കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയെ ആക്രമിച്ച കേസ് ചീട്ട്‌കൊട്ടാരം കണക്കെ തകരും, ദിലീപ് രക്ഷപ്പെടും!! സുനി മാപ്പുസാക്ഷി?

ആക്രമിക്കപ്പെട്ട നടിക്കു നീതി ലഭിക്കില്ലെന്ന് ഷോണ്‍ ജോര്‍ജ്

  • By Sooraj
Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗുരുതര ആരോപണങ്ങളുമായി പിസി ജോര്‍ജിന്റെ മകനും അഭിഭാഷകനുമായ ഷോണ്‍ ജോര്‍ജ് രംഗത്ത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഷോണ്‍ ഞെട്ടിക്കുന്ന ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ആക്രമണത്തിന് ഇരയായ നടിക്കു നീതി ലഭിക്കില്ലെന്നും ഷോണ്‍ ചൂണ്ടിക്കാട്ടുന്നു.

നേരത്തേ കേസില്‍ ജയിലിലുള്ള ദിലീപിന് നിരന്തരം പിന്തുണയുമായി രംഗത്തു വന്ന വ്യക്തിയാണ് പിസി ജോര്‍ജ്. മാത്രമല്ല ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കുന്ന പ്രസ്താവനകളും ജോര്‍ജ് നടത്തിയിരുന്നു.

പോലീസിന്റെ ലക്ഷ്യം

പോലീസിന്റെ ലക്ഷ്യം

ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ദിലീപിനെ ജയിലില്‍ ഇടുകയെന്ന ലക്ഷ്യം മാത്രമേ പോലീസിനുള്ളൂവെന്ന് ഷോണ്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

സുനിയുടെ സഹായം

സുനിയുടെ സഹായം

സ്വയം കുറ്റവാളിയെന്നു സമ്മതിച്ച പള്‍സര്‍ സുനിയുടെ സഹായത്തോടെയാണ് പോലീസ് ദിലീപിനെ കുടുക്കിയത്. സുനി പറയുന്നതിനെ പോലീസ് ശരിവയ്ക്കുന്നതും പോലീസ് പറയുന്നത് സുനി ശരിവയ്ക്കുന്നതും ഇതിന്റെ തെളിവാണെന്നും ഷോണ്‍ ആരോപിച്ചു.

 മെമ്മറി കാര്‍ഡ് ?

മെമ്മറി കാര്‍ഡ് ?

പള്‍സര്‍ സുനി പറയുന്ന കാര്യങ്ങള്‍ മാത്രം വിശ്വസിക്കുന്ന പോലീസിന് എന്തുകൊണ്ടാണ് നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങടങ്ങിയ മെമ്മറി കാര്‍ഡ് കണ്ടെത്താന്‍ സാധിക്കാത്തതെന്ന് ഷോണ്‍ ചോദിക്കുന്നു.

ഇതു ഗൗരവമുള്ളത്

ഇതു ഗൗരവമുള്ളത്

കേസിലെ സുപ്രധാന തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ ഇത്ര നാളായിട്ടും പോലീസിനു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നത് ഗൗരവമുള്ള കാര്യമാണ്. ദിലീപിന്റെ ജാമ്യം നിഷേധിക്കാനുള്ള പ്രധാന കാരണവും ഈ തൊണ്ടിമുതല്‍ ലഭിക്കാത്തതാണ്.

കേസ് ചീട്ട് കൊട്ടാരം കണക്കെ തകരും

കേസ് ചീട്ട് കൊട്ടാരം കണക്കെ തകരും

കേസ് വിചാരണയ്ക്കു വരുമ്പോള്‍ നല്ലൊരു ക്രിമിനല്‍ അഭിഭാഷകന്റെ സഹായമുണ്ടെങ്കില്‍ ചീട്ട് കൊട്ടാരം കണക്കെ തകര്‍ന്നു വീഴുമെന്ന് ഷോണ്‍ ചൂണ്ടിക്കാട്ടി. പള്‍സര്‍ സുനിക്കെതിരേ നടി നല്‍കിയ മൊഴിയും കേസില്‍ പോലീസ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടും വായിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നതെന്നും ഷോണ്‍ വ്യക്തമാക്കി.

