Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിനെതിരെ ഗൂഢാലോചന നടത്തിയവരുടെ പേരുകൾ ആ ഓഡിയോ ക്ലിപ്പിൽ! പൾസർ സുനിക്ക് പിന്നിൽ?

കോട്ടയം: നടിയെ ആക്രമിച്ച സംഭവത്തില്‍ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജും തുടക്കം മുതല്‍ക്കേ ദിലീപിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ച് വരുന്നത്. ദിലീപിനെ പിന്തുണയ്ക്കുന്നതിന് വേണ്ടി ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കാന്‍ പോലും പിസി ജോര്‍ജ് എംഎല്‍എ തയ്യാറാവുകയുണ്ടായി. പോലീസ് അന്വേഷണത്തിലെ കാര്യങ്ങള്‍ ശരിവെച്ച് ഹൈക്കോടതി ജാമ്യം നിഷേധിച്ചിട്ടും പിന്തുണയ്ക്ക് ഒട്ടും കുറവില്ല തന്നെ.

സുനിയെ വിശ്വസിച്ച് അന്വേഷണം

സുനിയെ വിശ്വസിച്ച് അന്വേഷണം

പള്‍സര്‍ സുനിയുടെ വാക്കുകള്‍ വിശ്വസിച്ചാണ് പോലീസ് കേസന്വേഷിക്കുന്നതെന്നും ദിലീപിനെ കുറ്റക്കാരനാക്കിയതെന്നും നേരത്തെ പിസി ജോര്‍ജ് ആരോപിച്ചിരുന്നു. ഇത് തന്നെയാണ് മകനായ ഷോണ്‍ ജോര്‍ജും ആവര്‍ത്തിക്കുന്നത്.

വിലപേശൽ നടത്തുന്നു

വിലപേശൽ നടത്തുന്നു

പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ മറ്റാരുടേയോ ഗൂഢാലോചന ഉണ്ടെന്നാണ് ഷോണ്‍ ആരോപിക്കുന്നത്. ദിലീപിനെ ഈ കേസില്‍ കുടുക്കാന്‍ വേണ്ടി പള്‍സര്‍ സുനി വിലപേശല്‍ നടത്തുകയാണ് എന്നാണ് ആരോപണം

വെളിപ്പെടുത്തലിൽ ദുരൂഹത

വെളിപ്പെടുത്തലിൽ ദുരൂഹത

നടിയെ ആക്രമിച്ച കേസില്‍ തുടക്കം മുതലേ ഉള്ള ദുരൂഹ സാന്നിധ്യമായ മാഡം ആരെന്നത് വെളിപ്പെടുത്തുന്നത് പല തവണ സുനി മാറ്റിവെയ്ക്കുകയുണ്ടായി. ഇങ്ങനെ ഡേറ്റ് മാറ്റിവെയ്ക്കുന്നത് സുനി ആരോടോ വില പേശുന്നുവെന്നതിന്റെ തെളിവായാണ് ഷോണ്‍ ചൂണ്ടിക്കാണിക്കുന്നത്.

ചരടിൽ കോർത്ത സുനി

ചരടിൽ കോർത്ത സുനി

ചിലരുടെ ചരടില്‍ കോര്‍ത്ത തീരുമാനങ്ങള്‍ക്ക് അനുസരിച്ചാണ് കാവ്യയാണ് മാഡം എന്നത് അടക്കമുള്ള സുനിയുടെ വെളിപ്പെടുത്തലുകള്‍ എന്നും ഷോണ്‍ ആരോപിക്കുന്നു. അറസ്റ്റിലാവുന്നതിന് മുന്‍പ് തന്നെ ഡിജിപിക്ക് ദിലീപ് പരാതി നല്‍കിയിരുന്നു

ഓഡിയോ ക്ലിപ്പിലെ തെളിവ്

ഓഡിയോ ക്ലിപ്പിലെ തെളിവ്

പള്‍സര്‍ സുനി തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുന്നു എന്നായിരുന്നു ദിലീപ് പരാതിപ്പെട്ടത്. ഓഡിയോ ക്ലിപ്പ് എന്ന തെളിവ് സഹിതം ആയിരുന്നു പരാതി. തനിക്കെതിരെ ഗൂഢാലോചന നടത്തുന്നവരുടെ പേരുകള്‍ ദിലീപ് ആ ഓഡിയോ ക്ലിപ്പില്‍ പറഞ്ഞിട്ടുമുണ്ട്.

ഓഡിയോ പുറത്ത് വിടൂ

ഓഡിയോ പുറത്ത് വിടൂ

ദിലീപ് പരാതി ഉന്നയിച്ച പേരുകാരെ എന്തുകൊണ്ടാണ് പോലീസ് ചോദ്യം ചെയ്യാത്തത് എന്നും ഷോണ്‍ ചോദിക്കുന്നു. ദിലീപ് തെളിവായി നല്‍കിയ ഓഡിയോ ക്ലിപ്പ് എന്തുകൊണ്ടാണ് ഡിജിപി പുറത്ത് വിടാത്തത് എന്നും ഷോണ്‍ ചോദിക്കുന്നു

