കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിന്റെ കേസ് ഒന്നുമല്ല; മലയാള സിനിമയ്ക്ക് ശരിക്കുമുള്ള 'ഷോക്ക്' ഉടൻ... കറന്റിനേക്കാൾ വലിയ ഷോക്ക്

  • By Desk
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവം കേരള സമൂഹത്തിലും മലയാള സിനിമയിലും വലിയ വഴിത്തിരിവാണ് ഉണ്ടാക്കിയത്. സിനിമ മേഖല തന്നെ രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്ന കാഴ്ചയും കണ്ടു.

സൗദിയില്‍ ഇതുവരെ കാണാത്ത കളികള്‍; പിന്നില്‍ ആ കറുത്ത കൈകള്‍? പണത്തിന് മുകളില്‍ പറക്കില്ലേ....?സൗദിയില്‍ ഇതുവരെ കാണാത്ത കളികള്‍; പിന്നില്‍ ആ കറുത്ത കൈകള്‍? പണത്തിന് മുകളില്‍ പറക്കില്ലേ....?

ആക്രമിക്കപ്പെട്ട നടി കാണിച്ച ആര്‍ജ്ജവത്തിന് പിന്തുണയുമായി ഒരുപാട് പേര്‍ എത്തി. പലരും പഴയ പല സംഭവങ്ങളും പുറത്തെത്തിച്ചു. മലയാള സിനിമയിലെ സ്ത്രീ വിരുദ്ധതയും ഒരുപരിധി വരെ പുറത്ത് വന്നു.

സൗദി രാജാവിനെതിരേയും കിരീടാവകാശിക്കെതിരേയും മിണ്ടരുത്...10 വർഷം വരെ ജയിൽ, തീവ്രവാദത്തിൽ വധശിക്ഷസൗദി രാജാവിനെതിരേയും കിരീടാവകാശിക്കെതിരേയും മിണ്ടരുത്...10 വർഷം വരെ ജയിൽ, തീവ്രവാദത്തിൽ വധശിക്ഷ

സിനിമ മേഖലയിലെ സ്ത്രീകള്‍ ഒരു സ്വതന്ത്ര സംഘടയും ഉണ്ടാക്കി. ഒരുപക്ഷേ, നടി ആക്രമിക്കപ്പെട്ട കേസ് ഇത്രത്തോളം എത്തിച്ചതിന് പിന്നില്‍ പോലും ആ സംഘടനയുടെ ഇടപെടല്‍ നിര്‍ണായകം ആയിരുന്നു. എന്നാല്‍ ഇതിനും അപ്പുറത്തുള്ള കാര്യങ്ങളാണ് ഇനി മലയാള സിനിമയില്‍ നടക്കാന്‍ പോകുന്നത്.

നടിയുടെ കേസ്

നടിയുടെ കേസ്

കേരള മനസ്സാക്ഷിയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പിച്ചതായിരുന്നു നടി ആക്രമിക്കപ്പെട്ട കേസ്. ഒരു പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോവുകയും ക്രൂരമായി പീഡിപ്പിക്കുകയും അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. അത് മലയാള സിനിമയേയും വലിയ തോതില്‍ ബാധിച്ചു.

ശക്തമായ ഇടപെടല്‍

ശക്തമായ ഇടപെടല്‍

സിനിമ മേഖലയില്‍ ശക്തമായ ഇടപെടല്‍ നടത്തുമെന്ന് പിന്നീട് സംസ്ഥാന സര്‍ക്കാര്‍ തന്നെ അറിയിക്കുകയും ചെയ്തു. സിനിമയിലെ വനിത കൂട്ടായ്മ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് നിവേദനം നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു കമ്മീഷനെ നിയമിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

നിയമ നിര്‍മാണം വരുന്നു

നിയമ നിര്‍മാണം വരുന്നു

സിനിമ മേഖലയെ സംബന്ധിച്ച നിയമ നിര്‍മാണത്തിന് ഇനി അധിക കാലം കാത്തിരിക്കേണ്ടി വരില്ലെന്നാണ് സിനിമയുടെ ചുമതല കൂടിയുള്ള മന്ത്രി എകെ ബാലന്‍ വ്യക്തമാക്കിയിരിക്കുന്നത്. അടുത്ത നിയമസഭ സമ്മേളനത്തില്‍ തന്നെ ഇത് ഉണ്ടാകും. ഈ മാസം വിളിച്ചുചേര്‍ത്തിട്ടുള്ള പ്രത്യേക സഭാസമ്മേളനത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമോ എന്ന കാര്യം വ്യക്തമല്ല.

വന്‍ ഷോക്ക്

വന്‍ ഷോക്ക്

വൈദ്യുതിയേക്കാള്‍ ഷോക്കേല്‍ക്കുന്നതായിരിക്കും സിനിമ മേഖലയില്‍ കൊണ്ടുവരാന്‍ പോകുന്ന നടപടികള്‍ എന്നാണ് മന്ത്രി വ്യക്തമാക്കിയിട്ടുള്ളത്. വൈദ്യുതിവകുപ്പ് മന്ത്രി കൂടിയായ ബാലന്‍ ഇത്തരത്തിലായിരുന്നു അക്കാര്യം വ്യക്തമാക്കിയത്.

വിനയന്റെ സിനിമ

വിനയന്റെ സിനിമ

അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കി സംവിധായന്‍ വിനയന്‍ ഒരുക്കുന്ന സിനിമയുടെ പൂജയില്‍ പങ്കെടുത്തുകൊണ്ടായിരുന്നു എകെ ബാലന്‍ ഇക്കാര്യം പറഞ്ഞത്. ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന പേരിലാണ് വിനയന്‍ കലാഭവന്‍ മണിയുടെ ജീവിത കഥ സിനിമയാക്കുന്നത്.

വിനയന്‍ പറഞ്ഞത്

വിനയന്‍ പറഞ്ഞത്

വൈദ്യുതി വകുപ്പില്ലെങ്കിലും വൈദ്യുതിയേക്കാള്‍ ഷോക്കോല്‍ക്കുന്ന കാര്യങ്ങളാണ് സിനിമയില്‍ ഉള്ളത് എന്നായിരുന്നു സംവിധായകന്‍ വിനയന്‍ പറഞ്ഞത്. ഇതിനോട് പ്രതികരിച്ചുകൊണ്ടാണ് മന്ത്രി എകെ ബാലന്‍ നിയമ നിര്‍മാണത്തെ കുറിച്ച് പറഞ്ഞത്. സിനിമ സംബന്ധിച്ച് നിയമ നിര്‍മാണം വേണം എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ആവശ്യപ്പെട്ടു.

English summary
Shocking law will for to regulate malayalam film industry- AK Balan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X