കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂഞ്ഞാറില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകും? ഒടുവില്‍ മൗനം വെടിഞ്ഞ് പിസിയുടെ മകന്‍ ഷോണ്‍ ജോര്‍ജ്ജ്

  • By Aami Madhu
Google Oneindia Malayalam News

ജനപക്ഷം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള പിസി ജോര്‍ജ്ജിന്‍റെ തിരുമാനത്തിനെതിരെ കടുത്ത വിമര്‍ശനമായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്. ഭൂരിഭാഗം നേതാക്കളും ബിജെപിയുമായുള്ള സഖ്യത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.പുതിയ തിരുമാനത്തോടെ ന്യൂനപക്ഷങ്ങള്‍ തങ്ങളില്‍ നിന്ന് അകലമൊന്നും അവരുടെ വോട്ട് നേടിയാണ് പൂഞ്ഞാറില്‍ നിന്ന് വിജയിച്ചതെന്ന് മറക്കരുതെന്നും ചിലര്‍ പിസിക്ക് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ തന്‍റെ തിരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ പിസി ജോര്‍ജ്ജ് തയ്യാറായിട്ടില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം.

അതേസമയം മകന്‍ ഷോണ്‍ ജോര്‍ജിന് ലോക്‌സഭാ സീറ്റെന്ന വാഗ്ദാനമാണ് പിസി ജോര്‍ജിന് മുന്നില്‍ ബിജെപി വെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത്തരം റിപ്പോര്‍ട്ടുകളോട് പ്രതികരിക്കാന്‍ പിസിയെ ഷോണോ തയ്യാറായിരുന്നില്ല. ഇപ്പോള്‍ മൗനം വെടിഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഷോണ്‍. വിവരങ്ങള്‍ ഇങ്ങനെ

ശബരിമലയും പൂഞ്ഞാറും

ശബരിമലയും പൂഞ്ഞാറും

പത്തനംതിട്ട ജില്ലയിലെ ശബരിമല ഉള്‍പ്പെടുന്ന സ്ഥലമാണ് പിസി ജോര്‍ജ്ജിന്‍റെ മണ്ഡലമായ പൂഞ്ഞാര്‍. ശബരിമല വിഷയത്തില്‍ നേരത്തേ തന്നെ ഇടതുപക്ഷത്തോട് യുദ്ധം പ്രഖ്യാപിച്ച പിസി ജോര്‍ജ്ജിനെ തങ്ങള്‍ക്കൊപ്പം ചേര്‍ക്കാനുള്ള ബിജെപിയുടെ തിരുമാനത്തിന് പിന്നിലുള്ള പ്രധാന കാരണം ഇതാണ്.

 വമ്പന്‍ ഓഫര്‍

വമ്പന്‍ ഓഫര്‍

പിസിയെ ഒപ്പം ചേര്‍ത്താല്‍ പൂഞ്ഞാറിലെ ഒരു വിഭാഗം ക്രിസ്ത്യാനികളും ബിജെപിയില്‍ എത്തുമെന്നും ബിജെപി കണക്ക് കൂട്ടുന്നു.എന്നാല്‍ വ്യക്തമായ രാഷ്ട്രീയ നേട്ടം ഓഫര്‍ നല്‍കാതെ പിസിയെ സ്വന്തം പക്ഷത്ത് എത്തിക്കുകയെന്നത് എളുപ്പമല്ലെന്ന് ബിജെപിക്ക് വ്യക്തമായി അറിയാം. അതുകൊണ്ട് തന്നെ ബിജെപി പിസി ജോര്‍ജ്ജിന്‍റെ മകന്‍ ഷോണ്‍ ജോര്‍ജ്ജിനെ സ്ഥാനാര്‍ത്ഥിയാക്കാമെന്ന വാഗ്ദാനങ്ങള്‍ നല്‍കിയെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

 പ്രതികരിച്ചിട്ടില്ല

പ്രതികരിച്ചിട്ടില്ല

എന്‍ഡിഎയുടെ ഭാഗമായാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്തും പത്തനംതിട്ടയിലും ചില സീറ്റുകളും ബിജെപി പിസി ജോര്‍ജ്ജിന്‍റെ ജനപക്ഷത്തിന് ഓഫര്‍ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് പിസി ജോര്‍ജ്ജോ ഷോണ്‍ ജോര്‍ജ്ജോ ഇതുവരെ പ്രതികരിച്ചിരുന്നില്ല.

 ഉത്തരം ഇങ്ങനെ

ഉത്തരം ഇങ്ങനെ

എന്നാല്‍ ഇപ്പോള്‍ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഷോണ്‍ ജോര്‍ജ്ജ്.സ്ഥാനാര്‍ത്ഥിയാകുമോയെന്ന കാര്യത്തില്‍ മറുപടി പറഞ്ഞില്ല. എന്നാല്‍ തന്‍റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച കാര്യം തള്ളിക്കളയാന്‍ ഷോണ്‍ ജോര്‍ജ്ജ് തയ്യാറായില്ല. ഇടതും വലതും അടുപ്പിക്കാത്ത സാഹചര്യത്തില്‍ മകന്‍റെ രാഷ്ട്രീയ ഭാവിയെ കുറിച്ച് ആശങ്കപെടുമ്പോഴാണ് ബിജെപിയില്‍ നിന്ന് പിസിക്ക് ഇങ്ങനെയൊരു ഓഫര്‍ ലഭിച്ചത്.

