• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'കേന്ദ്ര സർക്കാരിനെ എതിർക്കുന്നത് കാണുമ്പോൾ സഹതാപം മാത്രം', പിണറായി സർക്കാരിനെതിരെ ശോഭാ സുരേന്ദ്രൻ!

തിരുവനന്തപുരം: ബിജെപി ഒഴികെയുളള സംസ്ഥാനത്തെ ഭരണകക്ഷിയിലേയും പ്രതിപക്ഷത്തേയും പാർട്ടികളെല്ലാം തന്നെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെ എതിർത്ത് രംഗത്ത് വന്നിരിക്കുകയാണ്. വിമാനത്താവളത്തിന്റെ വികസനത്തിന് വേണ്ടിയാണ് അദാനി ഗ്രൂപ്പിന് കൈമാറുന്നത് എന്നാണ് ബിജെപിയുടെ വാദം.

വിമാനത്താവളെ സ്വകാര്യവത്ക്കരിക്കുന്നതിനെ എതിർക്കുന്നവർ വലിയ വികസന വിരുദ്ധരാണ് എന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ കുറ്റപ്പെടുത്തി. തിരുവനന്തപുരം വിമാനത്താവളത്തെ കെഎസ്ആർടിസിയെ ഉദ്ധരിച്ച് നശിപ്പിച്ചത് പോലെ നശിപ്പിക്കുക എന്നതാണ് സർക്കാർ ലക്ഷ്യമെന്നും ശോഭാ സുരേന്ദ്രൻ കുറ്റപ്പെടുത്തി.

പരിതാപകരമായ അവസ്ഥ

പരിതാപകരമായ അവസ്ഥ

ശോഭാ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്: സ്വതന്ത്ര ഇന്ത്യക്ക് മുൻപ് തന്നെ 1932 ൽ തിരുവിതാംകൂർ മഹാരാജാക്കാൻമാർ തുടക്കം കുറിച്ചതാണ് തിരുവനന്തപുരം വിമാനത്താവളം. ഇത്രയേറെ പഴമയും പാരമ്പര്യവും അവകാശപ്പെടാനുള്ള ഈ വിമാനത്താവളം സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ, തുടർച്ചയായി അധികാരത്തിൽ എത്തിയ കോൺഗ്രസിന്റെയും, കേരളത്തിലെ മാറി മാറി ഭരിച്ച അധികാരകേന്ദ്രങ്ങളുടെയും അവഗണനയ്ക്ക് കാരണമായി തീർന്നപ്പോൾ 35 വർഷത്തിലധികമായി ഉപയോഗിക്കുന്ന ഡൊമെസ്റ്റിക്ക് ടെർമിനൽ ഇപ്പോഴും ഉപയോഗിക്കേണ്ട പരിതാപകരമായ അവസ്ഥാവിശേഷം ഉണ്ടായി.

ഹാലിളകുന്നവർ മനസിലാക്കേണ്ടത്

ഹാലിളകുന്നവർ മനസിലാക്കേണ്ടത്

ശോച്യാവസ്ഥ പരിഹരിക്കുന്നതിന് കൂടുതൽ സാമ്പത്തിക നിക്ഷേപം അത്യന്താപേക്ഷിതമായി വന്ന വേളയിലാണ് സ്വകര്യവൽക്കരണം ഒരു പരിഹാരമായി പരിഗണിക്കപ്പെട്ടത്. സ്വകാര്യവൽക്കരണം എന്ന് കേൾക്കുമ്പോൾ ഹാലിളകുന്നവർ ദയവ് ചെയ്ത് അതിന്റെ സത്യാവസ്ഥ കൂടി മനസിലാക്കേണ്ടതുണ്ട്.

2018 ലാണ് തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കണം എന്ന ആശയം വരുന്നത്. ഇത് വികസിത രാജ്യങ്ങൾ മുഴുവനും മാതൃകയാക്കുന്ന ഒരു രീതിയാണ്.

cmsvideo
  Pinarayi Vijayan's hard move to take over Trivandrum airport | Oneindia Malayalam
  നശിപ്പിക്കുക ലക്ഷ്യം

  നശിപ്പിക്കുക ലക്ഷ്യം

  ഇതിന്റെ ഭാഗമായി നടന്ന ലേലത്തിൽ, ഇന്ന് സ്വകാര്യവത്കരണം എതിർക്കുന്ന സംസ്ഥാന സർക്കാർ പങ്കെടുത്തിരുന്നു എന്ന് കൂടി മനസിലാക്കുക. സർക്കാരിന് വേണ്ടി പോയത് കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്പ്മെന്റ് കോർപറേഷൻ! കടത്തിന് മുകളിൽ കടം കയറി നിൽക്കുന്ന സ്ഥാപനം, ഒപ്പം പിടിക്കാൻ സംസ്ഥാന സർക്കാരും. തിരുവനന്തപുരം വിമാനത്താവളത്തെ കെ എസ് ആർ ടി സിയെ ഉദ്ധരിച്ച് നശിപ്പിച്ചത് പോലെ നശിപ്പിക്കുക തന്നെയായിരുന്നു ലക്ഷ്യം. നിയമപരമായി തന്നെ ലേലത്തിൽ അദാനി ഗ്രൂപ്പിന് വിമാനത്താവള നടത്തിപ്പ് ചുമതല അങ്ങനെ ലഭിച്ചു.

