മഞ്ജു നേതൃത്വം നൽകുന്ന സംഘടനയെ അപമാനിച്ച് പിസി ജോർജിന്റെ മകൻ ! റോഡിലിറങ്ങി നടക്കാൻ പറ്റില്ലെന്ന് !
കൊച്ചി: നടിയെ അപമാനിച്ച പിസി ജോര്‍ജിനെ പിന്തുണച്ച് മകന്‍ ഷോണ്‍ ജോര്‍ജ് രംഗത്ത്. ഫേസ്ബുക്ക് പേജിലിട്ട വീഡിയോയിലാണ് ഷോണ്‍ ജോര്‍ജ് സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ വിമര്‍ശിച്ചും പിസി ജോര്‍ജിനെ അനുകൂലിച്ചും നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. വിമന്‍ ഇന്‍ സിനിമ കളക്ടീവ് പ്രവര്‍ത്തകരെ അപമാനിക്കാനും ഷോണ്‍ ജോര്‍ജ് മടിക്കുന്നില്ല. എല്ലാ എംഎല്‍എമാരേയും ഒരുപോലെ കാണേണ്ട സ്പീക്കര്‍ പിസി ജോര്‍ജിനെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇടുന്നതിന് മുന്‍പ് അദ്ദേഹം പറഞ്ഞതിന്റെ വീഡിയോ കൂടി കാണേണ്ടതായിരുന്നു എന്നാണ് ഷോണ്‍ ജോര്‍ജിന്റെ പ്രതികരണം.

വിമന്‍ ഇന്‍ കളക്ടീവ് പ്രവര്‍ത്തകരുടെ സദാചാരത്തെക്കുറിച്ച് വ്യക്തിപരമായി എടുത്ത് പറഞ്ഞാല്‍ റോഡിലിറങ്ങി നടക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാകുമെന്നും ഷോണ്‍ ജോര്‍ജ് പറയുന്നു. നിര്‍ഭയയേക്കാള്‍ പീഡിപ്പിക്കപ്പെട്ടു എന്ന പോലീസ് വാദത്തിന് എതിരെയായിരുന്നു പിസി ജോര്‍ജിന്റെ വാക്കുകള്‍. അത്തരത്തില്‍ പീഡിപ്പിക്കപ്പെട്ടു എങ്കില്‍ ഒരു പെണ്‍കുട്ടിക്ക് പിറ്റേ ദിവസം ജോലിക്ക് പോകാന്‍ കഴിയില്ല. പെണ്‍കുട്ടിക്ക് സംഭവിച്ചത് എന്താണെന്ന് കൃത്യമായി അറിയിക്കുകയാണ് പോലീസ് വേണ്ടതെന്നാണ് പിസി ജോര്‍ജ് ഉദ്ദേശിച്ചതെന്നും ഷോണ്‍ ജോര്‍ജ് ന്യായീകരിക്കുന്നു. നടിയെ അപമാനിച്ച പിസി ജോര്‍ജിന് എതിരെ നടപടിക്കാണ് നിയമസഭയുടെ നീക്കം. വനിതാ കമ്മീഷന്‍ പിസി ജോര്‍ജിനെതിരെ കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications