Get Updates
Get notified of breaking news, exclusive insights, and must-see stories!

25 ബിജെപി എംഎല്‍എമാര്‍ 2026 ല്‍ നിയമസഭയിലുണ്ടാകും; അതിനുള്ള ശ്രമത്തിലാണെന്ന് ശോഭ സുരേന്ദ്രന്‍

പാലക്കാട്: 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി ജെ പിക്ക് 25 എം എല്‍ എമാരുണ്ടാകും എന്ന് ശോഭ സുരേന്ദ്രന്‍. അതിന് വേണ്ടിയുള്ള പാര്‍ട്ടിയുടെ ശ്രമത്തിനൊപ്പമാണ് താന്‍ എന്നും ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കി. മാതൃഭൂമി ന്യൂസിനോടായിരുന്നു ശോഭയുടെ പ്രതികരണം. പാര്‍ട്ടി തീരുമാനിച്ചാല്‍ ആ 25 പേരില്‍ താനുമുണ്ടാകുമെന്നും ശോഭ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

'കേരള നിയമസഭയിലേക്ക് ബി ജെ പിയില്‍ നിന്നുള്ള 25 പേരെ അകത്തെത്തിക്കാനുള്ള ഒരു വലിയ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഞാന്‍. ചിലപ്പോള്‍ നിങ്ങള്‍ക്ക് അത്ഭുതം തോന്നിയേക്കാം. ആ ടീമിന് അകത്തേക്ക് മറ്റ് പാര്‍ട്ടികളില്‍ നിന്ന് വമ്പന്‍ സ്രാവുകളെ ഞങ്ങള്‍ കൊണ്ടുവന്നേക്കും. അതൊന്നും ഇപ്പോള്‍ പറയാന്‍ സാധിക്കുന്നതല്ല,' ശോഭ സുരേന്ദ്രന്‍ പാലക്കാട്ടെ പ്രചരണത്തിന് പിന്നാലെ വ്യക്തമാക്കി.

Shobha Surendran

പാലക്കാട് ബി ജെ പി സ്ഥാനാര്‍ത്ഥിയായി ശോഭ സുരേന്ദ്രന്‍ എത്തിയേക്കും എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗത്തിനും ശോഭയോടായിരുന്നു താല്‍പര്യം. എന്നാല്‍ സി കൃഷ്ണകുമാറിന്റെ പേരാണ് സംസ്ഥാന നേതൃത്വം പാലക്കാട്ടേക്ക് നിര്‍ദേശിച്ചത്. ഇത് കേന്ദ്ര നേതൃത്വം അംഗീകരിക്കുകയായിരുന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ ശോഭയ്ക്ക് അതൃപ്തിയുള്ളതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഇക്കാരണത്താല്‍ ബി ജെ പിയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ശോഭ പങ്കെടുക്കില്ലെന്നായിരുന്നു വിവരം. എന്നാല്‍ ഇന്നലെ പാലക്കാട്ടെ പ്രചരണ പരിപാടിയില്‍ ശോഭ സുരേന്ദ്രന്‍ എത്തിയിരുന്നു. അതിനിടെ പാലക്കാട്ടെ സ്ഥാനാര്‍ത്ഥിയെ ചൊല്ലി ഒരു ആശയക്കുഴപ്പവും പാര്‍ട്ടിക്ക് അകത്തില്ല എന്നും ശോഭ അവകാശപ്പെട്ടു. പാര്‍ട്ടി ഒരാളെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ അതിനൊപ്പം പ്രവര്‍ത്തിക്കുക എന്നേ ഉള്ളൂ എന്നും അവര്‍ പറഞ്ഞു.

സ്ഥാനാര്‍ത്ഥി മോഹം ഉള്ളിലുള്ള ആളല്ല താനെന്നും അമ്മയ്ക്ക് അസുഖമായിട്ട് പോലും പാലക്കാട്ടേക്ക് പ്രചാരണത്തിനെത്തിയത് വന്നില്ലെങ്കില്‍ തെറ്റായി ചിത്രീകരിക്കപ്പെടും എന്നുള്ളത് കൊണ്ടാണെന്നും ശോഭ കൂട്ടിച്ചേര്‍ത്തു. ഇന്നലെ കൃഷ്ണകുമാറിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പ്രവര്‍ത്തകരെ ഇളക്കിമറിക്കാന്‍ ശോഭ സുരേന്ദ്രന് സാധിച്ചിരുന്നു. നിലവില്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ ജനപിന്തുണയുള്ള നേതാവാണ് ശോഭ.

സമീപകാലത്ത് മത്സരിച്ച എല്ലാ മണ്ഡലങ്ങളിലും ബി ജെ പിക്ക് വോട്ട് കൂടുതല്‍ വോട്ട് വാങ്ങി കൊടുത്തിട്ടുള്ള നേതാവ് കൂടിയാണ് പാര്‍ട്ടി വൈസ് പ്രസിഡന്റ് കൂടിയായ ശോഭ സുരേന്ദ്രന്‍. എന്നാല്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമായുള്ള അസ്വാരസ്യങ്ങള്‍ കാരണം പലപ്പോഴും പാര്‍ട്ടിക്കുള്ളില്‍ ഒതുക്കാനുള്ള ശ്രമങ്ങളും ഉണ്ടായിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+