കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ മൂന്ന് പ്രമുഖ നേതാക്കളെ കുരുക്കാന്‍ ശോഭാ സുരേന്ദ്രന്‍ 'രാജ്നാഥ് സിംഗിന്' കത്തെഴുതി

Google Oneindia Malayalam News

ആലപ്പുഴ: കേരളത്തിലെ മൂന്ന് പ്രമുഖ നേതാക്കളുടെ സാമ്പത്തിക സ്രോതസ് അന്വേഷിയ്്ക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്തുനല്‍കിയതായി ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം ശോഭാ സുരേന്ദ്രന്‍. എളമരം കരീം ഉള്‍പ്പടെ മൂന്ന് നേതാക്കളുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ച് അന്വേഷിയ്ക്കാനാണ് കത്തെഴുതിയത്.

കോണ്‍ഗ്രസിന്റെ മുന്‍ കേന്ദ്രമന്ത്രിയെയും മുസ്ലീം ലീഗ് നേതാവിനെയും കുറിച്ച് അന്വേഷിയ്ക്കണെന്നും കത്തില്‍ ആവശ്യപ്പെട്ടുവെന്നും ശോഭാ സുരേന്ദ്രന്‍. ആലപ്പുഴ പ്രസ്‌കഌബ്ബിന്റെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിയ്ക്കുകയായിരുന്നു അവര്‍.

എന്ത് സമ്മാനം

എന്ത് സമ്മാനം

ചക്കിട്ടപ്പാറ ഖനനം സംബന്ധിച്ച അന്വേഷണത്തില്‍ വിജിലന്‍സ് എസ്പി സുകേശനെ ചുമതലപ്പെടുത്തിയതില്‍ ബിജെപിയ്ക്ക് അതൃപ്തിയുണ്ട്. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടുന്നില്ലെന്നും ശോഭാ സുരേന്ദ്രന്‍. എളമരം കരീമിനെ രക്ഷിച്ചതിന് എന്ത് സമ്മാനമാണ് സിപിഎം നല്‍കിയതെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും ശോഭാ സുരേന്ദ്രന്‍

റിസ്‌ക്കായിരുന്നില്ല

റിസ്‌ക്കായിരുന്നില്ല

എസ്എന്‍ഡിപിയുമായി ബിജെപിയുണ്ടാക്കിയ സഖ്യം ഒരിയ്ക്കലും റിസ്‌ക്കായിരുന്നില്ലെന്നും ശോഭ സുരേന്ദ്രന്‍

തുറന്ന് പറയണം

തുറന്ന് പറയണം

കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും ലീഗും തമ്മിലുണ്ടാക്കിയ അവിശുദ്ധ സഖ്യത്തെക്കുറിച്ച് തുറന്ന് പറയാന്‍ നേതാക്കള്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു

 യുപിഎ പോലെ

യുപിഎ പോലെ

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്നുള്ള മുന്നണിയുണ്ടാകുമെന്നും ശോഭാ സുരേന്ദ്രന്‍.

English summary
Shobha Surendran write letter to Home Ministry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X