Get Updates
Get notified of breaking news, exclusive insights, and must-see stories!

പുലിമുരുകനും മുഖ്യമന്ത്രി പിണറായി വിജയനും കെഎസ്‌യു പ്രവര്‍ത്തകര്‍!കേട്ടറിവിനെക്കാള്‍ വലിയ സത്യം...

കൊല്ലം ജില്ലയിലെ വോട്ടര്‍ പട്ടികയിലാണ് വ്യാപകമായ ക്രമക്കേട് നടന്നതായി കെഎസ്‌യു പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

കൊല്ലം: പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള സംഘടനാ തിരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച കെഎസ്‌യു വോട്ടര്‍പട്ടികയെ ചൊല്ലി വിവാദം കത്തുന്നു. വര്‍ഷങ്ങളായി സംഘടനയ്ക്ക് വേണ്ടി കൊടിപിടിച്ചവരെ പട്ടികയില്‍ നിന്ന് വെട്ടി പുലിമുരുകനും പിണറായി വിജയനുമെല്ലാമാണ് കെഎസ്‌യു സംഘടനാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ ഇടംപിടിച്ചത്.

കൊല്ലം ജില്ലയിലെ വോട്ടര്‍ പട്ടികയിലാണ് വ്യാപകമായ ക്രമക്കേട് നടന്നതായി കെഎസ്‌യു പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. സംഘടനാ നേതൃത്വം ശക്തമാക്കാനായി കേന്ദ്ര നേതൃത്വം നടപ്പാക്കിയ ഓണ്‍ലൈന്‍ അംഗത്വ വിതരണ സംവിധാനമാണ് ചിലര്‍ ദുരുപയോഗപ്പെടുത്തിയിരിക്കുന്നതെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു. ജില്ലയിലെ എസ്എഫ്‌ഐ ഭാരവാഹികളും, എസ്എഫ്‌ഐ പ്രവര്‍ത്തകരും കെഎസ്‌യു വോട്ടര്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

പുലിമുരുകന്‍ കെഎസ്‌യുക്കാരന്‍...

പുലിമുരുകന്‍ കെഎസ്‌യുക്കാരന്‍...

മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ പുലിമുരുകനിലെ നായക കഥാപാത്രവും കെഎസ്‌യു പ്രവര്‍ത്തകനാണെന്നാണ് സംഘടനാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ വ്യക്തമാക്കുന്നത്. പുലിമുരുകന്‍ എന്ന പേരില്‍ മെമ്പര്‍ഷിപ്പ് എടുത്തത് ആരെന്നുപോലും അറിയില്ലെന്നാണ് ജില്ലയിലെ കെഎസ്‌യു പ്രവര്‍ത്തകര്‍ പറയുന്നത്.

പിണറായി കമ്മ്യൂണിസ്റ്റൊന്നുമല്ല...

പിണറായി കമ്മ്യൂണിസ്റ്റൊന്നുമല്ല...

കെഎസ്‌യുവിന്റെ മറ്റൊരു പ്രവര്‍ത്തകനെ എല്ലാവരുമറിയും, കേരള മുഖ്യമന്ത്രിയും സിപിഎം നേതാവുമായി പിണറായി വിജയനാണ് കെഎസ് യു വോട്ടര്‍ പട്ടികയില്‍ ഇടംപിടിച്ച പ്രമുഖന്‍.

എസ്എഫ്‌ഐ പ്രവര്‍ത്തകരും പട്ടികയില്‍...

എസ്എഫ്‌ഐ പ്രവര്‍ത്തകരും പട്ടികയില്‍...

ജില്ലയിലെ എസ്എഫ്‌ഐ ഭാരവാഹികളും, പ്രവര്‍ത്തകരും കെഎസ്‌യു പട്ടികയിലുണ്ട്. ഇനി ഇവരെല്ലാം സംഘടനാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ വരുമോ എന്ന് കണ്ടറിയണം.

വ്യാപക പ്രതിഷേധം...

വ്യാപക പ്രതിഷേധം...

കെഎസ്‌യു വോട്ടര്‍ പട്ടികയില്‍ സംഭവിച്ച ക്രമക്കേടിനെതിരെ ജില്ലയിലെ പ്രവര്‍ത്തകര്‍ പ്രതിഷേധമറിയിച്ചിട്ടുണ്ട്.

പുതിയ പട്ടിക പ്രസിദ്ധീകരിക്കണം...

പുതിയ പട്ടിക പ്രസിദ്ധീകരിക്കണം...

നിലവില്‍ പുറത്തിറക്കിയ പട്ടിക റദ്ദാക്കി, പുതിയ വോട്ടര്‍ പട്ടിക പുറത്തിറക്കണമെന്നാണ് ജില്ലയിലെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.

ദുരുപയോഗം ചെയ്തു...

ദുരുപയോഗം ചെയ്തു...

സംഘടന മെമ്പര്‍ഷിപ്പ് എടുക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം ദുരുപയോഗം ചെയ്താണ് ഇത്തരത്തില്‍ വ്യാപക ക്രമക്കേട് നടത്തിയിരിക്കുന്നതെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

പ്രവര്‍ത്തകര്‍ക്ക് അമര്‍ഷം...

പ്രവര്‍ത്തകര്‍ക്ക് അമര്‍ഷം...

വര്‍ഷങ്ങളായി സംഘടനയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചവരെ വെട്ടിയാണ് പുതിയ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

പിണറായി വിജയന്‍ രണ്ടാം തവണ...

പിണറായി വിജയന്‍ രണ്ടാം തവണ...

നേരത്തെ കണ്ണൂരിലെ കെഎസ്‌യു പട്ടികയില്‍ ഉമ്മന്‍ചാണ്ടിയും, പിണറായി വിജയനുമെല്ലാം ഉള്‍പ്പെട്ടതും വിവാദമായിരുന്നു.

അനാഥമായി കെഎസ്‌യു..

അനാഥമായി കെഎസ്‌യു..

എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ട ശേഷം കെഎസ്‌യുവിന് സംസ്ഥാന-ജില്ലാ തലത്തില്‍ ഭാരവാഹികളില്ലാതായിട്ട് മാസങ്ങളായി. പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനായുള്ള വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകളും സംഘടനയ്ക്കുള്ളില്‍ കല്ലുകടിയായിരിക്കുകയാണ്.

വീഡിയോ...

കെഎസ്‌യു മെമ്പര്‍ഷിപ്പിലെ ക്രമക്കേടുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ടര്‍ ടിവിയാണ് പുറത്തുവിട്ടത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+