മദംപൊട്ടിയ ആന വഴിയരിക്കില്‍ നിര്‍ത്തിയിട്ട വാഹനങ്ങളെടുത്ത് അമ്മാനമാടുന്നു, ഷോക്കിങ്ങ് വീഡിയോ കാണൂ...
പാലക്കാട്: പാലക്കാട് പുലാപ്പറ്റ നാലുശ്ശേരി ഭഗവതി ക്ഷേത്രത്തില്‍ ഉത്സവത്തിന് എഴുന്നള്ളിച്ച ദേവീദാസന്‍ എന്ന ആനയ്ക്ക് മദംപൊട്ടിയത് നാട്ടുക്കാരെ ഭീതിയിലാക്കി.
എഴുന്നള്ളിപ്പിനിടെ അടുത്ത് നിന്ന ആനയുടെ ശരീരവുമായി ഉരസിയതോടെയാണ് ആന ഇടഞ്ഞത്. പിന്നീട് അക്രമാസക്തനായ ആന റോഡിലേക്ക് കയറി വരുകയായിരുന്നു.

വഴിയരിക്കില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഓരോ വാഹനങ്ങളും വീശിയെടുത്ത് വലിച്ചെറിഞ്ഞു. ആനപ്പുറത്ത് രണ്ട് പേര്‍ ഭയന്ന് വിറച്ച് ഇരിക്കുന്നതും വീഡിയോയില്‍ കാണാം.
ആനയെ തളയ്ക്കാന്‍ പാപാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വാഹനങ്ങള്‍ക്ക് നേരെയാണ് മുഴുവന്‍ ദേഷ്യം തീര്‍ക്കുന്നത്. ബൈക്കുകളും ഓട്ടോയും തകിട്‌പൊടിയാക്കുന്നത് വീഡിയോയില്‍ കാണാം...












Click it and Unblock the Notifications