിരെ ബിജെപി നേതാക്കള്‍ വാളെടുത്തത്. ഇന്ത്യയെ അപമാനിക്കുന്ന പ്രസ്താവനയാണ് ലാഹോര്‍ സാഹിത്യോത്സവത്തില്‍ തരൂര്‍ നടത്തിയതെന്നാണ് ബിജെപി നേതാക്കളുടെ ആരോപണം.

അവിശ്വസനീയമാണെന്ന്

അവിശ്വസനീയമാണെന്ന്

പാകിസ്താനിലെ പരിപാടിയില്‍ പങ്കെടുത്ത് ഇന്ത്യയെ കുറിച്ച് ഇത്തരത്തിലുളള പ്രസ്താവന നടത്താന്‍ ശശി തരൂരിനെ പോലൊരു എംപിക്ക് എങ്ങനെ സാധിച്ചു എന്നത് അവിശ്വസനീയമാണെന്നാണ് ബിജെപി നേതാവ് സാംപിത് പാത്ര പ്രതികരിച്ചത്. തരൂര്‍ ഇന്ത്യയെ തരംതാഴ്ത്തിക്കെട്ടിയെന്നും ബിജെപി നേതാവ് കുറ്റപ്പെടുത്തി. രാഹുലിനേയും പാത്ര കടന്നാക്രമിച്ചു.

Recommended Video

cmsvideo
Hathras Case: BJP's Shobha Surendran supports Yogi Adithyanath | Oneindia Malayalam
അവിടെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണോ?

അവിടെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണോ?

ശശി തരൂര്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അടുത്ത സുഹൃത്ത് ആണെന്നും കൊവിഡിനെ കുറിച്ച് ഫെബ്രുവരിയിലേ രാഹുല്‍ മുന്നറിയിപ്പ് തന്നു എന്ന് തരൂര്‍ പറയുന്നത് രാഹുലിന് പാകിസ്താനില്‍ ക്രഡിറ്റ് കിട്ടാനും അവിടെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുമാണോ എന്ന് പാത്ര പരിഹസിച്ചു. പാകിസ്താനിലും ചൈനയിലും രാഹുല്‍ ഇതിനകം ഹീറോ ആണെന്ന് കൂടി പാത്ര പരിഹസിച്ചു.

English summary
Shobha Surendran against Shashi Tharoor's comments at Lahore Lioterature festival
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X