ലാലിനു പിന്നാലെ പണം തിരിച്ചു നല്‍കാനൊരുങ്ങി ശോഭനയും
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് ആയതിനാല്‍ ആരും അക്കാര്യത്തില്‍ വിഷമിക്കേണ്ടെന്നും ഇഷ്ടംപോലെ പ്രതിഫലം എഴുതി വാങ്ങിക്കോളൂ എന്നുമാണ് ദേശീയ ഗെയിംസ് സംഘാടക സമിതിയുടെ നിലപാട്. അതിനാലാകണം, കലയ്ക്കും സാങ്കേതിക ഉപകരണങ്ങള്‍ക്കുമൊക്കെ മാര്ക്കറ്റുവിലയില് നിന്നും അഞ്ചു ആറു ഇരട്ടി അധികമാണ് അധികൃതര്‍ അനുവദിച്ചു നല്‍കിയത്.
എന്നാല്‍ ലാലിസം എന്ന മോഹന്‍ലാല്‍ പരിപാടി എല്ലാം കുളമാക്കി എന്നു പറയുന്നതാകും ശരി. വന്‍ തുക പ്രതിഫലം നല്കിയ ലാലിസം നിലവാരം കുറഞ്ഞതോടെ മറ്റു പരിപാടികളിലേക്കും മാധ്യമ ശ്രദ്ധ എത്തിയിരിക്കുകയാണ്. ഇതില്‍ പ്രധാനപ്പെട്ടത് നടി ശോഭനയുടെ നൃത്തമാണ്. സാധാരണ രീതിയില്‍ 5 ലക്ഷം രൂപ പ്രതിഫലം വാങ്ങിയിരുന്ന ശോഭന 25 ലക്ഷമാണത്രെ ദേശീയ ഗെയിംസിന്റെ സമാപന ചടങ്ങിലെ പരിപാടിക്കായി കൈപ്പറ്റുന്നത്. ഇതിനായി അവര്‍ അഡ്വാന്‍സും വാങ്ങിക്കഴിഞ്ഞു.

ഇന്ത്യയിലെ നദികളെയും സസ്കാരത്തെയും കോര്‍ത്തിണക്കുന്ന നൃത്തശില്പമാണ് ശോഭനയുടെ പരിപാടി. ഇതിനായി ഇത്രയും കൂടിയ തുക പ്രതിഫലം നല്കുന്നുണ്ടെന്നറിഞ്ഞതോടെ സോഷ്യല്‍ മീഡിയയില്‍ മുറുമുറുപ്പ് ഉയര്‍ന്നു തുടങ്ങി. ലാലിസത്തിനു പിന്നാലെ സോഷ്യല്‍ മീഡിയ തനിക്കെതിരെ തിരിയുന്നുണ്ടെന്ന് മനസിലാക്കിയ ശോഭന അഡ്വാന്‍സ് തിരിച്ചുകൊടുത്ത് പരിപാടിയില്‍ നിന്നും പിന്‍വാങ്ങാന്‍ തയ്യാറെടുക്കയാണെന്നാണ് റിപ്പോര്‍ട്ട്.
അഴിമതി അന്വേഷണം വരുമെന്ന് ഉറപ്പായതോടെ പ്രതിഫലക്കാര്യത്തില്‍ വിശദീകരണം നല്‍കേണ്ടതും ശോഭനയെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. ദേശീയ ഗെയിംസിന്റെ കോഴിക്കോട് ഉദ്ഘാടന പരിപാടിക്ക് കലാകാരന്മാരെ അണിനിരത്താന്‍ വെറും ഇരുപതിനായിരം രൂപ മാത്രം അനുവദിച്ചിടത്താണ് ശോഭനയെപ്പോലുള്ള നര്‍ത്തകിക്ക് ഇത്രയും കൂടിയ തുക പ്രതിഫലം നല്‍കുന്നത്. വന്‍ തുക കമ്മീഷന് പറ്റിയാണ് പ്രതിഫലം ഉയര്‍ത്തിയതെന്ന ആരോപണം ഉയര്‍ന്നതോടെ ദേശീയ ഗെയിംസ് സംഘാടക സമിതിയില്‍ നിന്നും സംവിധായകന് ടി കെ രാജീവ് കുമാര്‍ രാജിവെച്ചേക്കുമെന്നും അഭ്യൂഹമുണ്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications