Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരൊക്കെ പുരസ്‌കാരം തിരിച്ചു നല്‍കിയാലും ശോഭന നല്‍കില്ല

തിരുവനന്തപുരം: ദാദ്രി കൊലപാതകത്തില്‍ പ്രതിഷേധിച്ച് സാഹിത്യകാരന്മാര്‍ കേന്ദ്ര സര്‍ക്കാരിനു പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുന്നതിനെക്കുറിച്ച് പ്രശസ്ത നടിയും നര്‍ത്തകിയുമായ ശോഭന പറഞ്ഞതിങ്ങനെ. ആരൊക്കെ പുരസ്‌കാരം തിരിച്ചു നല്‍കിയാലും തനിക്ക് ലഭിച്ച അവാര്‍ഡ് തിരികെ നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ശോഭന വ്യക്തമാക്കിയത്.

എന്തുക്കൊണ്ടാണ് പുരസ്‌കാരങ്ങള്‍ എല്ലാവരും തിരിച്ചു നല്‍കുന്നതെന്ന് തനിക്കറിയില്ല. ചിലപ്പോള്‍ പുരസ്‌കാരങ്ങള്‍ വൈകി ലഭിച്ചത് കൊണ്ടാവാം മടക്കി നല്‍കുന്നതെന്നും താരം പറഞ്ഞു. തനിക്ക് കിട്ടേണ്ട സമയത്തു തന്നെ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. സിനിമയില്‍ സജീവമായ സമയത്തു തന്നെയാണ് ഉര്‍വശി അവാര്‍ഡ് ലഭിച്ചത്. എന്നാല്‍, ആ അവാര്‍ഡ് വൈകി ലഭിച്ചിരുന്നെങ്കില്‍ താനും തിരികെ നല്‍കുമായിരുന്നുവെന്നും ശോഭന വ്യക്തമാക്കി.

കൊടുക്കേണ്ട സമയത്ത് കൊടുക്കണം

കൊടുക്കേണ്ട സമയത്ത് കൊടുക്കണം

ദാദ്രി കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് അവാര്‍ഡുകള്‍ തിരിച്ചു നല്‍കുന്നതെന്ന് വിശ്വസിക്കുന്നില്ല. ചിലപ്പോള്‍ മറ്റെന്തെങ്കിലും കാരണമാവാം. അവാര്‍ഡുകള്‍ അര്‍ഹിക്കുന്ന സമയത്ത് നല്‍കണം, അല്ലാതെ വൈകി കൊടുത്തിട്ട് കാര്യമല്ല. ചിലപ്പോള്‍ വൈകി ലഭിച്ചതു കൊണ്ടാവാം പ്രശസ്തര്‍ അവാര്‍ഡുകള്‍ തിരിച്ചു നല്‍കുന്നതെന്നും ശോഭന പറഞ്ഞു.

താന്‍ എന്തായാലും അവാര്‍ഡ് തിരിച്ചു നല്‍കില്ല

താന്‍ എന്തായാലും അവാര്‍ഡ് തിരിച്ചു നല്‍കില്ല

അവാര്‍ഡുകള്‍ ആരൊക്കെ തിരിച്ചു നല്‍കിയാലും താന്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് താരം പറഞ്ഞത്. സാറാ ജോസഫ് അടക്കമുള്ള പ്രശസ്തര്‍ അവാര്‍ഡുകള്‍ തിരികെ നല്‍കാനുണ്ടായ കാരണം തനിക്കറിയില്ലെന്നും താരം പറഞ്ഞു.

ഉര്‍വശി അവാര്‍ഡ് ഇപ്പോള്‍ കിട്ടിയിരുന്നെങ്കില്‍

ഉര്‍വശി അവാര്‍ഡ് ഇപ്പോള്‍ കിട്ടിയിരുന്നെങ്കില്‍

സിനിമയില്‍ സജീവമായിരുന്നപ്പോഴാണ് തനിക്ക് ഉര്‍വശി അവാര്‍ഡ് ലഭിക്കുന്നത്. ഒരുപക്ഷേ, വൈകിയാണ് ആ അവാര്‍ഡ് ലഭിച്ചതെങ്കില്‍ താനും തിരിച്ചു നല്‍കുമായിരുന്നുവെന്നും ശോഭന വ്യക്തമാക്കി.

സിനിമയിലേക്ക് തിരിച്ചുവരും

സിനിമയിലേക്ക് തിരിച്ചുവരും

നല്ല കഥാപാത്രം ലഭിക്കുകയാണെങ്കില്‍ തീര്‍ച്ചയായും സിനിമയിലേക്ക് വരുമെന്നും താരം പറഞ്ഞു. ഇതുവരെ തനിക്ക് ഇണങ്ങുന്ന ഒരു വേഷവും ലഭിച്ചിട്ടില്ല. അതുകൊണ്ടാണ് അഭിനയിക്കാത്തതെന്നും ശോഭന പറഞ്ഞു. 'തിര' എന്ന ചിത്രത്തിലെ വേഷങ്ങള്‍ ചെയ്യണമെന്നാണാഗ്രഹം.

സ്വന്തമായി സിനിമ ചെയ്യണം

സ്വന്തമായി സിനിമ ചെയ്യണം

ഇപ്പോള്‍ ന്യൂജനറേഷന്‍ സിനിമകളുടെ കാലമാണല്ലോ. നമ്മളെ പോലുള്ളവര്‍ക്ക് വേണ്ടി ആരും സിനിമ ചെയ്യാന്‍ തയ്യാറല്ല. സ്വന്തമായി സിനിമ ചെയ്യണമെന്നു ആഗ്രഹമുണ്ടെന്നും ശോഭന പറഞ്ഞു. മലയാള സിനിമകള്‍ കാണാന്‍ സമയമില്ലെന്നും താരം പറയുന്നു. നൃത്ത പരിപാടികളുമായി നല്ല തിരക്കിലാണിപ്പോള്‍ ശോഭന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+