സുനിയും പോലീസും തമ്മില്‍ ധാരണ

സുനിയും പോലീസും തമ്മില്‍ ധാരണ

കേസ് തകരുമെന്ന കാര്യത്തില്‍ പോലീസും പള്‍സര്‍ സുനിയും തമ്മില്‍ നേരത്തേ തന്നെ ധാരണയിലെത്തിയിട്ടുണ്ടാവാമെന്നും ഷോണ്‍ ചൂണ്ടിക്കാട്ടുന്നു.

ദിലീപ് ശിക്ഷിക്കപ്പെടില്ല

ദിലീപ് ശിക്ഷിക്കപ്പെടില്ല

കേസില്‍ ദിലീപ് ശിക്ഷിക്കപ്പെടില്ലെന്ന് തന്നെയാണ് താന്‍ ഉറച്ചു വിശ്വസിക്കുന്നത്. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ശിക്ഷിക്കപ്പെടാതെ ദിലീപ് എങ്ങനെ ശിക്ഷിക്കപ്പെടുമെന്നും ഷോണ്‍ ചോദിക്കുന്നു. പള്‍സര്‍ സുനി കേസില്‍ മാപ്പുസാക്ഷിയാവാനും സാധ്യതയുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

നടിക്കു നീതി

നടിക്കു നീതി

ദിലീപ് വിരുദ്ധര്‍ക്കും പോലീസിനും ദിലീപിനെയും അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖലകളെയും തകര്‍ത്തു എത്ര കാലം ജയിലില്‍ കിടത്താമെന്ന ചിന്ത മാത്രമേയുള്ളൂ. ആക്രമിക്കപ്പെട്ട നടിക്കു നീതി ലഭിക്കണമെന്ന ലക്ഷ്യമുള്ളതായി തോന്നുന്നില്ലെന്നും ഷോണ്‍ കുറിച്ചു.

എല്ലാം വൈകിപ്പോവും

എല്ലാം വൈകിപ്പോവും

തന്നെ രക്ഷിക്കാനെന്ന വ്യാജേന കൂടിയവര്‍ യഥാര്‍ഥത്തില്‍ ശിക്ഷിക്കുകയായിരുന്നുവെന്ന് നടി തിരിച്ചറിയുമ്പോഴേക്കും എല്ലാം വൈകിപ്പോയിരിക്കുമെന്നും ഷോണ്‍ ചൂണ്ടിക്കാട്ടി. ആ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതിലെ പങ്കാളികള്‍ക്കെല്ലാം അര്‍ഹമായ ശിക്ഷ ലഭിച്ചേ മതിയാവൂയെന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

 നേരത്തേയും പരാമര്‍ശം

നേരത്തേയും പരാമര്‍ശം

നടിമാരെ ആക്രമിച്ചു പരിചയമുള്ള പള്‍സര്‍ സുനിക്ക് നടിയെ ആക്രമിക്കാന്‍ ദിലീപിന്റെ പ്രേരണ വേണ്ടിവരുമെന്നു വിശ്വസിക്കാന്‍ കഴിയില്ലെന്ന് നേരത്തേ ഷോണ്‍ അഭിപ്രായപ്പെട്ടിരുന്നു.

 മാധ്യമവിചാരണം അവസാനിപ്പിക്കണം

മാധ്യമവിചാരണം അവസാനിപ്പിക്കണം

11 മാധ്യമവിചാരണം അവസാനിപ്പിക്കണം
കേസില്‍ ദിലീപ് കുറ്റക്കാരനാണെന്നു തെളിഞ്ഞാല്‍ ശിക്ഷിക്കാമെന്നും അതുവരെ മാധ്യമവിചാരണ അവസാനിപ്പിക്കണമെന്നും ഷോണ്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു.

English summary
Shone George opinion in actress attacked case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X