 എല്ലാം മകന് വേണ്ടി

എല്ലാം മകന് വേണ്ടി

കേരള കോണ്‍ഗ്രസില്‍ കെഎം മാണി മകന്‍ ജോസ് കെ മാണിക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ചിരുന്ന ആളാണ് പിസി ജോര്‍ജ്ജ്.എന്നാല്‍ മകന്‍റെ രാഷ്ട്രീയ ഭാവി ചോദ്യചിഹ്നമായി നില്‍ക്കുമ്പോള്‍ പാര്‍ട്ടിയില്‍ നിന്നുള്ള എല്ലാ എതിര്‍പ്പുകളും അവഗണിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മകന്‍ ഷോണിനെ മത്സരിപ്പിക്കാനാണ് പിസിയുടെ തിരുമാനം എന്നാണ് വിവരം.

എങ്ങനേയും വിജയിക്കും

എങ്ങനേയും വിജയിക്കും

കഴിഞ്ഞ തവണ എന്‍ഡിഎയുമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ സഹകരിച്ച ബിഡിജെഎസ് സ്ഥാനാര്‍ത്ഥിക്ക് പൂഞ്ഞാറില്‍ നിന്ന് 19,966 വോട്ടുകള്‍ നേടാനായിരുന്നു.അതുകൊണ്ട് തന്നെ തനിക്ക് വന്‍ സ്വാധീനമുള്ള പൂഞ്ഞാര്‍ മേഖലയില്‍ ഷോണ്‍ ജോര്‍ജ്ജിനും ഉയര്‍ന്ന വോട്ടുകള്‍ നേടാനാകുമെന്ന് തന്നെ പിസി ജോര്‍ജ്ജ് കണക്കാക്കുന്നുണ്ട്

 വാളെടുത്ത് എസ്ഡിപിഐ

വാളെടുത്ത് എസ്ഡിപിഐ

അതേസമയം ബിജെപിയുമായുള്ള സഹകരണത്തെ എതിര്‍ത്ത് പൂഞ്ഞാറില്‍ പിസിക്കെതിരെ പാര്‍ട്ടിയില്‍ നിന്ന് തന്നെ കലാപക്കൊടി ഉയര്‍ന്ന് കഴിഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജനപക്ഷവുമായി സഹകരിച്ച എസ്ഡിപിഐ ജനപക്ഷവുമായി സഹകരിക്കില്ലെന്ന് പരസ്യമായി തന്നെ വ്യക്തമാക്കി കഴിഞ്ഞു.

 എട്ടുനിലയില്‍ പൊട്ടും?

എട്ടുനിലയില്‍ പൊട്ടും?

2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ പിസിക്ക് ലഭിച്ചത് 27,821 വോട്ടിന്‍റെ ഭൂരിപക്ഷമായിരുന്നു.
മേലഖയിലെ അമ്പതിനായിരത്തോളം വരുന്ന മുസ്ലീങ്ങളുടെ പങ്കും ജോര്‍ജ്ജിന്‍റെ വിജയത്തില്‍ നിര്‍ണായകമായിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ അതൊക്കെ പിസിയെ കൈവിട്ടേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 പിസി ജോര്‍ജ്ജ്

പിസി ജോര്‍ജ്ജ്

അതേസമയം ജനപക്ഷം എന്ന പാര്‍ട്ടിയേക്കാള്‍ ഉയരത്തിലാണ് പിസി ജോര്‍ജ്ജിന്‍റെ സ്ഥാനം. പാര്‍ട്ടിയിലെ അവസാന വാക്ക് തന്നെ പിസിയായതിനാല്‍ മറ്റൊരു എതിര്‍പ്പിനും സമ്മര്‍ദ്ദത്തിനും ജോര്‍ജ്ജിനെ തളര്‍ത്താനായേക്കില്ല.

 ആര്‍ക്കും കഴിയില്ല

ആര്‍ക്കും കഴിയില്ല

അതുമാത്രമല്ല ജോര്‍ജ്ജിനോട് എതിരിടാന്‍ ശേഷിയുള്ള നേതാക്കളും പാര്‍ട്ടിയില്‍ ഇല്ല. ഈ സാഹചര്യത്തില്‍ ജോര്‍ജ്ജിനോട് ഉടക്കിയാല്‍ പാര്‍ട്ടി വിട്ട് പോവുകയേ എതിര്‍ക്കുന്നവര്‍ക്ക് നിവര്‍ത്തിയുള്ളു. അതിനാല്‍ അവസാന വിജയം ജോര്‍ജ്ജിനൊപ്പം തന്നെയാകുമെന്ന നിരീക്ഷണവും ഉയരുന്നുണ്ട്.

English summary
shon george about nda seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X