കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശോഭാ സുരേന്ദ്രന് എന്തുപറ്റി? തിരിച്ചെത്തണമെന്ന് ബിജെപി നേതൃത്വം, എങ്ങോട്ടുമില്ലെന്ന് മറുപടി

Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ശോഭ സുരേന്ദ്രന്‍ പഴയ പോലെ രാഷ്ട്രീയ രംഗത്ത് സജീവമല്ല. സ്വര്‍ണക്കടത്തും ലൈഫ് മിഷനും കെടി ജലീലുമെല്ലാം വിവാദങ്ങളായപ്പോഴും നിറഞ്ഞുനിന്നത് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും സന്ദീപ് വാര്യരുമാണ്. സാധാരണ ഇത്തരം വേളയില്‍ സമരങ്ങള്‍ക്ക് മുമ്പില്‍ നില്‍ക്കുന്ന ശോഭ സുരേന്ദ്രന്‍ എവിടെ എന്ന ചോദ്യം ഉയരാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി.

അവര്‍ക്ക് ദേശീയ തലത്തില്‍ സുപ്രധാനമായ പദവി നല്‍കാനിടയുണ്ടെന്നും വനിതാ കമ്മീഷനില്‍ അംഗമാക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്താണ് കേന്ദ്ര നേതൃത്വം ശോഭയ്ക്ക് കരുതിവച്ചത് എന്ന് വ്യക്തമല്ല. പക്ഷേ, ശോഭ സംസ്ഥാന നേതൃത്വവുമായി ഉടക്കി നില്‍ക്കുന്നു എന്നാണ് വിവരം. വിഷയത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് നല്‍കുന്ന മറുപടി ഇങ്ങനെയാണ്....

ആറ്റിങ്ങല്‍ മാത്രം

ആറ്റിങ്ങല്‍ മാത്രം

തല്‍ക്കാലം സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ആഗ്രഹിക്കുന്നില്ല എന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു എന്നാണ് എംടി രമേശിന്റെ പ്രതികരണം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച ആറ്റിങ്ങല്‍ മണ്ഡലത്തില്‍ മാത്രം ഒതുങ്ങി പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നത് എന്നും ശോഭ പറഞ്ഞുവത്രെ.

തിരുച്ചുവരണം

തിരുച്ചുവരണം

ശോഭ സുരേന്ദ്രന്‍ തിരുച്ചുവരണം. അവര്‍ വീണ്ടും രാഷ്ട്രീയ രംഗത്ത് സജീവമാകണമെന്നാണ് ആഗ്രഹമെന്നു എംടി രമേശ് പറഞ്ഞു. അവര്‍ കേരളത്തിലെ ബിജെപി വനിതാ പ്രവര്‍ത്തകരുടെ മുഖമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സംസ്ഥാന നേതൃത്വവുമായി ശോഭ സുരേന്ദ്രന്‍ ഉടക്കിലാണ് എന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് രമേശിന്റെ പ്രതികരണം.

അതൃപ്തിയുണ്ട്

അതൃപ്തിയുണ്ട്

സംഘടനാ തലത്തില്‍ നടത്തിയ അഴിച്ചുപണിയില്‍ ശോഭ സുരേന്ദ്രന് അതൃപ്തിയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാന അധ്യക്ഷ പദവിയിലേക്കോ ജനറല്‍ സെക്രട്ടറി പദവിയിലേക്കോ പരിഗണിക്കുമെന്ന് അവര്‍ കരുതിയിരുന്നു. പക്ഷേ, ലഭിച്ചത് ഉപാധ്യക്ഷ പദവിയാണ്. ഇതാകട്ടെ സംസ്ഥാന തലത്തില്‍ അപ്രസക്തമായതുമാണ്.

അവരുണ്ടല്ലോ

അവരുണ്ടല്ലോ

ശോഭാ സുരേന്ദ്രനെ രാഷ്ട്രീയ രംഗത്ത് നിന്ന് കാണാതായ വേളയില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനോടും മാധ്യമങ്ങള്‍ വിവരങ്ങള്‍ തിരക്കിയിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് പദവിയില്‍ അവരുണ്ടല്ലോ എന്നാണ് അദ്ദേഹം പ്രതികരിച്ചത്. അതിനിടെയാണ് ശോഭാ സുരേന്ദ്രന് ദേശീയ തലത്തില്‍ സുപ്രധാന പദവി നല്‍കിയേക്കുമെന്ന സൂചനയും വന്നത്.

വനിതാ കമ്മീഷന്‍ അധ്യക്ഷ

വനിതാ കമ്മീഷന്‍ അധ്യക്ഷ

സംസ്ഥാന സംഘടനാ പുനഃസംഘടനയില്‍ കാര്യമായ പദവി ലഭിക്കാത്തവര്‍ക്ക് ദേശീയ തലത്തില്‍ അര്‍ഹമായ പരിഗണന ലഭിക്കുമെന്നായിരുന്നു ചില നേതാക്കളുടെ പ്രതികരണം. ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയായോ കമ്മീഷന്‍ അംഗമായോ ശോഭയെ നിയമിച്ചേക്കാമെന്നും അവരുടെ പ്രവര്‍ത്തനം ഇനി ദില്ലി കേന്ദ്രീകരിച്ചാകുമെന്നും ചില നേതാക്കള്‍ പറഞ്ഞിരുന്നു.

പഴയ നേതാക്കള്‍ അവിടെ നില്‍ക്കട്ടെ...

പഴയ നേതാക്കള്‍ അവിടെ നില്‍ക്കട്ടെ...

അടുത്തിടെ ദേശീയ തലത്തില്‍ പുനഃസംഘടന നടത്തിയപ്പോഴും കേരളത്തില്‍ നിന്ന് പഴയ നേതാക്കളെ പരിഗണിക്കാത്തത് വിവാദമായിട്ടുണ്ട്. അടുത്തിടെ പാര്‍ട്ടിയിലെത്തിയ എപി അബ്ദുള്ളക്കുട്ടി, ടോം വടക്കന്‍ എന്നിവരെയാണ് ദേശീയ നേതൃത്വത്തിലേക്ക് പരിഗണിച്ചത്. കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ളവരെ മാറ്റി നിര്‍ത്തുന്നതില്‍ ആര്‍എസ്എസിനും വിയോജിപ്പുണ്ട് എന്നാണ് വിവരം.

Recommended Video

cmsvideo
Shoba Surendran's Old Video Viral After LPG Price Hike | Oneindia Malayalam

ദിലീപിനെതിരായ മൊഴി മാറ്റിയാല്‍ വീട് വച്ചുതരാം... നടിയെ ആക്രമിച്ച കേസിലെ മാപ്പ് സാക്ഷിക്ക് വാഗ്ദാനംദിലീപിനെതിരായ മൊഴി മാറ്റിയാല്‍ വീട് വച്ചുതരാം... നടിയെ ആക്രമിച്ച കേസിലെ മാപ്പ് സാക്ഷിക്ക് വാഗ്ദാനം

English summary
Shobha Surendran should be come back: BJP leader MT Ramesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X