  10000 കോടി രൂപയുടെ നിക്ഷേപം

  10000 കോടി രൂപയുടെ നിക്ഷേപം

  വിമാനത്താവള മാനേജ്മന്റ് രംഗത്ത് 2026നുള്ളിൽ 10000 കോടി രൂപയുടെ നിക്ഷേപം നടത്താനൊരുങ്ങുന്ന കമ്പനിയാണ് അദാനി ഗ്രൂപ്പിന് കീഴിലുള്ള അദാനി എന്റർപ്രൈസസ് ലിമിറ്റഡ്. കേന്ദ്ര സർക്കാർ നടപടി മൂലം കേരളത്തിൽ ഇത്ര വലിയ നിക്ഷേപം ഉണ്ടാകുന്നത് ഇടതുപക്ഷത്തിനും അവർ പിന്തുണയ്ക്കുന്ന കമ്പനികൾക്കും സഹിക്കാവുന്നതിലും അപ്പുറമാണ്. അത്രയും വലിയ വികസന വിരുദ്ധരാണ് അവർ എന്നതിന് ചരിത്രം തന്നെ സാക്ഷിയാണല്ലോ.

  സഹതാപം മാത്രമാണ് തോന്നുന്നത്

  സഹതാപം മാത്രമാണ് തോന്നുന്നത്

  സ്വകാര്യവത്കരണത്തിനുള്ള ലേലത്തിൽ പങ്കെടുത്തവർ തന്നെ ഒടുവിൽ എയർപോർട്ടിലെ യൂണിയൻ നേതാക്കളെ കൊടിയും കുത്തി ഇറക്കി. പൊതുജനങ്ങളുടെ പ്രതിരോധമാണ് അതിനെ ചെറുത്ത് തോൽപ്പിച്ചത്. വിഴിഞ്ഞം പോർട്ടിന്റെ ചുമതല അദാനിക്ക് കൊടുക്കുന്നതിൽ യാതൊരു വൈമനസ്യവും കാണിക്കാതിരുന്ന ചില കോൺഗ്രസുകാർ, കേന്ദ്ര സർക്കാരിന്റെ ഈ ശുഭോതർക്കമായ നീക്കത്തെ എതിർക്കുന്നത് കാണുമ്പോൾ സഹതാപം മാത്രമാണ് തോന്നുന്നത്. എത്ര കാലം നിങ്ങൾ ഈ രാജ്യം ഭരിച്ചു കോൺഗ്രെസ്സെ, എന്നിട്ടും എന്തെ ഈ വിമാനത്താവള വികസനം നിങ്ങളുടെ അജണ്ടയിൽ ഉൾപ്പെടാതെ പോയത്?

  വാദങ്ങളിലെ പൊള്ളത്തരം

  വാദങ്ങളിലെ പൊള്ളത്തരം

  ഇന്നിപ്പോൾ സ്വകാര്യവൽക്കരണം കൊണ്ട് നാട് നശിക്കുന്നു എന്ന് നിലവിളിക്കുകയാണ്. KSEB സ്വകാര്യവൽക്കരിക്കാൻ ആലോചിക്കുന്നവരാണ് ഇവരൊക്കെ എന്ന് കൂടി മനസിലാക്കിയാൽ ഇവരുടെ വാദങ്ങളിലെ പൊള്ളത്തരം മനസിലാക്കാവുന്നതേയുള്ളു. വികസനവിരുദ്ധരായ കമ്മ്യൂണിസ്റ്റുകാരെയും സ്വന്തം കീശ വികസനം മാത്രം ലക്ഷ്യമാക്കി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന കോൺഗ്രസ്സുകാരെയും കേന്ദ്ര സർക്കാരിന്റെ ഈ പുത്തൻ വികസന നിലപാട് അലോസരപ്പെടുത്തുന്നത് സ്വാഭാവികമല്ലേ? ഇവരുടെ ഗൂഢോദ്ദേശ്യങ്ങൾ നമ്മൾ എത്ര കണ്ടതാണ്. സത്യമേവ ജയതേ''.

  English summary
  Shobha Surendran slams Kerala government for opposing the privatisation of Thiruvananthapuram Airport
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X