കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ മൂന്നാം എംഎല്‍എയ്ക്കായി എന്‍ഡിഎ കരുനീക്കം: പാല ഉപതിരഞ്ഞെടുപ്പില്‍ ഷോണ്‍ സ്ഥാനാര്‍ത്ഥി?

Google Oneindia Malayalam News

Recommended Video

cmsvideo
പാല ഉപതിരഞ്ഞെടുപ്പില്‍ ഷോണ്‍ സ്ഥാനാര്‍ത്ഥി?

പാലാ: മണ്ഡലം രൂപീകരിക്കപ്പെട്ടിതിന് ശേഷം ഇന്നേവരെ കെ എം മണീയല്ലാത്ത മറ്റൊരു നേതാവിനെ പാലായിലെ ജനങ്ങല്‍ നിയമസഭയിലേക്ക് അയച്ചിട്ടില്ല. അതേ കെഎം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് വരുന്ന ഉപതിരഞ്ഞെടുപ്പില്‍ പാലായിലെ ജനങ്ങള്‍ ആരെയായിരിക്കും തിരഞ്ഞെടുക്കുക എന്ന ആകാംക്ഷയാണ് ഏവരിലുമുള്ളത്.

<strong> തിങ്കളാഴ്ച ബിജെപിക്ക് നിർണായകം; 7 മണ്ഡലങ്ങൾ കൈവിട്ടേക്കും, മഹാസഖ്യത്തിന്റെ നീക്കം ഇങ്ങനെ....</strong> തിങ്കളാഴ്ച ബിജെപിക്ക് നിർണായകം; 7 മണ്ഡലങ്ങൾ കൈവിട്ടേക്കും, മഹാസഖ്യത്തിന്റെ നീക്കം ഇങ്ങനെ....

കേരള കോണ്‍ഗ്രസിന്‍റെ രണ്ടില ചിഹ്നത്തില്‍ ആര് പാലായില്‍ മത്സിച്ചാലും വിജയിക്കാന്‍ കഴിയുമെന്നാണ് യുഡിഎഫിന്‍റെ ആത്മവിശ്വാസം. മറുവശത്ത് മാണിയില്ലാത്ത പാല യുഡിഎഫിനെ കൈവിടുമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. അതേസമയം അപ്രതീക്ഷ സ്ഥാനാര്‍ത്ഥിയുമായി പാല പിടിക്കാനുള്ള തന്ത്രങ്ങള്‍ക്കാണ് എന്‍ഡിഎ കളമൊരുക്കുന്നത്.

പിസി ജോര്‍ജ്ജിന്‍റെ മകന്‍

പിസി ജോര്‍ജ്ജിന്‍റെ മകന്‍

പൂഞ്ഞാര്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പിസി ജോര്‍ജ്ജിന്‍റെ മകന്‍ ഷോണ്‍ജോര്‍ജ്ജിനെ പാല ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചേക്കുമെന്നാണ് സൂചന..

ഷോണ്‍ ജോര്‍ജ്

ഷോണ്‍ ജോര്‍ജ്

യുവജനപക്ഷത്തിന്‍റെ സംസ്ഥാന പ്രസിഡന്‍റായ ഷോണ്‍ ജോര്‍ജ് മത്സരിക്കുന്നതില്‍ ബിജെപി കേരളഘടകത്തിനും എതിര്‍പ്പില്ല. ഷോണ്‍ ജോര്‍ജ്ജിന്‍റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് എന്‍ഡിഎ കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച ആരംഭിച്ചു കഴിഞ്ഞുവെന്നാണ് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നത്.

2016 ല്‍

2016 ല്‍

2016 ല്‍ പാലായില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥി എന്‍ ഹരി 24821 വോട്ടുകളായിരുന്നു നേടിയത്. കെഎം മാണി നേടിയതിന്‍റെ പകുതിയോളം വോട്ടുകളായിരുന്നു എന്‍ ഹരി കരസ്ഥമാക്കിയത്. 58884 വോട്ടുകളായിരുന്നു പാലായിലെ അവസാനാ പോരാട്ടത്തില്‍ കെഎം മാണിസ്വന്തമാക്കിയത്.

