Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രം മുനമ്പം പ്രശ്നം പരിഹരിക്കാന്‍ നോക്കുന്നു; ഇടത്-വലത് മുന്നണികള്‍ അതിന് തുരങ്കം വെക്കുന്നു: ഷോണ്‍ ജോർജ്

മുനമ്പം വിഷയത്തില്‍ യു ഡി എഫ്, എല്‍ ഡി എഫ് നേതൃത്വത്തിനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി ബി ജെ പി നേതാവ് ഷോണ്‍ ജോർജ്. മുനമ്പം ജനതയുടെ നീറുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരം വഖഫ് നിയമഭേദഗതി മാത്രമാണെന്ന് തിരിച്ചറിഞ്ഞാണ് ബിജെപി അതിനുള്ള മാർഗങ്ങൾ കൂടി നിയമഭേദഗതിയിൽ ഉൾപ്പെടുത്തി ബിൽ കൊണ്ടുവന്നത്. എന്നാൽ പാർലമെന്റിനകത്തും പുറത്തും കേരളത്തിൽ നിന്നുള്ള 19 എംപിമാരും ഈ നീക്കത്തെ എതിർത്തുവെന്നും അദ്ദേഹം ആരോപിക്കുന്നു.

ഇടത്-വലതു മുന്നണികൾ ഒരുമിച്ച് നിയമഭേദഗതിക്കെതിരെ ബില്ലിനെതിരെ വോട്ട് ചെയ്തു. പുതിയ നിയമഭേദഗതിയിലൂടെ മുനമ്പത്തെ പ്രശ്നം പരിഹരിക്കാതിരിക്കാൻ ആവുന്നതെല്ലാം അവർ ചെയ്തുകൊണ്ടേയിരിക്കുന്നു. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു നേരിട്ട് എത്തി മുനമ്പം ജനതയ്ക്ക് നൽകിയ ഉറപ്പിനെ പോലും വളച്ചൊടിച്ച് വ്യാജ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. ഷോണ്‍ ജോർജിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

shone-george-

മുനമ്പത്തെ ചതിക്കുന്നതാര്

വർഷങ്ങളുടെ വേദനയുടെയും സംഘർഷത്തിൻ്റെയും കഥയാണ് മുനമ്പം നിവാസികളുടേത്. ഒരു നൂറ്റാണ്ടിലേറെയായി മുനമ്പത്ത് സ്വന്തം സ്ഥലം വാങ്ങി, തലമുറകളായി ഈ മണ്ണിൽ ജീവിച്ച്, കടലിൽ പോയി ഉപജീവനം നടത്തുന്ന 600ഓളം കുടുംബങ്ങളുടെ മുകളിൽ ഒരു സുപ്രഭാതത്തിൽ വഖഫ് ഭീകരതയുടെ കരിനിഴൽ വീണു.

അന്ന് മുതൽ മാസങ്ങളായി അവർ സമരത്തിലാണ് - തങ്ങളുടെ ചെറിയ തുണ്ട് ഭൂമി സംരക്ഷിക്കാൻ. അവർ സംസ്ഥാന സർക്കാരിനോടും ജയിപ്പിച്ചു വിട്ട എംപിയുടെ പാർട്ടിയായ കോൺഗ്രസിനോടും അപേക്ഷിച്ചു. എന്നാൽ അവരുടെ കണ്ണീർ കാണാതെ ഇടതും കോൺഗ്രസും അവരെ ദ്രോഹിച്ചു.

മുനമ്പം ജനതയുടെ നീറുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരം വഖഫ് നിയമഭേദഗതി മാത്രമാണ്. ഇത് തിരിച്ചറിഞ്ഞാണ് ബിജെപി അതിനുള്ള മാർഗങ്ങൾ കൂടി നിയമഭേദഗതിയിൽ ഉൾപ്പെടുത്തി ബിൽ കൊണ്ടുവന്നത്. എന്നാൽ പാർലമെന്റിനകത്തും പുറത്തും കേരളത്തിൽ നിന്നുള്ള 19 എംപിമാരും ഈ നീക്കത്തെ എതിർത്തു.

KCBC, CBCI അടക്കമുള്ള ക്രൈസ്തവ സംഘടനകളുടെ അഭ്യർത്ഥനയെ മുഖവിലക്കെടുക്കാൻ പോലും തയ്യാറാവാതെ കേരളത്തിൽ നിന്നുള്ള ഇടത് വലത് എംപിമാർ ബില്ലിനെ എതിർത്ത് വോട്ടുചെയ്തു.

