കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീറാം ആ ലോബിയുടെ ഇര, വ്യത്യസ്ത ആരോപണവുമായി പിസി ജോർജിന്റെ മകൻ ഷോൺ ജോർജ്!

Google Oneindia Malayalam News

തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ ഹീറോ ആയ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് ഓടിച്ച വാഹനം ഇടിച്ച് മാധ്യമപ്രവര്‍ത്തകനായ കെഎം ബഷീര്‍ മരിച്ച സംഭവം വലിയ ചര്‍ച്ചയായിരിക്കുകയാണ്. ശ്രീറാമിനെ രൂക്ഷമായി വിമര്‍ശിച്ചും പിന്തുണച്ചും സോഷ്യല്‍ മീഡിയയില്‍ വാക്‌പോര് നടക്കുന്നുണ്ട്.

അതിനിടെ ശ്രീറാമിനെ കുടുക്കിയതാണ് എന്നാരോപിച്ച് പിസി ജോര്‍ജിന്റെ മകനും ജനപക്ഷം നേതാവുമായ ഷോണ്‍ ജോര്‍ജ് രംഗത്ത് എത്തിയിട്ടുണ്ട്. ഫേസ്ബുക്ക് വീഡിയോയില്‍ ആണ് ഷോണിന്റെ ആരോപണം. തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ലോബിയാണ് ശ്രീറാമിനെ കുടുക്കിയത് എന്നാണ് ആരോപണം.

കേരളം പ്രതീക്ഷ കൽപ്പിച്ച ശ്രീറാം

കേരളം പ്രതീക്ഷ കൽപ്പിച്ച ശ്രീറാം

ഷോൺ ജോർജിന്റെ ഫേസ്ബുക്ക് വീഡിയോയിലെ വാക്കുകൾ ഇങ്ങനെയാണ്: 'ഇന്ന് കേരളം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന വിഷയം ശ്രീറാം ഐഎഎസിന്റെ വണ്ടിയിടിച്ച് പ്രിയങ്കരനായ മാധ്യമപ്രവര്‍ത്തകന്‍ ബഷീര്‍ മരിച്ച സംഭവം ആണ്. വളരെ ദുഖമുണ്ടാക്കുന്ന ഒരു സംഭവം ആണ്. ഒന്ന് പ്രിയങ്കരനായ ബഷീറിന്റെ മരണം. രണ്ട് കേരളത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തിനിടയില്‍ ഏറ്റവും നല്ല ഓഫീസറായി കേരള ജനത പ്രതീക്ഷ കല്‍പ്പിച്ചിരുന്ന ശ്രീറാം ഐഎഎസ് ഈ കേസില്‍ പ്രതിയായി എന്നതാണ്.

തിരുവനന്തപുരത്ത് ലോബി

തിരുവനന്തപുരത്ത് ലോബി

അദ്ദേഹത്തെ ഒരു തരത്തിലും ന്യായീകരിക്കാന്‍ സാധിക്കില്ല. പക്ഷേ ആലോചിക്കേണ്ട ഒരു വിഷയം ഉണ്ട്. മന്ത്രിമാര്‍, മന്ത്രിമാരുടെ മക്കള്‍, ഐഎസ്എസ് ഓഫീസര്‍മാര്‍, ഐപിഎസ് ഓഫീസര്‍മാര്‍ ഇവരെ പിഴപ്പിച്ച് വലയിലാക്കുന്നത് വേണ്ടി ഒരു വലിയ സംഘം തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോള്‍ പ്രതിപക്ഷത്ത് നേതാക്കളില്‍ അടുത്ത മന്ത്രിസഭയില്‍ ആരൊക്കെ മന്ത്രിമാരാകും എന്ന് നമ്മളേക്കാളും ഈ ലോബികള്‍ക്ക് അറിയാം.

അടുക്കള ക്യാബിനറ്റുകൾ

അടുക്കള ക്യാബിനറ്റുകൾ

അവര്‍, യുവ ഐഎസ്-ഐപിഎസ് ഓഫീസര്‍മാര്‍ ഇവരൊക്കെ സാമ്പത്തികമായി പരിമിതമായ ചുറ്റുപാടുകളില്‍ നിന്നാണ് പെട്ടെന്ന് പദവിയിലേക്ക് എത്തുന്നത്. അതുകൊണ്ട് ഈ കുരുക്കുകളില്‍ ചെന്ന് ചാടാനുളള സാധ്യത കൂടുതലാണ്. മന്ത്രിമാരുടെ ഭാര്യമാരുടെ സുഹൃത്തുക്കളായി ചമഞ്ഞ് അടുക്കള ക്യാബിനറ്റില്‍ അംഗമായി മന്ത്രിമാരെ നിയന്ത്രിക്കും.

ഇതും കേരളം ചർച്ച ചെയ്യണം

ഇതും കേരളം ചർച്ച ചെയ്യണം

അടുത്ത മന്ത്രിസഭയില്‍ അംഗമാകാന്‍ സാധ്യതയുളളവരുടെ മക്കളെ ഈ ലോബി സ്വാധീനിക്കുകയും ചെയ്യുന്നു. യുവ ഐഎഎസ് ഓഫീസര്‍ക്ക് സംഭവിച്ചിരിക്കുന്നതും മറ്റൊന്നല്ല. ഇവരെ മുന്തിയ ക്ലബ്ബുകളിലേക്ക് കൊണ്ട് പോവുകയും മുന്തിയ ഇനം മദ്യവും മറ്റ് പലതും നല്‍കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങളും മാധ്യമങ്ങളും കേരള സമൂഹവും ചര്‍ച്ച ചെയ്യണം.

ശ്രീറാം ലോബിയുടെ ഇര

ശ്രീറാം ലോബിയുടെ ഇര

ഇത്തരം ട്രാപ്പുകളെ കുറിച്ച് ഉദ്യോഗസ്ഥര്‍ ബോധവാന്മാരാകണം. ഈ ലോബിയിംഗ് ജുഡീഷ്യറിയെ പോലും ബാധിച്ചിട്ടുണ്ട് എന്നാണ് തോന്നുന്നത്. വ്യക്തിബന്ധം സ്ഥാപിച്ച് കാര്യം സാധിച്ചെടുക്കുന്ന ലോബി തിരുവനന്തപുരത്ത് സജീവമാണ്. ശ്രീറാമും ഒരു പരിധി വരെ ആ ലോബിയുടെ ഇരയാണ് എന്ന് താന്‍ വിശ്വസിക്കുന്നു' എന്നാണ് ഷോണ്‍ ജോര്‍ജ് ഫേസ്ബുക്ക് വീഡിയോയില്‍ പറയുന്നത്.

ഫേസ്ബുക്ക് വീഡിയോ

ഷോൺ ജോർജിന്റെ ഫേസ്ബുക്ക് വീഡിയോ കാണാം

English summary
Sriram Venkataraman trapped by a lobby in Thiruvananthapuram, says shone george
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X