എന്‍ഡിഎയുടെ പ്രതീക്ഷ

എന്‍ഡിഎയുടെ പ്രതീക്ഷ

മാണിയുടെ അഭാവത്തില്‍ ഷോണ്‍ ജോര്‍ജ്ജ് സ്ഥാനാര്‍ത്ഥിയായി എത്തുമ്പോള്‍ ശക്തമായ മത്സരം കാഴ്ച്ച വെക്കാന്‍ കഴിയുമെന്നാണ് എന്‍ഡിഎയുടെ പ്രതീക്ഷ. ലോക്സഭ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ ജനപക്ഷം ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ഘടകകക്ഷി

ഘടകകക്ഷി

എൻഡിഎ സ്ഥാനാർത്ഥിയായി ഷോൺ ജോർജ് എത്തുന്നതോടെ മത്സരത്തിന് വീറും വാശിയും കൂടും. ജനപക്ഷം എൻഡിഎയുടെ ഘടകകക്ഷിയായതോടെ പല വാഗ്ദാനങ്ങളും ബിജെപി കേന്ദ്രനേതൃത്വം നല്കിയിട്ടുള്ളതായാണ് സൂചന. ഷോണ്‍ ജോര്‍ജ്ജ് വിജയിച്ചാല്‍ രാജഗോപാലിനും പിസി ജോര്‍ജ്ജിനും മൂന്നാമതൊരു എംഎല്‍എ കേരളത്തില്‍ എന്‍ഡിഎയ്ക്ക് സ്വന്തമാവും.

 മാണിയുടെ മണ്ഡലം നിലനിര്‍ത്താന്‍

മാണിയുടെ മണ്ഡലം നിലനിര്‍ത്താന്‍

അതേസമയം മാണിയുടെ മണ്ഡലമായ പാല നിലനിര്‍ത്താന്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ രംഗത്ത് ഇറക്കാനാണ് മാണി ഗ്രൂപ്പിന്‍റെ തീരുമാനം. ജോസ് കെ മാണിയുടെ ഭാര്യ നിഷാ ജോസ് കെ മാണിയുടെ പേരിനാണ് കേരള കോണ്‍ഗ്രസില്‍ ആദ്യ പരിഗണന.

55 വർഷം

55 വർഷം

1965 മുതല്‍ പാലായിൽ കെഎംമാണിക്ക് ഉണ്ടായിരുന്ന ഭൂരിപക്ഷം കഴിഞ്ഞപ്രാവശ്യം ഗണ്യമായി കുറഞ്ഞിരുന്നു. 55 വർഷം തുടർച്ചയായി പാലായെ പ്രതിനിധീകരിച്ച അദ്ദേഹത്തിന് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അയ്യായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ഉണ്ടായിരുന്നത്.

ഇടതുമുന്നണിയില്‍

ഇടതുമുന്നണിയില്‍

ഇടതുമുന്നണി ഇത്തവണയും എന്‍സിപിയിലെ മാണി സി കാപ്പനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കിയേക്കും. എന്‍സിപി പാലാ ബ്ലോക്ക് കമ്മിറ്റിയുടെ യോഗത്തിന് ശേഷം മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

മാണി സി കാപ്പന്‍

മാണി സി കാപ്പന്‍

എന്‍സിപി ദേശീയ സമിതി അംഗം സുല്‍ഫിക്കര്‍ മയൂരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മാണി സി കാപ്പനെ പാലായിലെ സ്ഥാനാര്‍ത്ഥിയായി ഏകകണ്ഠമായി നിശ്ചയിച്ചുവെന്നായിരുന്നു പ്രഖ്യാപനം.

പ്രഖ്യാപിച്ചിട്ടില്ല

പ്രഖ്യാപിച്ചിട്ടില്ല

എന്നാല്‍ ഇതിനു പിന്നാലെ പാലായിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെന്ന വിശദീകരണവുമായി സംസ്ഥാന പ്രസിഡന്റ തോമസ് ചാണ്ടി രംഗത്തെത്തുകയും ചെയ്തു. പാലാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ലെന്ന് മാണി സി കാപ്പന്‍ വ്യക്തമാക്കുന്നു.

നാക്ക് പിഴ

നാക്ക് പിഴ

സ്ഥാനാര്‍ത്ഥിയെ എന്‍സിപി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും ബ്ലോക്ക് കമ്മിറ്റിയുടെ നിര്‍ദ്ദേശം അറിയിക്കുന്നതിനിടെ ദേശിയസമിതി അംഗം സുല്‍ഫിക്കര്‍ മയൂരിക്ക് നാക്ക് പിഴച്ചതാണെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

English summary
shone george may contest from pala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X