• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഉദ്ദിഷ്ടകാര്യത്തിന് ഇടതുമുന്നണിയുടെ ഉപകാരസ്മരണ; ശോഭനാ ജോർജ്ജിനെ ഖാദി ബോർഡ് ഉപാധ്യക്ഷയാക്കി

  • By Desk

ചെങ്ങന്നൂർ: സജി ചെറിയാന് വോട്ടുപിടിക്കാൻ ചെങ്ങന്നൂരിൽ ഒാടിനടന്നുവിയർപ്പൊഴുക്കിയത് വെറുതെയായില്ല. തിരഞ്ഞെടുപ്പ് കാലത്ത് ചെയ്ത എല്ലാ സഹായങ്ങൾക്കും പ്രത്യുപകാരമെന്നോണം ശോഭനാ ജോർജിന് പുതിയ പദവി നൽകിയിരിക്കുകയാണ് എൽഡിഎഫ് സർക്കാർ. ഖാദി ബോർഡ് ഉപാധ്യക്ഷന്റെ കസേരയിൽ ഇനി ശോഭനാ ജോർജ്ജ് ഉണ്ടാകും.

നിലവിലെ ഖാദി ബോർഡ് വൈസ് ചെയർമാനായ എം വി ബാലകൃഷ്ണൻ സ്ഥാനമൊഴിയുന്നതിന് പിന്നാലെ ആ സ്ഥാനത്തേക്ക് ശോഭനാ ജോർജിനെ നിയമിക്കാനാണ് തീരുമാനം. എം വി ബാലകൃഷ്ണൻ സിപിഎം കാസർഗോഡ് ജില്ലാ സെക്രട്ടറിയായതിനെ തുടർന്നാണ് ഖാദി ബോർഡിൽ നിന്നും വൈസ് ചെയ്ർമാൻ സ്ഥാനം ഒഴിയുന്നത്.

ചെങ്ങന്നൂരിലെ വിജയം

ചെങ്ങന്നൂരിലെ വിജയം

ചെങ്ങന്നൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണം തകൃതിയായി നടക്കുന്നതിനിടയിലാണ് ശോഭനാ ജോർജ്ജ് ഇടതുപാളയത്തിൽ എത്തിയത്. ചെങ്ങന്നൂർ മണ്ഡലത്തെകുറിച്ച് വ്യക്തമായ ധാരണയുള്ള ശോഭന സജി ചെറിയാനുവേണ്ടി ഒാടി നടന്ന് വോട്ടുപിടിച്ചു. ജാതി സമവാക്യങ്ങൾ ഏറെയുള്ള ചെങ്ങന്നൂരിൽ ശോഭനാ ജോർജ്ജന്റെ സാന്നിധ്യം ഇടതുമുന്നണിയെ ശക്തിപ്പെടുത്തിയിട്ടുണ്ട്. സജി ചെറിയാൻ പരാജയപ്പെട്ടാൽ രാഷ്ട്രീയപ്രവർത്തനം താൻ ഉപേക്ഷിക്കുകവരെ ചെയ്യുമെന്ന് പറഞ്ഞിരുന്നു ശോഭന.ഏതായാവും

മെയ് 28ന് നടന്ന തിരഞ്ഞെടുപ്പിൽ 20,956 എന്ന റെക്കോർഡ് ഭൂരിപക്ഷത്തിലാണ് സജി ചെറിയാൻ വിജയിച്ചത്. 2016ൽ ശോഭനയെ കോൺഗ്രസ് വിമതയാക്കി രംഗത്തിറക്കിയത് സിപിഎം ആണെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്ന സജി ചെറിയാൻ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

3 തവണ എംഎൽഎ

3 തവണ എംഎൽഎ

1991 മുതൽ 3 തവണ തുടർച്ചയായി ചെങ്ങന്നൂരിന്റെ എംഎൽഎ ആയിരുന്നു ശോഭനാ ജോർജ്ജ്. 2006ൽ ശോഭനയെ തഴഞ്ഞ് പിസി വിഷ്ണുനാഥിനെ ചെങ്ങന്നൂരിൽ മത്സരിപ്പിക്കാമെന്ന തീരുമാനത്തോടെയാണ് അവർ പാർട്ടിയിൽ നിന്നും അകന്നത്. 1991 ലാണ് ശോഭന ആദ്യമായി മത്സരിക്കുന്നത്. സിറ്റിംഗ് എംഎൽഎ ആയിരുന്ന മാമൻ െഎപ്പായിരുന്നു എതിരാളി. ശോഭനാ ജോർജ്ജ് 40,208 വോട്ട് നേടിയപ്പോൾ മാമൻ െഎപ്പിന് 36,761 വോട്ട് നേടാനെ കഴിഞ്ഞുള്ളു. 1996ലെ തെരഞ്ഞെടുപ്പിലും മാമൻ െഎപ്പിനെ പരാജയപ്പെടുത്തി. 2001ൽ മൂന്നാം തവണയും ചെങ്ങന്നൂർ മണ്ഡലം ശോഭനയെ കൈവിട്ടില്ല. ഇക്കുറി സിപിഎമ്മിന്റെ കെകെ രാമചന്ദ്രൻ നായരെ തറപറ്റിച്ചു.

അവഗണന

അവഗണന

എംഎൽഎ സ്ഥാനം ഉപേക്ഷിച്ചാണ് കരുണാകരന്റെയൊപ്പം ഡിസിസിയിൽ പ്രവർത്തിക്കാൻ ശോഭന ഇറങ്ങിത്തിരിച്ചത്. പിന്നീട് കോൺഗ്രസിലേക്ക് മടങ്ങിയെത്തിയെങ്കിലും പാർട്ടി അർഹിക്കുന്ന പരിഗണന അവർക്ക് നൽകിയിരുന്നില്ല. താൻ 3 തവണ വിജയിച്ചുകയറിയ ചെങ്ങന്നൂർ സീറ്റും നഷ്ടമായതോടെ സ്വതന്ത്രയായി മത്സരിക്കാൻ തീരുമാനിച്ച് പ്രചാരണം തുടങ്ങിയിരുന്നു. പക്ഷെ പാർട്ടിയിലെ സമ്മർ‌ദ്ദത്തെതുടർന്ന് തീരുമാനം പിൻവലിക്കുകയായിരുന്നു.

വ്യാജരേഖാ കേസ്

വ്യാജരേഖാ കേസ്

ശോഭനാ ജോർജ്ജിൻരെ പൊതുജീവിതത്തിനേറ്റ വലിയൊരു പ്രഹരമായിരുന്നു വ്യാജരേഖ കേസ്. കേരള രാഷ്ട്രീയത്തിൽ തന്നെ വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ചു. മന്ത്രിയായിരുന്ന കെ വി തോമസിന്റെ പ്രതിഛായ തകര്‍ക്കാന്‍, അദ്ദേഹത്തെ 332 കോടിയുടെ ഹവാല ഇടപാടുമായി ബന്ധപ്പെടുത്തി ഇന്റലിജന്‍സ് ഡിജിപിയുടെ പേരില്‍ വ്യാജരേഖ ചമച്ചുവെന്നായിരുന്നു കേസ്. മന്ത്രിയുടെ പ്രതിഛായ തകര്‍ത്ത് മന്ത്രിപദം കരസ്ഥമാക്കാന്‍ ശോഭന കളിച്ചുവെന്നായിരുന്നു ആരോപണം.

English summary
shobhana george appointed as khadi board vice chairperson
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more