ശ്രീറാം ആ ലോബിയുടെ ഇര, വ്യത്യസ്ത ആരോപണവുമായി പിസി ജോർജിന്റെ മകൻ ഷോൺ ജോർജ്!
തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ ഹീറോ ആയ ശ്രീറാം വെങ്കിട്ടരാമന് ഐഎഎസ് ഓടിച്ച വാഹനം ഇടിച്ച് മാധ്യമപ്രവര്‍ത്തകനായ കെഎം ബഷീര്‍ മരിച്ച സംഭവം വലിയ ചര്‍ച്ചയായിരിക്കുകയാണ്. ശ്രീറാമിനെ രൂക്ഷമായി വിമര്‍ശിച്ചും പിന്തുണച്ചും സോഷ്യല്‍ മീഡിയയില്‍ വാക്പോര് നടക്കുന്നുണ്ട്.
അതിനിടെ ശ്രീറാമിനെ കുടുക്കിയതാണ് എന്നാരോപിച്ച് പിസി ജോര്‍ജിന്റെ മകനും ജനപക്ഷം നേതാവുമായ ഷോണ്‍ ജോര്‍ജ് രംഗത്ത് എത്തിയിട്ടുണ്ട്. ഫേസ്ബുക്ക് വീഡിയോയില്‍ ആണ് ഷോണിന്റെ ആരോപണം. തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ലോബിയാണ് ശ്രീറാമിനെ കുടുക്കിയത് എന്നാണ് ആരോപണം.

കേരളം പ്രതീക്ഷ കൽപ്പിച്ച ശ്രീറാം
ഷോൺ ജോർജിന്റെ ഫേസ്ബുക്ക് വീഡിയോയിലെ വാക്കുകൾ ഇങ്ങനെയാണ്: 'ഇന്ന് കേരളം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന വിഷയം ശ്രീറാം ഐഎഎസിന്റെ വണ്ടിയിടിച്ച് പ്രിയങ്കരനായ മാധ്യമപ്രവര്ത്തകന് ബഷീര്‍ മരിച്ച സംഭവം ആണ്. വളരെ ദുഖമുണ്ടാക്കുന്ന ഒരു സംഭവം ആണ്. ഒന്ന് പ്രിയങ്കരനായ ബഷീറിന്റെ മരണം. രണ്ട് കേരളത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തിനിടയില്‍ ഏറ്റവും നല്ല ഓഫീസറായി കേരള ജനത പ്രതീക്ഷ കല്‍പ്പിച്ചിരുന്ന ശ്രീറാം ഐഎഎസ് ഈ കേസില്‍ പ്രതിയായി എന്നതാണ്.

തിരുവനന്തപുരത്ത് ലോബി
അദ്ദേഹത്തെ ഒരു തരത്തിലും ന്യായീകരിക്കാന്‍ സാധിക്കില്ല. പക്ഷേ ആലോചിക്കേണ്ട ഒരു വിഷയം ഉണ്ട്. മന്ത്രിമാര്‍, മന്ത്രിമാരുടെ മക്കള്‍, ഐഎസ്എസ് ഓഫീസര്‍മാര്‍, ഐപിഎസ് ഓഫീസര്‍മാര്‍ ഇവരെ പിഴപ്പിച്ച് വലയിലാക്കുന്നത് വേണ്ടി ഒരു വലിയ സംഘം തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോള്‍ പ്രതിപക്ഷത്ത് നേതാക്കളില്‍ അടുത്ത മന്ത്രിസഭയില്‍ ആരൊക്കെ മന്ത്രിമാരാകും എന്ന് നമ്മളേക്കാളും ഈ ലോബികള്‍ക്ക് അറിയാം.

അടുക്കള ക്യാബിനറ്റുകൾ
അവര്‍, യുവ ഐഎസ്-ഐപിഎസ് ഓഫീസര്‍മാര്‍ ഇവരൊക്കെ സാമ്പത്തികമായി പരിമിതമായ ചുറ്റുപാടുകളില്‍ നിന്നാണ് പെട്ടെന്ന് പദവിയിലേക്ക് എത്തുന്നത്. അതുകൊണ്ട് ഈ കുരുക്കുകളില്‍ ചെന്ന് ചാടാനുളള സാധ്യത കൂടുതലാണ്. മന്ത്രിമാരുടെ ഭാര്യമാരുടെ സുഹൃത്തുക്കളായി ചമഞ്ഞ് അടുക്കള ക്യാബിനറ്റില്‍ അംഗമായി മന്ത്രിമാരെ നിയന്ത്രിക്കും.

ഇതും കേരളം ചർച്ച ചെയ്യണം
അടുത്ത മന്ത്രിസഭയില്‍ അംഗമാകാന്‍ സാധ്യതയുളളവരുടെ മക്കളെ ഈ ലോബി സ്വാധീനിക്കുകയും ചെയ്യുന്നു. യുവ ഐഎഎസ് ഓഫീസര്‍ക്ക് സംഭവിച്ചിരിക്കുന്നതും മറ്റൊന്നല്ല. ഇവരെ മുന്തിയ ക്ലബ്ബുകളിലേക്ക് കൊണ്ട് പോവുകയും മുന്തിയ ഇനം മദ്യവും മറ്റ് പലതും നല്‍കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങളും മാധ്യമങ്ങളും കേരള സമൂഹവും ചര്‍ച്ച ചെയ്യണം.

ശ്രീറാം ലോബിയുടെ ഇര
ഇത്തരം ട്രാപ്പുകളെ കുറിച്ച് ഉദ്യോഗസ്ഥര്‍ ബോധവാന്മാരാകണം. ഈ ലോബിയിംഗ് ജുഡീഷ്യറിയെ പോലും ബാധിച്ചിട്ടുണ്ട് എന്നാണ് തോന്നുന്നത്. വ്യക്തിബന്ധം സ്ഥാപിച്ച് കാര്യം സാധിച്ചെടുക്കുന്ന ലോബി തിരുവനന്തപുരത്ത് സജീവമാണ്. ശ്രീറാമും ഒരു പരിധി വരെ ആ ലോബിയുടെ ഇരയാണ് എന്ന് താന്‍ വിശ്വസിക്കുന്നു' എന്നാണ് ഷോണ്‍ ജോര്‍ജ് ഫേസ്ബുക്ക് വീഡിയോയില്‍ പറയുന്നത്.
ഫേസ്ബുക്ക് വീഡിയോ
ഷോൺ ജോർജിന്റെ ഫേസ്ബുക്ക് വീഡിയോ കാണാം
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications