നിഷ ജോസിനെ വിടാതെ ഷോൺ ജോർജ്.. ഡിജിപിക്ക് വീണ്ടും പരാതി.. സുപ്രീം കോടതി വരെ പോകുമെന്ന് പിസി
കോട്ടയം: നിഷ ജോസിന്റെ ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ് എന്ന പുസ്തകം പുറത്തിറങ്ങിയത് മുതല്‍ വിവാദത്തിലാണ്. ട്രെയിന്‍ യാത്രയ്ക്കിടെ രാഷ്ട്രീയ നേതാവിന്റെ മകന് അപമാനിച്ചുവെന്ന വെളിപ്പെടുത്തലാണ് വിവാദത്തിലായത്. നിഷയ്ക്കൊപ്പം യാത്ര ചെയ്തതായി പിസി ജോര്‍ജിന്റെ മകന് ഷോണ്‍ ജോര്‍ജ് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ അമ്മയുടെ പ്രായമുള്ള സ്ത്രീയെ അപമാനിച്ചിട്ടില്ലെന്ന് ഷോണ്‍ പറയുന്നു.
നിഷ തന്നെ അപമാനിച്ചയാളുടെ പേര് വെളിപ്പെടുത്താത്തിന്റെ പേരില്‍ താന്‍ ക്രൂശിക്കപ്പെടുന്നുവെന്ന് കാട്ടി ഷോണ്‍ പോലീസിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതി തള്ളപ്പെട്ടു. വീണ്ടും പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ഷോണ്‍ ജോര്‍ജ്.

നിഷ ജോസിന്റെ ആരോപണം
നിഷയുടെ പുസ്തകത്തില്‍ തന്നെ അപമാനിച്ചത് ആരെന്ന് വെളിപ്പെടുത്തിയിട്ടില്ല. പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മെലിഞ്ഞ മകന് എന്നതടക്കം ഷോണ്‍ ജോര്‍ജിലേക്ക് വിരല്‍ ചൂണ്ടുന്ന സൂചനകള്‍ ധാരാളമുണ്ട്. പുസ്തകം പുറത്തിറങ്ങിയതോടെ ഷോണ്‍ ആണ് നിഷയെ അപമാനിച്ചതെന്ന് വാര്‍ത്തകള്‍ പരന്നു. ഇതോടെയാണ് ഷോണ്‍ ജോര്‍ജ് പരാതിയുമായി പോലീസിന് സമീപിച്ചത്. എന്നാല്‍ ഷോണിന്റെ പരാതി പോലീസ് തള്ളി. ഷോണ്‍ പരാതിയില്‍ പറഞ്ഞിരിക്കുന്ന വകുപ്പുകള്‍ പ്രകാരം കേസെടുക്കാന്‍ സാധിക്കില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഈരാറ്റുപേട്ട പോലീസ് പരാതി തള്ളിയത്. ഐപിസി 500, 501, 502 വകുപ്പുകള്‍ പ്രകാരമുള്ള നടപടികളാണ് ഷോണ്‍ ആവശ്യപ്പെട്ടിരുന്നത്.

ആദ്യ പരാതി തള്ളി
പരാതിയുമായി സംഭവം നടന്ന സ്ഥലത്തെ അധികാര പരിധിയില്‍ വരുന്ന കോടതിയെ സമീപിക്കാനും ഈരാറ്റുപേട്ട പോലീസ് നിര്‍ദേശിച്ചു. കോട്ടയം എസ്പിക്കും ഡിജിപിക്കുമായിരുന്നു പരാതി നല്‍കിയത്. നിഷ ജോസിന്റെ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ കാരണം സോഷ്യല്‍ മീഡിയയില്‍ താന്‍ അപമാനിക്കപ്പെടുന്നു എന്നായിരുന്നു പരാതി. ആ പരാതി തള്ളിപ്പോയതിന് പിന്നാലെ രണ്ടാമതൊരു പരാതിയുമായി രംഗത്ത് വന്നിരിക്കുകയാണ് ഷോണ്‍ ജോര്‍ജ്. പുസ്തകത്തിലെ ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് ഷോണ്‍ ജോര്‍ജ് പോലീസ് മേധാവിക്ക് വീണ്ടും പരാതി നല്‍കിയിരിക്കുന്നത്.

സത്യം പുറത്ത് വരണം
വിവാദത്തില്‍ തനിക്കുണ്ടായ അപമാനം വളരെ വലുതാണെന്നും അതുകൊണ്ട് അന്വേഷണത്തിലൂടെ സത്യം പുറത്ത് കൊണ്ടുവരണമെന്നും ഷോണ്‍ ആവശ്യപ്പെടുന്നു. പുസ്തകം വില്‍പ്പന നടത്തുന്നതിന് വേണ്ടിയാണ് ഇത്തരം ആരോപണങ്ങള്‍ നിഷ ഉന്നയിക്കുന്നതെന്ന് ഷോണ്‍ നേരത്തെ ആരോപിച്ചിരുന്നു. അതേ തരത്തിലാണ് ഷോണിന്റെ ഭാര്യയായ പാര്‍വ്വതിയും പ്രതികരിച്ചത്. നിഷയ്ക്ക് മാനസിക വിഭ്രാന്തിയാണെന്നാണ് പിസി ജോര്‍ജിന്റെ പ്രതികരണം. തന്നേയും മകനേയും ഇല്ലാതാക്കുള്ള മാണിയുടേയും ജോസ് കെ മാണിയുടേയും തന്ത്രമാണ് ഇതെന്നും അതിന് നിഷ കൂട്ട് നില്‍ക്കുകയാണെന്നും പിസി ജോര്‍ജ് ആരോപിച്ചു.സത്യം തെളിയിക്കുന്നതിന് സുപ്രീം കോടതി വരെ പോകുമെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications