കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെമ്മാടി നാട് ഭരിക്കുകയാണെങ്കില്‍ തെമ്മാടിത്തത്തോടെ നേരിടും; അധിക്ഷേപവുമായി ശോഭാ സുരന്ദ്രന്‍

Google Oneindia Malayalam News

ശബരിമലയില്‍ കഴിഞ്ഞ ദിവസം സ്ത്രീകള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് തുടങ്ങിയ അക്രമസംഭവങ്ങള്‍ക്ക് സംസ്ഥാനത്ത് ഇതുവരെ അയവില്ല. സ്ത്രീകള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് ബിജെപിയുടെ പിന്തുണയോടെ ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപകമായ അക്രമമാണ് അരങ്ങേറുന്നത്.

മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെയാണ് ബിജെപി-ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകരുടെ പ്രതിഷേധം. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് പലി ബിജെപി നേതാക്കളും നടത്തുന്നത്. ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ മുഖ്യമന്ത്രി പിണറായി വിജയനെ തെമ്മാടിയെന്നായിരുന്നു ശോഭാ സുരേന്ദ്രന്‍ വിശേഷിപ്പിച്ചത്.. വിശദാംശങ്ങല്‍ ഇങ്ങനെ..

യുവതീ പ്രവേശനം

യുവതീ പ്രവേശനം

ശബരിമലയില്‍ യുവതീ പ്രവേശനം നടന്ന വിഷയത്തില്‍ എഷ്യാനെറ്റില്‍ നടന്ന ചര്‍ച്ചയിലാണ് മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്തിപരമായി അധിക്ഷേപിച്ച് ശോഭ സുരേന്ദ്രന്‍ രംഗത്ത് എത്തിയത്. ചര്‍ച്ചയിലുടനീളം മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ രൂക്ഷമായ വിമര്‍ശനങ്ങളായിരുന്നു ശോഭാ സുരേന്ദ്രന്‍ നടത്തിയത്.

കള്ളന്മാര്‍ കയറുന്നതു പോലെ

കള്ളന്മാര്‍ കയറുന്നതു പോലെ

കള്ളന്മാര്‍ കയറുന്നതു പോലെ മാവോയിസ്റ്റുകളെ കയറ്റി വിശ്വാസികളുടെ നെഞ്ചില്‍ തീകോരിയിട്ട പിണറായി വിജയന്റെ പാര്‍ട്ടിക്കെതിരെ വിശ്വാസികള്‍ പരിഹാര കര്‍മ്മം നടത്തും. വലിയൊരു മനുഷ്യച്ചങ്ങല സംഘടിപ്പിച്ചതിന് 7 മാസങ്ങള്‍ക്ക് ശേഷമാണ് സോവിയറ്റ് യൂണിയന്‍ തകര്‍ന്നത്. സമാനമായ അവസ്ഥ ഇവിടെയുണ്ടാകും.

തെമ്മാടി നാട് ഭരിക്കുകയാണെങ്കില്‍

തെമ്മാടി നാട് ഭരിക്കുകയാണെങ്കില്‍

സംസ്ഥാന വ്യാപകമായി നടക്കുന്ന അക്രമസംഭവങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ തെമ്മാടി നാട് ഭരിക്കുകയാണെങ്കില്‍ തെമ്മാടിത്തത്തോടെ നേരിടും എന്നായിരുന്നു ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കിയത്. പിണറായിയുടെ ചെരുപ്പുനക്കിയാണ് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എന്നും ശോഭാ സുരേന്ദ്രന്‍ ്അധിക്ഷേപിച്ചു.

ജ്യോതികുമാറും

ജ്യോതികുമാറും

ചര്‍ച്ചയില്‍ കോണ്‍ഗ്രസ്സിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ജ്യോതികുമാര്‍ ചാമക്കാലയും പിണറായിക്കും സര്‍ക്കാറിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. ശബരിമലയിലെ വിധി നടപ്പിലാക്കിയതിലൂടെ രാജ്യദ്രോഹകുറ്റമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയതെന്നാണ് ജ്യോതികുമാര്‍ ചാമക്കാല ആരോപിക്കുന്നത്.

ഉത്തരവാദി

ഉത്തരവാദി

ക്രമസമാധാന പ്രശ്‌നം ഇല്ലാത്ത രീതിയില്‍ യുവതി പ്രവേശനം നടപ്പിലാക്കണം എന്നാണ് സുപ്രീംകോടതി വിധിയെന്നും, എന്നാല്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും സംസ്ഥാനത്ത് ജാതിതിരിച്ചും ഉപജാതി തിരിച്ചും സംഘര്‍ഷം ഉണ്ടാക്കാനുള്ള നടപടികള്‍ എടുത്തത് മുഖ്യമന്ത്രിയാണ്.

