• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേരളം തീവ്രവാദികളുടെ പറുദീസയാകുന്നു

തിരുവനന്തപുരം: അന്താരാഷ്ട്ര അന്വേഷണ ഏജന്‍സിയായ ഇന്റര്‍പോള്‍ തിരയുന്ന കൊടും തീവ്രവാദികളുടെ എണ്ണം പരിശോധിക്കുകയാണെങ്കില്‍ ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനമാണ് കേരളമെന്നു പറഞ്ഞാല്‍ എത്ര പേര്‍ വിശ്വസിക്കും? മുസ്ലീം തീവ്രവാദത്തിന് ഏറ്റവും വളക്കൂറുള്ള മണ്ണാണ് കേരളമെന്നതിന് അനുദിനം തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ദില്ലി പോലിസ് പുറത്തുവിട്ട പുതിയ വിവരങ്ങള്‍ അനുസരിച്ച് ഇന്ത്യന്‍ മുജാഹിദ്ദീന്റെ സമുന്നത നേതാക്കളില്‍ പലരും മാസങ്ങളോളം കേരളത്തില്‍ തങ്ങിയിട്ടുണ്ട്. പ്രാദേശികമായി ലഭിച്ച സഹായം കൊണ്ടു മാത്രമാണ് ഇവര്‍ക്ക് ഇത്രയും കാലം ഇവിടെ രഹസ്യമായി കഴിയാന്‍ സാധിച്ചത്.

ഇന്ത്യയിലെ തീവ്രവാദപ്രവര്‍ത്തനങ്ങളുടെ ബുദ്ധികേന്ദ്രങ്ങളായിട്ടാണ് കേരളത്തില്‍ നിന്നുള്ള മതമൗലികസംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്. ആളുകളെ കണ്ടെത്തുക, പരിശീലനം നല്‍കുക, അഭയം നല്‍കുക എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കി പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ലീപ്പിങ് സെല്ലുകള്‍ക്ക്് ഇന്ത്യയൊട്ടാകെ നെറ്റ് വര്‍ക്കുണ്ട്. കേരളത്തിലെ വിചിത്രമായ മുന്നണി രാഷ്ട്രീയം മുതലാക്കിയാണ് ഇവരുടെ പ്രവര്‍ത്തനം. അതുകൊണ്ട് ഏത് പാര്‍ട്ടി അധികാരത്തിലുണ്ടായാലും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു തടസ്സവും വരില്ല.

കേരളത്തിലെ പല മതസംഘടനകളും ഇത്തരം സംഘടനകളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്ന് ദില്ലി പോലിസ് സംശയിക്കുന്നുണ്ട്. ഇപ്പോള്‍ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ മുജാഹിദ്ദീന്‍ തലവന്‍ വഖാസിനെയും തഹ്‌സീന്‍ അക്തറെയും തെളിവെടുപ്പിന്റെ ഭാഗമായി മുന്നാറിലേക്ക് കൊണ്ടു വരുന്നുണ്ട്.

കേരളത്തില്‍ നിന്നും വ്യാജരേഖകള്‍ ചമച്ച് പാകിസ്താന്‍ സ്വദേശിയായ വഖാസ് സിം കാര്‍ഡ് സ്വന്തമാക്കിയതായി ദില്ലി പോലിസ് കണ്ടെത്തിയിട്ടുണ്ട്. ഈ കാര്‍ഡില്‍ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും നിരന്തരം കോളുകള്‍ പോയതായും തെളിഞ്ഞു. ഇതിലെ നമ്പറുകള്‍ പലതും പോലിസ് നിരീക്ഷണത്തിലാണ്.

സ്വന്തം നാട്ടില്‍ ജോലി ചെയ്യാനുള്ള മലയാളിയുടെ അലസതയും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. ഉത്തരേന്ത്യക്കാരെന്ന വ്യാജേന ബംഗ്ലാദേശില്‍ നിന്നുള്ളവര്‍ കേരളത്തിലേക്ക് ഒഴുകികൊണ്ടിരിക്കുകയാണ്. കള്ളനോട്ടുകെട്ടുകളും വ്യാജ ഇന്ത്യന്‍ തിരിച്ചറിയല്‍ രേഖകളുമായിട്ടാണ് ഇവര്‍ എത്തിച്ചേരുന്നത്. ഇതില്‍ ചിലര്‍ ഗുരുതരമായ കുറ്റവാസനയുളളവരാണെന്ന് ഇതിനകം തെളിഞ്ഞിട്ടുണ്ട്. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവര്‍ നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതും പോലിസിന് തലവേദനയായിട്ടുണ്ട്.

മതസംഘടനകളും ആരാധനാലയങ്ങളുമായുള്ള ബന്ധവും മനുഷ്യാവകാശമെന്ന വ്യാജേന ചില ന്യൂനപക്ഷ സംഘടനകള്‍ പ്രശ്‌നമുണ്ടാക്കുന്നതും ഇവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുന്നതില്‍ നിന്നും പോലിസിനെ പിറകോട്ട് വലിക്കുകയാണ്. എന്തായാലും ഒരു കാര്യം ഉറപ്പാണ് കേരളം തീവ്രവാദികളുടെ പറുദീസയായി മാറികൊണ്ടിരിക്കുകയാണ്. മതത്തിന്റെ പേരില്‍ മാത്രം അഭയം നല്‍കുന്ന പ്രവണത ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

English summary
The Interpol is still clueless about 12 Keralites who are wanted on charges of terrorism in the country. Delhi police have found out that Indian Mujahideen member and Pak terrorist Waqas Ahammed possessed SIM card registered in Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X