കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിഷ ജോസിനെ വിടാതെ ഷോൺ ജോർജ്.. ഡിജിപിക്ക് വീണ്ടും പരാതി.. സുപ്രീം കോടതി വരെ പോകുമെന്ന് പിസി

Google Oneindia Malayalam News

കോട്ടയം: നിഷ ജോസിന്റെ ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ് എന്ന പുസ്തകം പുറത്തിറങ്ങിയത് മുതല്‍ വിവാദത്തിലാണ്. ട്രെയിന്‍ യാത്രയ്ക്കിടെ രാഷ്ട്രീയ നേതാവിന്റെ മകന്‍ അപമാനിച്ചുവെന്ന വെളിപ്പെടുത്തലാണ് വിവാദത്തിലായത്. നിഷയ്‌ക്കൊപ്പം യാത്ര ചെയ്തതായി പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ അമ്മയുടെ പ്രായമുള്ള സ്ത്രീയെ അപമാനിച്ചിട്ടില്ലെന്ന് ഷോണ്‍ പറയുന്നു.

നിഷ തന്നെ അപമാനിച്ചയാളുടെ പേര് വെളിപ്പെടുത്താത്തിന്റെ പേരില്‍ താന്‍ ക്രൂശിക്കപ്പെടുന്നുവെന്ന് കാട്ടി ഷോണ്‍ പോലീസിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതി തള്ളപ്പെട്ടു. വീണ്ടും പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ഷോണ്‍ ജോര്‍ജ്.

നിഷ ജോസിന്റെ ആരോപണം

നിഷ ജോസിന്റെ ആരോപണം

നിഷയുടെ പുസ്തകത്തില്‍ തന്നെ അപമാനിച്ചത് ആരെന്ന് വെളിപ്പെടുത്തിയിട്ടില്ല. പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മെലിഞ്ഞ മകന്‍ എന്നതടക്കം ഷോണ്‍ ജോര്‍ജിലേക്ക് വിരല്‍ ചൂണ്ടുന്ന സൂചനകള്‍ ധാരാളമുണ്ട്. പുസ്തകം പുറത്തിറങ്ങിയതോടെ ഷോണ്‍ ആണ് നിഷയെ അപമാനിച്ചതെന്ന് വാര്‍ത്തകള്‍ പരന്നു. ഇതോടെയാണ് ഷോണ്‍ ജോര്‍ജ് പരാതിയുമായി പോലീസിന് സമീപിച്ചത്. എന്നാല്‍ ഷോണിന്റെ പരാതി പോലീസ് തള്ളി. ഷോണ്‍ പരാതിയില്‍ പറഞ്ഞിരിക്കുന്ന വകുപ്പുകള്‍ പ്രകാരം കേസെടുക്കാന്‍ സാധിക്കില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഈരാറ്റുപേട്ട പോലീസ് പരാതി തള്ളിയത്. ഐപിസി 500, 501, 502 വകുപ്പുകള്‍ പ്രകാരമുള്ള നടപടികളാണ് ഷോണ്‍ ആവശ്യപ്പെട്ടിരുന്നത്.

ആദ്യ പരാതി തള്ളി

ആദ്യ പരാതി തള്ളി

പരാതിയുമായി സംഭവം നടന്ന സ്ഥലത്തെ അധികാര പരിധിയില്‍ വരുന്ന കോടതിയെ സമീപിക്കാനും ഈരാറ്റുപേട്ട പോലീസ് നിര്‍ദേശിച്ചു. കോട്ടയം എസ്പിക്കും ഡിജിപിക്കുമായിരുന്നു പരാതി നല്‍കിയത്. നിഷ ജോസിന്റെ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ കാരണം സോഷ്യല്‍ മീഡിയയില്‍ താന്‍ അപമാനിക്കപ്പെടുന്നു എന്നായിരുന്നു പരാതി. ആ പരാതി തള്ളിപ്പോയതിന് പിന്നാലെ രണ്ടാമതൊരു പരാതിയുമായി രംഗത്ത് വന്നിരിക്കുകയാണ് ഷോണ്‍ ജോര്‍ജ്. പുസ്തകത്തിലെ ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് ഷോണ്‍ ജോര്‍ജ് പോലീസ് മേധാവിക്ക് വീണ്ടും പരാതി നല്‍കിയിരിക്കുന്നത്.

സത്യം പുറത്ത് വരണം

സത്യം പുറത്ത് വരണം

വിവാദത്തില്‍ തനിക്കുണ്ടായ അപമാനം വളരെ വലുതാണെന്നും അതുകൊണ്ട് അന്വേഷണത്തിലൂടെ സത്യം പുറത്ത് കൊണ്ടുവരണമെന്നും ഷോണ്‍ ആവശ്യപ്പെടുന്നു. പുസ്തകം വില്‍പ്പന നടത്തുന്നതിന് വേണ്ടിയാണ് ഇത്തരം ആരോപണങ്ങള്‍ നിഷ ഉന്നയിക്കുന്നതെന്ന് ഷോണ്‍ നേരത്തെ ആരോപിച്ചിരുന്നു. അതേ തരത്തിലാണ് ഷോണിന്റെ ഭാര്യയായ പാര്‍വ്വതിയും പ്രതികരിച്ചത്. നിഷയ്ക്ക് മാനസിക വിഭ്രാന്തിയാണെന്നാണ് പിസി ജോര്‍ജിന്റെ പ്രതികരണം. തന്നേയും മകനേയും ഇല്ലാതാക്കുള്ള മാണിയുടേയും ജോസ് കെ മാണിയുടേയും തന്ത്രമാണ് ഇതെന്നും അതിന് നിഷ കൂട്ട് നില്‍ക്കുകയാണെന്നും പിസി ജോര്‍ജ് ആരോപിച്ചു.സത്യം തെളിയിക്കുന്നതിന് സുപ്രീം കോടതി വരെ പോകുമെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.

ജയരാജന് കൊട്ടേഷൻ: പ്രനൂബിന്റെ അഭിമുഖമെടുത്ത് മാതൃഭൂമി, പോലീസ് റിപ്പോർട്ട് വ്യാജമെന്ന്!ജയരാജന് കൊട്ടേഷൻ: പ്രനൂബിന്റെ അഭിമുഖമെടുത്ത് മാതൃഭൂമി, പോലീസ് റിപ്പോർട്ട് വ്യാജമെന്ന്!

നിഷ മുറിച്ച് കൊണ്ടുപോയ തലമുടി എവിടെ? അവർക്ക് മാനസിക വിഭ്രാന്തിയാണെന്ന് പിസി ജോർജ്നിഷ മുറിച്ച് കൊണ്ടുപോയ തലമുടി എവിടെ? അവർക്ക് മാനസിക വിഭ്രാന്തിയാണെന്ന് പിസി ജോർജ്

English summary
Shone George files complaint against Nisha Jose again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X