Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പളളിയെക്കൊണ്ട് സോണിയ ഗാന്ധി മാപ്പു പറയിക്കണം, കെകെ ശൈലജയ്ക്ക് പിന്തുണയുമായി ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെകെ ശൈലജയെ പരിഹസിച്ച കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് എതിരെയുളള പ്രതിഷേധം ശക്തമാകുന്നു. നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷ്, നിപ്പ മുക്തയായ നഴ്‌സ് അജന്യ അടക്കമുളളവര്‍ മുല്ലപ്പളളിക്കെതിരെ ഇതിനകം രംഗത്ത് വന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും മുല്ലപ്പളളിക്കെതിരെ രോഷം കനക്കുന്നു.

മുല്ലപ്പളളി ആരോഗ്യമന്ത്രിയെ വ്യക്തിപരമായി കടന്നാക്രമിച്ചത് കോണ്‍ഗ്രസിനേയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. അന്ന് നിപ്പ രാജകുമാരിയായ മന്ത്രി ഇന്ന് കൊവിഡ് റാണി പദവിക്ക് വേണ്ടി ശ്രമിക്കുന്നു എന്നാണ് മുല്ലപ്പളളി കഴിഞ്ഞ ദിവസം പ്രതികരിച്ചത്. പ്രതിഷേധം ഉയര്‍ന്നിട്ടും പറഞ്ഞത് തിരുത്താന്‍ മുല്ലപ്പളളി തയ്യാറായിട്ടില്ല.

Recommended Video

cmsvideo
    Nurse praises KK Shailaja teacher for her service | Oneindia Malayalam

    അതിനിടെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ ആരോഗ്യമന്ത്രിക്ക് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ്. പൊതുരംഗത്തുള്ള മുഴുവൻ സ്ത്രീകളെയുമാണ് മുല്ലപ്പള്ളി അധിക്ഷേപിച്ചിരിക്കുന്നത് എന്ന് ശോഭാ സുരേന്ദ്രൻ ആരോപിച്ചു. മുല്ലപ്പള്ളി മാപ്പു പറഞ്ഞില്ലെങ്കിൽ സോണിയ ഗാന്ധി ഇടപെട്ട് മാപ്പു പറയിക്കണം എന്ന് ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ശോഭാ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

    shailaja

    '' ആരോഗ്യ മന്ത്രി കെ കെ ഷൈലജ ടീച്ചറിൻ്റെയും അവരുടെ പാർട്ടിയുടെയും അവരുൾപ്പെട്ട സർക്കാരിൻ്റെയും നിലപാടുകളോടും പ്രവർത്തനങ്ങളോടും എല്ലാ വിയോജിപ്പുകളും നിലനിർത്തിക്കൊണ്ടു തന്നെ പറയട്ടെ, കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി നടത്തിയ സ്ത്രീ വിരുദ്ധ പരാമർശങ്ങളെ അതിശക്തമായി എതിർക്കുന്നു. പൊതുപ്രവർത്തകക്ക് മറ്റൊരു പൊതു പ്രവർത്തക നൽകുന്ന രാഷ്ടീയാതീത പിന്തുണയാണിത്.

    കേരളത്തിൻ്റെ വനിതാ ആരോഗ്യമന്ത്രിക്കെതിരേ നിപരാജകുമാരി എന്നും കൊവിഡ് റാണി എന്നുമുള്ള പരാമർശങ്ങൾ നടത്തിയതിലൂടെ പൊതുരംഗത്തുള്ള മുഴുവൻ സ്ത്രീകളെയുമാണ് മുല്ലപ്പള്ളി അധിക്ഷേപിച്ചിരിക്കുന്നത്. ഒരു സ്ത്രീ ദേശീയ പ്രസിഡൻ്റായ പാർട്ടിയുടെ സംസ്ഥാന പ്രസിഡൻ്റാണ് അദ്ദേഹം. ഇത്തരക്കാരുടെ സ്ത്രീവിരുദ്ധ മനോഭാവത്തെ ചെറുത്താണ് കേരളത്തിലെ സ്ത്രീ സമൂഹം ഇവിടെ വരെ എത്തിയത്. മുല്ലപ്പള്ളി മാപ്പു പറഞ്ഞില്ലെങ്കിൽ സോണിയ ഗാന്ധി ഇടപെട്ട് മാപ്പു പറയിക്കണം''.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+