രാജ്യദ്രോഹം

രാജ്യദ്രോഹം

നാട്ടില്‍ കാലാപം സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിയുടെ പ്രവര്‍ത്തി രാജ്യദ്രോഹത്തിന്റെ പരിധിയില്‍ വരുന്നതാണ്. കലാപം ഉണ്ടാക്കാനുള്ള പ്രവര്‍ത്തികളാണ് മുഖ്യമന്ത്രി നടത്തിയതെന്നും ജ്യോതികുമാര്‍ ആരോപിച്ചു.

പൊലീസുകാരുടെ വിവരങ്ങള്‍

പൊലീസുകാരുടെ വിവരങ്ങള്‍

ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദു, കനകദുര്‍ഗ്ഗ എന്നിവര്‍ക്ക് സംരക്ഷണമൊരുക്കിയ പൊലീസുകാരുടെ വിവരങ്ങള്‍ പരസ്യമാക്കിയ ജോതികുമാറിന്റെ നടപടി വിമര്‍ശനങ്ങള്‍ക്ക് വിധേയമായി. പോലീസുകാരുടെ പേരും മേല്‍വിലാസവുമടക്കമുള്ള വിവരങ്ങളായിരുന്നു ജ്യോതികുമാര്‍ വെളിപ്പെടുത്തിയത്.

സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ്

സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ്

സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ആയാണ് യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിച്ചതെന്നായിരുന്നു ജ്യോതികുമാറിന്റെ ആരോപണം. ഇതിന് പിന്നാലെയാണ് ജ്യോതികുമാര്‍ പൊലീസുകാരുടെ പേര് വെളിപ്പെടുത്തിയത്.
അവതാരകനായ പിജി സുരേഷ്‌കുമാര്‍ പോലീസുകാരുടെ പേര് വിവരങ്ങള്‍ പുറത്തുവിടുന്നതിനെതിരെ രംഗത്ത് വന്നെങ്കിലും അദ്ദേഹം പിന്‍വാങ്ങിയില്ല.

ജോലിക്ക് നിയോഗിക്കപ്പെട്ടവർ

ജോലിക്ക് നിയോഗിക്കപ്പെട്ടവർ

പൊലീസുകാര്‍ക്ക് സ്വമേധയാ യുവതികള്‍ക്ക് സുരക്ഷയൊരുക്കാനാകില്ലെന്നും അവര്‍ ആ ജോലിക്ക് നിയോഗിക്കപ്പെട്ടവരാണെന്നും ഇപ്പോള്‍ തന്നെ ഈ പൊലീസുകാര്‍ക്കെതിരെയും അവരുടെ കുടുംബാംഗങ്ങള്‍ക്കെതിരെയും വലിയ തോതിലുള്ള ആക്രമണം സമൂഹ മാധ്യങ്ങളില്‍ നടക്കുന്നുണ്ടെന്നും അവതാരകന്‍ ചൂണ്ടിക്കാട്ടിയെങ്കിലും ജ്യോതികുമാര്‍ ചാമക്കാല താന്‍ പറഞ്ഞതിനെ ന്യായീകരിച്ചു.

മറുപടിയില്ലാതായി

മറുപടിയില്ലാതായി

ശബരിമല സ്ത്രീപ്രവേശനത്തിന് അനുകൂലമായി നില്‍ക്കുന്നവര്‍ക്കെതിരെയുണ്ടാകുന്ന ആക്രമണങ്ങള്‍ എന്താണെന്ന് പൊതുപ്രവര്‍ത്തകനായ താങ്കള്‍ക്കും അറിയാം. ആ സമയത്ത് പോലീസുകാരുടെ വ്യക്തിപരമായ വിവരങ്ങള്‍ പുറത്തുവിടുന്നതിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യമെന്താണെന്ന് അവതാരകന്‍ ചോദിച്ചതോടെ ജ്യോതികുമാറിന് മറുപടിയില്ലാതായി. ചര്‍ച്ചയില്‍ പങ്കെടുത്ത ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമും ജ്യോതികുമാറിനെതിരെ രംഗത്തെത്തി.

വീഡിയോ

ചാനല്‍ ചര്‍ച്ചയില്‍ ശോഭാ സുരേന്ദ്രന്‍

English summary
shocking reaction shobha surendran on asianet news hour
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X