എന്നാൽ നിശ്ചയദാർഢ്യമുള്ള ബിജെപി സർക്കാർ ആ നിയമഭേദഗതി പ്രാബല്യത്തിൽ കൊണ്ടുവന്നു. മുനമ്പം ജനതയുടെ കണ്ണീർ കാണാതെ വഖഫ് നിയമഭേദഗതിക്കെതിരെ കേരള നിയമസഭയിൽ സംയുക്ത പ്രമേയം പാസാക്കി ഇടത്-വലത് മുന്നണികൾ.

വിഎസ് സർക്കാരിന്റെ കാലം മുതൽ മുനമ്പം ജനതയ്ക്കെതിരായ നിലപാടാണ് CPM സ്വീകരിച്ചത്. അന്ന് സംസ്ഥാന സർക്കാർ നിയമിച്ച എം.എ. നിസാർ കമ്മീഷൻ വഖഫ് ബോർഡിന് ഭൂമി തട്ടിയെടുക്കാൻ കൂടുതൽ അവസരങ്ങൾ നൽകി, മുനമ്പം ജനതയെ കുടിയൊഴിപ്പിക്കണമെന്ന ഈ കമ്മീഷൻ റിപ്പോർട്ട് സർക്കാർ അംഗീകരിക്കുകയും ചെയ്തിരുന്നു.

Take a Poll

മുനമ്പത്തെ ഭൂമി പിടിച്ചെടുത്ത് വഖഫിന് കൈമാറേണ്ടി വരുമെന്ന് 2022 ഡിസംബർ 12ന് നിയമസഭയിൽ വഖഫ് മന്ത്രി വി. അബ്ദുറഹ്മാൻ വിശദീകരിച്ചു. കൂടാതെ മുനമ്പത്ത് പ്രശ്നബാധിതർ കയ്യേറ്റക്കാരാണെന്ന സർക്കാർ നിലപാട് അന്ന് നിയമസഭയിൽ മന്ത്രി വ്യക്തമാക്കി. ആ നിലപാട് തന്നെയാണ് ഇന്നും എൽഡിഎഫ് സർക്കാർ തുടരുന്നത്.

ഇടത് പ്രതിനിധികൾ രാജ്യസഭയിലും ലോക്സഭയിലും നിയമഭേദഗതിയെ എതിർത്തു. സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ, കോൺഗ്രസിനും മുസ്ലിംലീഗിനും ഒപ്പം ചേർന്ന് ഈ നിയമഭേദഗതിയെ ഇല്ലാതാക്കാൻ കോടതിയെ സമീപിച്ചു.

മുഖ്യമന്ത്രിയും സിപിഎം നേതാക്കളും മുനമ്പത്തുകാരെ പാടെ തഴയുന്ന നിലപാട് തുടർന്നു കൊണ്ടേയിരിക്കുന്നു. കേന്ദ്രമന്ത്രി ശ്രീ കിരൺ റിജിജു പറഞ്ഞ വാക്കുകളെ വളച്ചൊടിക്കാൻ മുഖ്യമന്ത്രി നേരിട്ട് ശ്രമിച്ചത് ഇതിന് ഉദാഹരണമാണ്. മുനമ്പം ഭൂമി ഒരിക്കലും അവകാശികളായ സാധാരണക്കാർക്ക് ലഭിക്കരുത് എന്ന നിലപാടാണ് സിപിഎം എപ്പോഴും സ്വീകരിക്കുന്നത്.

നിലവിലെ വഖഫ് ട്രൈബ്യൂണലിൻ്റെ കാലാവധി പൂർത്തിയായി. പുതിയ നിയമഭേദഗതി പ്രകാരമുള്ള ട്രൈബ്യൂണൽ രൂപീകരിക്കാനിരിക്കെ സംസ്ഥാന സർക്കാർ കോടതിയിൽ പോയി സ്റ്റേ വാങ്ങിയത് ഇതിന് തെളിവാണ്. സമാന നിലപാടാണ് പല രീതിയിലും കോൺഗ്രസും മുനമ്പത്തുകാർക്ക് എതിരെ സ്വീകരിച്ചത്. മുനമ്പത്തെ ജനതയെ കൂടി പാർലമെന്റിൽ പ്രതിനിധീകരിക്കുന്ന ഹൈബി ഈഡൻ എംപി പാർലമെന്റിൽ പറഞ്ഞത് - "വഖഫ് നിയമഭേദഗതി പാടില്ല" എന്നതാണ്.

