കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞെട്ടിപ്പിയ്ക്കുന്ന വാര്‍ത്ത... മുഖ്യമന്ത്രിയ്ക്ക് അഞ്ചരക്കോടി കോഴ കൊടുത്തെന്ന് ബിജു രാധാകൃഷ്ണന്‍

Google Oneindia Malayalam News

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍. മുഖ്യമന്ത്രിയ്ക്ക് അഞ്ചരക്കോടി രൂപ കോഴ കൊടുത്തുവെന്നാണ് സോളാര്‍ കമ്മീഷന് മുന്നില്‍ ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കിയത്.

മൂന്ന് തവണയായിട്ടാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് പണം നല്‍കിയത്. സലീം രാജിന്റെ നിര്‍ദ്ദേശപ്രകാരം ആയിരുന്നു ഇതെന്നും ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കിയിട്ടുണ്ട്.

ആലുവ ഗസ്റ്റ് ഹൗസില്‍ ഉമ്മന്‍ ചാണ്ടിയും ബിജു രാധാകൃഷ്ണനും അടച്ചിട്ട മുറിയില്‍ ഇരുന്ന് നടത്തിയ ചര്‍ച്ച മുമ്പേ വിവാദമായിരുന്നു. ഇപ്പോഴിതാ ബിജു തന്നെ പറയുന്നു... മുഖ്യമന്ത്രിയ്ക്ക് കോഴ കൊടുത്തിട്ടുണ്ടെന്ന്.

അഞ്ചരക്കോടി രൂപ

അഞ്ചരക്കോടി രൂപ

ടീം സോളാറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് അഞ്ചരക്കോടി രൂപ കൈക്കൂലി നല്‍കിയിട്ടുണ്ടെന്ന ഞെട്ടിപ്പിയ്ക്കുന്ന വെളിപ്പടുത്തലാണ് സോളാര്‍ കമ്മീഷന് മുന്നില്‍ ബിജു രാധാകൃഷ്ണന്‍ നടത്തിയിരിയ്ക്കുന്നത്.

മൂന്ന് തവണയായി

മൂന്ന് തവണയായി

മൂന്ന് തവണയായിട്ടാണ് മുഖ്യമന്ത്രി പണം വാങ്ങിയത്. ഇതില്‍ 5.1 കോടി രൂപ മുഖ്യമന്ത്രി നേരിട്ട് വാങ്ങിയെന്നാണ് ആരോപണം. ബാക്കി തുക പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായ ജിക്കുവും ജോപ്പനും വഴി നല്‍കി.

സലീം രാജ് പറഞ്ഞിട്ട്

സലീം രാജ് പറഞ്ഞിട്ട്

സലീം രാജ് പറഞ്ഞിട്ടാണ് മുഖ്യമന്ത്രിയ്ക്ക് പണം നല്‍കിയതെന്നാണ് ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴി നല്‍കിയിട്ടുള്ളത്. സോളാര്‍ തട്ടിപ്പ് കേസില്‍ ആദ്യം പുറത്ത് വന്ന പേരുകളില്‍ ഒന്നായിരുന്നു സലീം രാജിന്റേത്.

ചര്‍ച്ചകള്‍ കൊച്ചിയില്‍

ചര്‍ച്ചകള്‍ കൊച്ചിയില്‍

എറണാകുളം ഗസ്റ്റ് ഹൗസില്‍ വച്ചായിരുന്നു സോളാറുമായി ബന്ധപ്പെട്ട എല്ലാ ചര്‍ച്ചകളും നടന്നതെന്നാണ് മൊഴി. ഉമ്മന്‍ ചാണ്ടിയുമായി നേരിട്ട് ചര്‍ച്ച നടത്തിയെന്നാണ് ബിജു പറയുന്നത്.

ലാഭം പങ്കിടല്‍

ലാഭം പങ്കിടല്‍

ടീം സോളാറിന്റെ ലാഭം പങ്കിടുന്ന കാര്യത്തില്‍ പോലും ധാരണയിലെത്തിയിരുന്നു എന്നാണ് മൊഴി. 60:40 എന്ന അനുപാതത്തില്‍ ലാഭം പങ്കിടാനായിരുന്നത്രെ ധാരണം.

 ചാണ്ടി ഉമ്മന്‍

ചാണ്ടി ഉമ്മന്‍

മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മനും സോളാര്‍ കമ്പനിയുമായി ബന്ധമുണ്ടെന്നാണ് മറ്റൊരു വെളിപ്പെടുത്തല്‍.

കിന്‍ഫ്രയില്‍ സ്ഥലം

കിന്‍ഫ്രയില്‍ സ്ഥലം

പാലക്കാട്ടുള്ള കിന്‍ഫ്ര ഇന്‍ഫോ പാര്‍ക്കില്‍ എഴുപത് ഏക്കര്‍ ഭൂമി നല്‍കാമെന്ന് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് ബിജുവിന്റെ മൊഴി.

ഇടുക്കിയില്‍ കാറ്റാടിപ്പാടം

ഇടുക്കിയില്‍ കാറ്റാടിപ്പാടം

ഇടുക്കിയില്‍ കാറ്റാടിപ്പാടം തുടങ്ങുന്നതിന് 150 ഏക്കര്‍ ഭൂമി നല്‍കാമെന്നും ഉമ്മന്‍ ചാണ്ടി വാഗ്ദാനം നല്‍കിയിരുന്നത്രെ.

മരണ ഭയം

മരണ ഭയം

ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുമ്പോള്‍ തനിയ്ക്ക് ജീവനില്‍ ഭയമുണ്ടെന്നാണ് കമ്മീഷന് മുന്നില്‍ ബിജു രാധാകൃഷ്ണന്‍ പറഞ്ഞത്.

എന്തായിരുന്നു ചര്‍ച്ച?

എന്തായിരുന്നു ചര്‍ച്ച?

ആലുവ ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച എന്തിനായിരുന്നു? എന്തായിരുന്നു അന്ന് അടച്ചിട്ട മുറിയില്‍ ബിജു രാധാകൃഷ്ണനുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സംസാരിച്ചത്? ഈ ചോദ്യങ്ങള്‍ക്കെല്ലാം ഇനി ഉത്തരം പറയേണ്ടത് ഉമ്മന്‍ ചാണ്ടി തന്നെയാണ്.

English summary
Shocking revelation against Chief Minister Oommen Chandy by Biju Radhakrishnan. Biju says, he gave 5.5 crore rupees to Oommen Chandy as bribe.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X