Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി അടിക്കാന്‍ പോവുന്ന ഗോളുകള്‍ തടുക്കാന്‍ ശേഷിയുള്ള യുവനിര പ്രതിപക്ഷത്തില്ല: ശോഭാ സുരേന്ദ്രന്‍

തിരുവനന്തപുരം: പിഎസ് ശ്രീധരന്‍പിള്ളയെ മിസോറാം ഗവര്‍ണ്ണറായി നിയമിച്ചതോടെ ഒഴിവ് വന്ന ബിജെപി സംസ്ഥാന അധ്യക്ഷ പദവിയില്‍ പകരക്കാരനെ കണ്ടെത്തുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ ആശയക്കുഴപ്പമില്ലെന്ന് ശോഭാ സുരേന്ദ്രന്‍. ഉചിതമായ നേതൃനിരയെ കേന്ദ്രം തീരുമാനിക്കും. പ്രസിഡന്‍റ് സ്ഥാനത്തേക്ക് അര്‍ഹരായ ഒന്നില്‍ കൂടുതല്‍ നേതാക്കള്‍ കേരത്തിലെ പാര്‍ട്ടിയില്‍ ഉണ്ടെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

എന്നാല്‍, ആ യോഗ്യരായ ആളുകള്‍ ഒന്നും തന്നെ പദവി തങ്ങള്‍ക്ക് വേണമെന്ന് ശഠിക്കുന്നവരല്ല. ബിജെപിക്ക് കൃത്യമായ പദ്ധതികളുണ്ട്. ഞാനുള്‍പ്പടേയുള്ള ആളുകള്‍ ഒറ്റക്കെട്ടായി പാര്‍ട്ടിയെ മുന്നോട്ട് നയിക്കും. ഞങ്ങള്‍ അടിക്കാന്‍ പോകുന്ന ഗോളുകള്‍ തടുക്കാന്‍ കഴിയുന്ന ഒരു യുവനിര പ്രതിപക്ഷത്തില്ല. ശ്രീധരന്‍ പിള്ളയുടെ പ്രവര്‍ത്ത മികവ് കൊണ്ടാണ് അദ്ദേഹത്തിന് മിസോറാം ഗവര്‍ണ്ണര്‍ പദവി നല്‍കിയതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

 shobasurendran

അതേസമയം, പുതിയ സംസ്ഥാന അധ്യക്ഷന്‍റെ സ്ഥാനത്തേക്ക് കെ സുരേന്ദ്രന്‍റേയും കുമ്മനം രാജശേഖരന്‍റേയും പേരുകള്‍ക്കൊപ്പം ശോഭാ സുരേന്ദ്രന്‍റേയും പേര് സജീവമായി പരിഗണിക്കുന്നുണ്ട്. നിലവിലെ ചര്‍ച്ചകളില്‍ കെ സുരേന്ദ്രനാണ് മുന്‍തൂക്കം. നേരത്തെ കുമ്മനം രാജശേഖരന്‍ അധ്യക്ഷ പദവി ഒഴിഞ്ഞപ്പോഴും കെ സുരേന്ദ്രന്‍റെ പേര് പാര്‍ട്ടി സജീവമായി പരിഗണിച്ചിരുന്നു. കൃഷ്ണദാസ് പക്ഷമാണ് എംടി രമേശിന്‍റെയും ശോഭാ സുരേന്ദ്രന്‍റേയും പേരുകള്‍ മുന്നോട്ട് വെച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+