കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാലിനു പിന്നാലെ പണം തിരിച്ചു നല്‍കാനൊരുങ്ങി ശോഭനയും

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് ആയതിനാല്‍ ആരും അക്കാര്യത്തില്‍ വിഷമിക്കേണ്ടെന്നും ഇഷ്ടംപോലെ പ്രതിഫലം എഴുതി വാങ്ങിക്കോളൂ എന്നുമാണ് ദേശീയ ഗെയിംസ് സംഘാടക സമിതിയുടെ നിലപാട്. അതിനാലാകണം, കലയ്ക്കും സാങ്കേതിക ഉപകരണങ്ങള്‍ക്കുമൊക്കെ മാര്‍ക്കറ്റുവിലയില്‍ നിന്നും അഞ്ചു ആറു ഇരട്ടി അധികമാണ് അധികൃതര്‍ അനുവദിച്ചു നല്‍കിയത്.

എന്നാല്‍ ലാലിസം എന്ന മോഹന്‍ലാല്‍ പരിപാടി എല്ലാം കുളമാക്കി എന്നു പറയുന്നതാകും ശരി. വന്‍ തുക പ്രതിഫലം നല്‍കിയ ലാലിസം നിലവാരം കുറഞ്ഞതോടെ മറ്റു പരിപാടികളിലേക്കും മാധ്യമ ശ്രദ്ധ എത്തിയിരിക്കുകയാണ്. ഇതില്‍ പ്രധാനപ്പെട്ടത് നടി ശോഭനയുടെ നൃത്തമാണ്. സാധാരണ രീതിയില്‍ 5 ലക്ഷം രൂപ പ്രതിഫലം വാങ്ങിയിരുന്ന ശോഭന 25 ലക്ഷമാണത്രെ ദേശീയ ഗെയിംസിന്റെ സമാപന ചടങ്ങിലെ പരിപാടിക്കായി കൈപ്പറ്റുന്നത്. ഇതിനായി അവര്‍ അഡ്വാന്‍സും വാങ്ങിക്കഴിഞ്ഞു.

shobhana

ഇന്ത്യയിലെ നദികളെയും സസ്‌കാരത്തെയും കോര്‍ത്തിണക്കുന്ന നൃത്തശില്പമാണ് ശോഭനയുടെ പരിപാടി. ഇതിനായി ഇത്രയും കൂടിയ തുക പ്രതിഫലം നല്‍കുന്നുണ്ടെന്നറിഞ്ഞതോടെ സോഷ്യല്‍ മീഡിയയില്‍ മുറുമുറുപ്പ് ഉയര്‍ന്നു തുടങ്ങി. ലാലിസത്തിനു പിന്നാലെ സോഷ്യല്‍ മീഡിയ തനിക്കെതിരെ തിരിയുന്നുണ്ടെന്ന് മനസിലാക്കിയ ശോഭന അഡ്വാന്‍സ് തിരിച്ചുകൊടുത്ത് പരിപാടിയില്‍ നിന്നും പിന്‍വാങ്ങാന്‍ തയ്യാറെടുക്കയാണെന്നാണ് റിപ്പോര്‍ട്ട്.

അഴിമതി അന്വേഷണം വരുമെന്ന് ഉറപ്പായതോടെ പ്രതിഫലക്കാര്യത്തില്‍ വിശദീകരണം നല്‍കേണ്ടതും ശോഭനയെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. ദേശീയ ഗെയിംസിന്റെ കോഴിക്കോട് ഉദ്ഘാടന പരിപാടിക്ക് കലാകാരന്മാരെ അണിനിരത്താന്‍ വെറും ഇരുപതിനായിരം രൂപ മാത്രം അനുവദിച്ചിടത്താണ് ശോഭനയെപ്പോലുള്ള നര്‍ത്തകിക്ക് ഇത്രയും കൂടിയ തുക പ്രതിഫലം നല്‍കുന്നത്. വന്‍ തുക കമ്മീഷന്‍ പറ്റിയാണ് പ്രതിഫലം ഉയര്‍ത്തിയതെന്ന ആരോപണം ഉയര്‍ന്നതോടെ ദേശീയ ഗെയിംസ് സംഘാടക സമിതിയില്‍ നിന്നും സംവിധായകന്‍ ടി കെ രാജീവ് കുമാര്‍ രാജിവെച്ചേക്കുമെന്നും അഭ്യൂഹമുണ്ട്.

English summary
Shobhana paid Rs 25 lakhs for National Games
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X