മുനമ്പം ജനതയെ കുടിയൊഴിപ്പിക്കണമെന്ന എം.എ. നിസാർ കമ്മീഷൻ റിപ്പോർട്ട് വന്നതിന് ശേഷം ഒരു ശാശ്വത പരിഹാരത്തിന് ഒരു ഇടപെടലും യുഡിഎഫ് സർക്കാരും നടത്തിയില്ല. അന്ന് കേരളത്തിലും കേന്ദ്രത്തിലും കോൺഗ്രസ് നേതൃത്വം നൽകുന്ന സർക്കാരായിരുന്നു അധികാരത്തിൽ എന്നതും ഓർക്കണം.

1995-ൽ നരസിംഹറാവു സർക്കാർ കൊണ്ടുവന്ന വഖഫ് നിയമമാണ് വഖഫ് ബോർഡുകൾക്ക് ഇത്രയും അധികാരങ്ങൾ നൽകിയത്. ഈ നിയമത്തിന്റെ ചുവട് പിടിച്ചാണ് മുനമ്പം ഭൂമിക്ക് വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചത്. 2013-ൽ മൻമോഹൻ സിംഗ് സർക്കാർ വഖഫ് ട്രൈബ്യൂണലുകൾക്ക് കൂടുതൽ അധികാരം നൽകി.

പാർലമെന്റിലെയും സംയുക്ത പാർലമെൻററി സമിതിയിലെയും വഖഫ് നിയമഭേദഗതി ചർച്ചയിൽ ക്രിയാത്മകമായി ഇടപെടാതെ ബില്ലിനെതിരെ അന്ധമായ നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. കേരളത്തിൽ കോൺഗ്രസിനെ നിയന്ത്രിക്കുന്ന മുസ്ലിംലീഗ് തുടക്കം മുതൽ വഖഫ് നിയമഭേദഗതിയെ എതിർത്തു. മുസ്ലിംലീഗ് വരച്ച വരക്കപ്പുറം കടക്കാത്ത കോൺഗ്രസ് ലീഗിന് കുട പിടിക്കുകയാണ്.

മുസ്ലിം ലീഗിന്റെ രാജ്യസഭാംഗം അഡ്വ. ഹാരിസ് ബീരാൻ സഭയിൽ വഖഫ് നിയമഭേദഗതിയെ കിട്ടിയ അവസരത്തിൽ എതിർത്തു. എന്നാൽ മുനമ്പം ജനതയുടെ പ്രശ്നങ്ങളുടെ ശാശ്വത പരിഹാരത്തെപ്പറ്റി ഒരക്ഷരം മിണ്ടിയിട്ടില്ല എന്നുമാത്രമല്ല, വഖഫ് ഭൂമി തിരികെ പിടിക്കുമെന്ന് ആവർത്തിക്കുകയും ചെയ്തു.

പോരാത്തതിന് കോൺഗ്രസും ലീഗും കേന്ദ്ര ന്യൂനപക്ഷമന്ത്രി മുനമ്പത്ത് എത്തി ജനങ്ങൾക്ക് നൽകിയ ഉറപ്പിനെ വളച്ചൊടിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചു. ഒടുവിൽ ആ നിയമഭേദഗതി തന്നെ ഇല്ലാതാക്കാൻ കോടതിയിലേക്ക് ആദ്യം പോയത് കോൺഗ്രസും ലീഗും ആണ്.

വഖഫ് ട്രൈബ്യൂണലിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാർ സ്റ്റേ വാങ്ങിയതിനു പിന്നിൽ ഗൂഢാലോചനയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറയുന്നു. എന്നാൽ കോൺഗ്രസ് മുനമ്പത്തിനെതിരെ ചെയ്ത ചതി മറച്ചുപിടിച്ച് രാഷ്ട്രീയ ഗിമിക്ക് കാട്ടുകയാണ് സതീശൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ.

1995-ൽ കോൺഗ്രസ് നേതൃത്വം നൽകിയ കേന്ദ്ര സർക്കാർ കൊണ്ടുവന്നും, 2013-ൽ കോൺഗ്രസ് സർക്കാർ തന്നെ ശക്തിപ്പെടുത്തുകയും ചെയ്ത വഖഫ് നിയമത്തിലെ സാധാരണക്കാരുടെ ഭൂമി തട്ടിയെടുക്കാനുള്ള ഗൂഢ പദ്ധതികൾ ഒഴിവാക്കിയാണ് ബിജെപി സർക്കാർ പുതിയ ഭേദഗതി കൊണ്ടുവന്നത്.

