സംസ്ഥാനത്ത് കോളിളക്കമുണ്ടാക്കാൻ സെൻകുമാർ! സർവ്വീസ് സ്റ്റോറിയിൽ ഞെട്ടിക്കുന്ന ആരോപണങ്ങൾ!
തിരുവനന്തപുരം: വേനല്‍ മഴ പെയ്തുവെങ്കിലും തിരഞ്ഞെടുപ്പ് ചൂടില്‍ കത്തി നില്‍ക്കുകയാണ് സംസ്ഥാന രാഷ്ട്രീയം. അതിനിടെ കേരള രാഷ്ട്രീയത്തില്‍ കോളിളക്കമുണ്ടാക്കുന്ന ആരോപണങ്ങള്‍ ഉള്‍പ്പെടുത്തിയ മുന്‍ ഡിജിപി ടിപി സെന്‍കുമാറിന്റെ പുസ്തകം വലിയ ചര്‍ച്ചയാവുകയാണ്.
പോലീസ് ജീവിതത്തിന് ശേഷം ബിജെപി പാളയത്തില്‍ എത്തിയ സെന്‍കുമാര്‍ സിപിഎമ്മിനെയും നളിനെ നെറ്റോയെയും ലോക്നാഥ് ബെഹ്റയേയും പോലുളള ഉദ്യോഗസ്ഥര്‍ക്കുമെതിരെയാണ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ

പെരുമ്പാവൂർ കൊലപാതകം
കേരളത്തെ ഒന്നാകെ ഞെട്ടിച്ചതാണ് പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകം. യുഡിഎഫ് അധികാരത്തിലിരിക്കുമ്പോള്‍ നടന്ന കൊലപാതകത്തിന് പിന്നാലെ സ്ത്രീ സുരക്ഷ വലിയ വിഷയമായി ഉയര്‍ത്തിക്കൊണ്ട് വന്നാണ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കിയത്. ഈ കേസ് ആദ്യമന്വേഷിച്ചിരുന്നത് ടിപി സെന്‍കുമാര്‍ ആയിരുന്നു.

സിപിഎം സ്പോണ്‍സേര്‍ഡ്
പെരുമ്പാവൂരിലെ പെണ്‍കുട്ടിയുടെ കൊലപാതകം സിപിഎം സ്പോണ്‍സേര്‍ഡാണ് എന്നാണ് സെന്‍കുമാറിന്റെ സര്‍വ്വീസ് സ്റ്റോറിയായ എന്റെ പോലീസ് ജീവിതം എന്ന പുസ്തകത്തില്‍ ആരോപിക്കുന്നത്. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥയാണ് തന്നോട് വെളിപ്പെടുത്തിയത്. ഒരു ഐപിഎസ് ഉദ്യോഗസ്ഥ മൂന്ന് തവണ ഇക്കാര്യം തന്നോട് പറഞ്ഞു.

ഉദ്യോഗസ്ഥ വെളിപ്പെടുത്തി
ഇതേ ഐപിഎസ് ഉദ്യോഗസ്ഥ തന്നെ പിന്നീട് പെരുമ്പാവൂര്‍ കേസ് ഏറ്റെടുത്തപ്പോള്‍ ആ പരാമര്‍ശത്തെ കുറിച്ച് ഒന്നും പറഞ്ഞില്ലെന്നും സെന്‍കുമാറിന്റെ പുസ്തകത്തില്‍ പറയുന്നു. ഈ കേസിന് പിന്നാലെയാണ് സെന്‍കുമാറിന് പോലീസ് മേധാവി സ്ഥാനം തെറിച്ചത്. അന്ന് ചെരിപ്പ് തൂക്കിയിട്ട് നടത്തിയ അന്വേഷണമൊക്കെ വലിയ വിമര്‍ശനം ഏറ്റ് വാങ്ങിയിരുന്നു.

ബെഹ്റ കരുക്കൾ നീക്കി
മുന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ തന്നെ പോലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കാന്‍ വ്യാജ രേഖയുണ്ടാക്കി എന്നും പുസ്തകത്തില്‍ ആരോപണമുണ്ട്. താന്‍ വീണ്ടും സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് എത്താതിരിക്കാന്‍ ഇന്നത്തെ ഡിജിപിയായ ലോക്നാഥ് ബെഹ്ര ദില്ലിയില്‍ കരുക്കള്‍ നീക്കിയെന്നും ടിപി സെന്‍കുമാര്‍ തന്റെ സര്‍വ്വീസ് സ്റ്റോറിയില്‍ ആരോപിക്കുന്നു.

ശരിയായ അന്വേഷണമുണ്ടായില്ല
സിപിഎമ്മിലെ കണ്ണൂര്‍ വിഭാഗവുമായി പോലീസ് സേനയിലെ പലര്‍ക്കും ബന്ധമുണ്ട്. പി ജയരാജനും ടിവി രാജേഷും പ്രതിപ്പട്ടികയിലുളള അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ ശരിയായ രീതിയില്‍ അന്വേഷണം ഉണ്ടായില്ലെന്നും സെന്‍കുമാര്‍ ആരോപിക്കുന്നു. ജേക്കബ് തോമസിന് എതിരെയും സര്‍വ്വീസ് സ്റ്റോറിയില്‍ ആരോപണങ്ങള്‍ ഉണ്ട്.

ജേക്കബ് തോമസിന് നിഗൂഢത
ജേക്കബ് തോമസ് നിഗൂഢതകളുളള ആളാണ്. തനിക്ക് എതിരായ കേസുകള്‍ക്ക് പിന്നില്‍ ജേക്കബ് തോമസാണ്. ചാരക്കേസില്‍ നമ്പി നാരായണന് നിരപരാധി അല്ലെന്നും സെന്‍കുമാര്‍ പറയുന്നു. എല്ലാ സത്യങ്ങളും മൂടി വെക്കാന്‍ കഴിയില്ല. നമ്പി നാരായണന് പീഡിപ്പിക്കപ്പെട്ടവന്റെ പരിവേഷമുണ്ടെങ്കിലും സത്യം ഒരു നാള് പുറത്ത് വരുമെന്നും പുസ്തകത്തില്‍ പറയുന്നു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications