മുന്നറിയിപ്പുമായി ശോഭാ സുരേന്ദ്രന്; സമരം ഇനി കണ്ടോളൂ എന്ന്, ഇതര സംസ്ഥാനത്ത് നിന്ന് പ്രവര്‍ത്തകര്‍
പാലക്കാട്: ശബരിമലയില്‍ ബിജെപി സമരം ശക്തമാക്കാന്‍ പോകുകയാണെന്ന് പാര്‍ട്ടി നേതാവ് ശോഭാ സുരേന്ദ്രന്. ബിജെപി സമരം ഇനി കാത്തിരുന്ന് കണ്ടോളൂവെന്നും ശോഭ പറഞ്ഞു. സമരത്തിന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് പ്രവര്‍ത്തകരെ എത്തിക്കാനാണ് തീരുമാനം.

ശബരിമല വിഷയത്തില്‍ ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രത്യേക അജണ്ടയുണ്ടായിരുന്നു. ഒരു ഭാഗം മാത്രമാണ് ചില മാധ്യമങ്ങള്‍ കാണിച്ചത്. എല്ലാ മാധ്യമങ്ങളിലേയും അവതാരകരുടെ രാഷ്ട്രീയ പശ്ചാത്തലം നോക്കണമെന്നും ശോഭ പറഞ്ഞു.
പോലീസിലെ സിപിഎം ഗുണ്ടകളാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. നിലയ്ക്കലിലും സന്നിധാനത്തും പിണറായി ഇത്തരം പോലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. കേന്ദ്രമന്ത്രിയെ പോലീസ് ഓഫീസര്‍ അധിക്ഷേപിച്ചു. ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പരാതി അയച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിയോട് അപമര്യാദയായി പോലീസ് പെരുമാറിയതില്‍ മുഖ്യമന്ത്രി മറുപടി പറയണം. പ്രതിഷേധം ശക്തമാക്കുമെന്നും ശോഭ സുരേന്ദ്രന് പറഞ്ഞു.
കോണ്‍ഗ്രസിന് ഒരു നീതിയും ബിജെപി നേതാക്കള്‍ക്ക് മറ്റൊരു നീതിയുമാണ് പിണറായി നടപ്പാക്കുന്നത്. കോണ്‍ഗ്രസിന്റെ സമരം ആത്മാര്‍ഥമല്ല. നിരോധനാജ്ഞ ലംഘിച്ച് സമരം നടത്താന്‍ തന്നെയാണ് ബിജെപിയുടെ തീരുമാനമെന്നും ശോഭ പറഞ്ഞു. ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ കൊടുത്തിരിക്കുന്നത് വിശ്വാസികളെ ചതിക്കുന്ന ഹര്‍ജിയാണെന്നും അവര്‍ കുറ്റപ്പെടുത്തി.
നേരത്തെ അറസ്റ്റിലായ ബിജെപി നേതാവ് കെ സുരേന്ദ്രന് പത്തനംതിട്ട കോടതി ജാമ്യം അനുവദിച്ചു. റാന്നി താലൂക്കില്‍ പ്രവേശിക്കുന്നതിന് രണ്ടുമാസത്തേക്ക് കോടതി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
-
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
‘കമ്മ്യൂണിസ്റ്റുകളുടെ പിന്തുണയിൽ സർക്കാർ വേണ്ട’- ഈ വാശി മൂലം ജയിച്ചിട്ടും ‘എംഎൽഎ’ ആകാൻ കഴിയാഞ്ഞവർ -
ക്രിസ്ത്യൻസ് ‘ഔട്ട് ഓഫ് റീച്ച്’;അച്ഛൻ-മകൻ കോംബോ ബിജെപിയെ അസ്വസ്ഥമാക്കുമ്പോൾ... -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ?












Click it and Unblock the Notifications