എന്നാൽ ഇടത്-വലതു മുന്നണികൾ ഒരുമിച്ച് ഈ ബില്ലിനെതിരെ വോട്ട് ചെയ്തു. പുതിയ നിയമഭേദഗതിയിലൂടെ മുനമ്പത്തെ പ്രശ്നം പരിഹരിക്കാതിരിക്കാൻ ആവുന്നതെല്ലാം അവർ ചെയ്തുകൊണ്ടേയിരിക്കുന്നു. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു നേരിട്ട് എത്തി മുനമ്പം ജനതയ്ക്ക് നൽകിയ ഉറപ്പിനെ പോലും വളച്ചൊടിച്ച് വ്യാജ പ്രചാരണം നടത്തുകയാണ്.

വഖഫ് നിയമ ഭേദഗതി ബില്ലിനെ അനുകൂലിച്ച മുനമ്പം ജനതയോട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികാരബുദ്ധിയോടെയാണ് പെരുമാറുന്നത്. അദ്ദേഹത്തിൻറെ വാക്കുകളിൽ അത് പലപ്പോഴും നിഴലിക്കുന്നു. പുതിയ നിയമഭേദഗതിയിലൂടെ മുനമ്പത്തെ പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നതിലൂടെ ആ പ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന സന്ദേശം വ്യക്തമാക്കുകയാണ്. കോൺഗ്രസും മുസ്ലിംലീഗും ഇടത് പക്ഷവും ഉൾപ്പെടെ ഇൻഡി സഖ്യം ഒന്നടങ്കം നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയിൽ പോയതിലൂടെ സാധാരണക്കാർക്ക് ലഭിക്കേണ്ട നീതി വൈകിപ്പിക്കുകയാണ്.

എന്നാൽ ഒരു കാര്യം ഉറപ്പാണ് - എന്തുതന്നെ സംഭവിച്ചാലും മുനമ്പം ജനതയുടെ കണീരൊപ്പാൻ നടപടികളുമായി കേന്ദ്രം മുന്നോട്ട് പോവുക തന്നെ ചെയ്യും. നിയമഭേദഗതിയുടെ ചട്ടങ്ങൾ രൂപീകരിച്ചു കഴിഞ്ഞാൽ മുനമ്പം പ്രശ്നം എത്രയും വേഗം പരിഹരിക്കാൻ കഴിയുമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ചട്ടങ്ങൾ രൂപീകരിച്ചു കഴിഞ്ഞാൽ പുതിയ നിർദേശങ്ങൾ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകും. അങ്ങനെ തങ്ങളുടെ ഭൂമിയുടെ റവന്യൂ അവകാശങ്ങൾ സ്ഥാപിച്ചെടുത്ത് മുനമ്പം ജനതയുടെ പ്രശ്നത്തിന് ശാശ്വത പരിഹാരമാകും.

അതെ - വഖഫ് നിയമഭേദഗതി നടപ്പിലാക്കുക മാത്രമാണ് മുനമ്പം പ്രശ്നം പരിഹരിക്കാനുള്ള ഒരേയൊരു വഴി. മുനമ്പം ജനതയെ സംരക്ഷിക്കാൻ ബിജെപി ശ്രമിക്കുമ്പോൾ അതിന് തുരങ്കം വയ്ക്കാൻ മത്സരിക്കുകയാണ് ഇടത്-വലത് മുന്നണികൾ. മുനമ്പത്ത് സാധാരണക്കാരെ പിന്നിൽ നിന്ന് കുത്തുകയാണ് ഇൻഡി സഖ്യം. മുനമ്പം ജനതയെ നിങ്ങൾ എത്ര എതിർത്താലും, ഏതൊക്കെ മാർഗങ്ങൾ സ്വീകരിച്ചാലും, ബിജെപിയും കേന്ദ്രസർക്കാരും നൽകിയ ഉറപ്പ് പാലിക്കുക തന്നെ ചെയ്യും. ഇനി പറയൂ, ആരാണ് യഥാർത്ഥത്തിൽ മുനമ്പം ജനതയെ ചതിക്കുന്നത്?

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+