വിശ്വാസമാകുന്ന തെളിവുകൾ

വിശ്വാസമാകുന്ന തെളിവുകൾ

പൊതുസമൂഹത്തിന് വിശ്വാസമാകുന്ന തെളിവുകളാണ് പോലീസ് നല്‍കേണ്ടത്. ഒരു പോലീസുകാരനെ കേസില്‍ സാക്ഷിയാക്കിയതിലും ഷോണ്‍ ജോര്‍ജ് സംശയം ഉന്നയിക്കുന്നു. സുനി ദിലീപിന് പോലീസുകാരന്റെ ഫോണിൽ നിന്നും സന്ദേശം അയച്ചതായി കണ്ടെത്തിയിരുന്നു

പിസി ജോർജിനും സംശയം

പിസി ജോർജിനും സംശയം

പോലീസ് അന്വേഷണത്തില്‍ നേരത്തെ പിസി ജോര്‍ജും സംശയം പ്രകടിപ്പിച്ചിരുന്നു. കാക്കനാട് ജയിലില്‍ വെച്ച് ദിലീപിനെതിരെ ഗൂഢാലോചന നടന്നു എന്നായിരുന്നു പിസിയുടെ ആരോപണം. സുനി ജയിലില്‍ വച്ചെഴുതിയ കത്തിലും പിസി ജോര്‍ജ് സംശയം പ്രകടിപ്പിച്ചിരുന്നു

നടിക്ക് അധിക്ഷേപം

നടിക്ക് അധിക്ഷേപം

പോലീസ് മുന്നോട്ട് വെയ്ക്കുന്ന തെളിവുകളൊന്നും തന്നെ വിശ്വാസ്യയോഗ്യമല്ലെന്ന് നേരത്തെ പിസി ജോര്‍ജ് ആരോപിച്ചിരുന്നു. നിര്‍ഭയേക്കാള്‍ ക്രൂരമായി നടി ആക്രമിക്കപ്പെട്ടു എന്നാണ് പോലീസ് കോടതിയില്‍ പറഞ്ഞത്. അങ്ങനെയെങ്കില്‍ നടി എങ്ങനെ അഭിനയിക്കാന്‍ പോയി എന്നായിരുന്നു പിസി ചോദിച്ചത്.

അന്വേഷണം ശരിയായ ദിശയിലല്ല

അന്വേഷണം ശരിയായ ദിശയിലല്ല

വനിതാ കമ്മീഷന്‍ നടിക്കെതിരായ പരാമര്‍ശങ്ങളുടെ പേരില്‍ പിസി ജോര്‍ജിനെതിരെ കേസെടുത്തു കഴിഞ്ഞു. എന്നാൽ കേസന്വേഷണം ശരിയായ ദിശയിലല്ലെന്നും പിസി ജോര്‍ജ് ആവര്‍ത്തിക്കുന്നു. പള്‍സര്‍ സുനി പറയുന്ന കാര്യങ്ങളെല്ലാം വിശ്വസിക്കേണ്ട കാര്യമില്ല. പിണറായി വിജയന്റെ പേരാണ് പള്‍സര്‍ സുനി പറയുന്നതെങ്കില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമോ എന്നും പിസി ജോര്‍ജ് ചോദിച്ചിരുന്നു

നടി ആരെന്ന് തനിക്ക് അറിയില്ല

നടി ആരെന്ന് തനിക്ക് അറിയില്ല

ആക്രമണത്തിന് ഇരയായ നടി ആരെന്ന് തനിക്ക് അറിയില്ലെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു. തനിക്ക് അറിയുന്നത് പോലീസ് പറഞ്ഞ ഇരയെ മാത്രമാണ്. ആക്രമിക്കപ്പെട്ട നടി ആരെന്ന് അറിയാതെ അവരെക്കുറിച്ച് ആക്ഷേപം ഉന്നയിക്കുന്നത് എങ്ങനെയാണെന്നും പിസി ജോര്‍ജ് ചോദിക്കുകയുണ്ടായി

നടിയുടെ കത്ത്

നടിയുടെ കത്ത്

പിസി ജോര്‍ജ് ചാനല്‍ ചര്‍ച്ചകളിലും വാര്‍ത്താ സമ്മേളനങ്ങളിലും അഭിമുഖങ്ങളിലുമെല്ലാം നടിയെ അപമാനിക്കുന്ന തരത്തില്‍ തുടര്‍ച്ചയായി പ്രസ്താവനകള്‍ നടത്തിയിരുന്നു. പിസി ജോര്‍ജ് അടക്കമുള്ളവര്‍ നടത്തുന്ന അപവാദ പ്രചാരണങ്ങള്‍ക്കെതിരെയാണ് കഴിഞ്ഞ ദിവസം നടി മുഖ്യമന്ത്രിക്ക് വിശദമായ കത്ത് അയച്ചത്.

ആത്മഹത്യ ചെയ്യണോ

ആത്മഹത്യ ചെയ്യണോ

പിസി ജോര്‍ജിനെ പോലുള്ളവര്‍ ഉണ്ടാക്കുന്ന പൊതുബോധം എങ്ങനെ പൊതുസമ്മിതിയായി മാറുന്നുവെന്നും സ്ത്രീത്വത്തിന് നേരെ അതെങ്ങനെ ഉപയോഗിക്കപ്പെടുന്നുവെന്നും പരാതിയില്‍ നടി ചൂണ്ടിക്കാട്ടുന്നു. താന്‍ ആത്മഹത്യ ചെയ്യണം എന്നാണോ പിസി ജോര്‍ജിനെ പോലുള്ളവര്‍ കരുതുന്നത് എന്നും നടി ചോദിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+