Get Updates
Get notified of breaking news, exclusive insights, and must-see stories!

പൃഥ്വിരാജിന്റെ ലംബോര്‍ഗിനി, മല്ലികയുടെ വീഡിയോ... ട്രോളുന്നവര്‍ക്ക് ഷോണിന്റെ മറുപടി ഇങ്ങനെ

കോട്ടയം: യുവ സിനിമ താരം പൃഥ്വിരാജ് കോടികള്‍ വിലയുള്ള ലംബോര്‍ഗിനി എന്ന ആഡംബര കാര്‍ വാങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. അത്രയും വലിയ കാര്‍ വാങ്ങി എന്നത് മാത്രം ആയിരുന്നില്ല, ആ വാര്‍ത്തയുടെ പ്രാധാന്യം, അതിന് കേരളത്തില്‍ നികുതി അടച്ചു എന്നത് കൂടി ആയിരുന്നു.

സൂപ്പര്‍ താരം സുരേഷ് ഗോപിയും അമല പോളും ഫഹ് ഫാസിലും എല്ലാം ആഡംബര കാര്‍ വാങ്ങി പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയത് വലിയ വിവാദം ആയിരുന്നു. എന്നാല്‍ പൃഥ്വിരാജ് കേരളത്തില്‍ നികുതി അടച്ചു എന്നതിനേക്കാള്‍ വൈറല്‍ ആയത്, അമ്മ മല്ലിക സുകുമാരന്റെ ഒരു വീഡിയോ ആയിരുന്നു.

ഇന്ദ്രജിത്തിന്റെ പുതിയ കാര്‍ വീട്ടിലേക്ക് കൊണ്ടുവന്നു എങ്കിലും പൃഥ്വിയുടെ കാര്‍ ഇതുവരെ എത്തിയില്ല എന്നായിരുന്നു മല്ലിക പറഞ്ഞത്. അതിന് കാരണമായി പറഞ്ഞത് റോഡിന്റെ പ്രശ്‌നവും. ഇതിന്റെ പേരില്‍ ഇപ്പോള്‍ മല്ലികയെ ട്രോളിക്കൊണ്ടിരിക്കുകയാണ് സോഷ്യല്‍ മീഡിയ. അപ്പോഴാണ് അപ്രതീക്ഷിത കോണില്‍ നിന്ന് അവര്‍ക്ക് ഒരു പിന്തുണ വരുന്നത്. മറ്റാരും അല്ല, പിസി ജോര്‍ജ്ജിന്റെ മകന്‍ ഷോണ് ജോര്‍ജ്ജ് തന്നെ!

റോഡ് നന്നല്ല

റോഡ് നന്നല്ല

വീട്ടിലേക്കുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ് എന്നാിരുന്നു മല്ലിക സുകുമാരന്‍ പറഞ്ഞത്. അതുകൊണ്ട് പൃഥ്വിരാജിന്റെ കാര്‍ അങ്ങോട്ട് കൊണ്ടുവരാന്‍ കഴിഞ്ഞില്ലത്രെ. ഒരു വീഡിയോയില്‍ ആയിരുന്നു മല്ലിക സുകുമാരന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. റോഡ് നന്നാക്കി കിട്ടാന്‍ വേണ്ടി നടത്തിയ പ്രയത്‌നങ്ങളെ കുറിച്ചും, ഇപ്പോള്‍ നടത്തുന്ന നീക്കങ്ങളെ കുറിച്ചും എല്ലാം മല്ലിക വ്യക്തമാക്കുന്നുണ്ട്. ഒരുനേരത്തെ ഭക്ഷണത്തിന് വകയില്ലാതെ ആളുകള്‍ കഷ്ടപ്പെടുമ്പോള്‍ ആണ് മല്ലികയെ പോലുള്ളവര്‍, ആഡബര കാര്‍ കൊണ്ടുവരുന്നതിന് റോഡ് നന്നാക്കിക്കിട്ടണം എന്ന് ആവശ്യപ്പെടുന്നത് എന്നായിരുന്നു പ്രധാന ആക്ഷേപം.

ട്രോളുകള്‍ നിറഞ്ഞു

ട്രോളുകള്‍ നിറഞ്ഞു

ഇതിന്റെ പേരില്‍ മല്ലിക സുകുമാരനെ സോഷ്യല്‍ മീഡിയ ട്രോളി കൊല്ലുകയായിരുന്നു. പാവപ്പെട്ടവരുടെ ദുരിതം അറിയാത്തവരാണ് ഇങ്ങനെയൊക്കെ പറയുക എന്നതായിരുന്നു പ്രധാന വിമര്‍ശനം. എന്നാല്‍ പൃഥ്വിയുടെ കാര്‍ കൊണ്ടുവരുന്ന കാര്യം മാത്രമല്ല മല്ലിക ആ വീഡിയോയില്‍ പറഞ്ഞിരുന്നത് എന്ന കാര്യം പലരും സൗകര്യപൂര്‍വ്വം മറക്കുകയും ചെയ്തിരുന്നു.

പിന്തുണയുമായി ഷോണ്‍ ജോര്‍ജ്ജ്

പിന്തുണയുമായി ഷോണ്‍ ജോര്‍ജ്ജ്

ഈ സാഹചര്യത്തില്‍ ആണ് മല്ലിക സുകുമാരനും പൃഥ്വിരാജിനും പിന്തുണയുമായി പിസി ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജ് രംഗത്ത് വരുന്നത്. ജോസ് കെ മാണിയുടെ ഭാര്യയുടെ പുസ്തക വിവാദത്തില്‍ പെട്ട് കിടക്കുകയായിരുന്നു ഷോണ്‍ ജോര്‍ജ്ജ്. ആ വിഷയത്തിലും ശക്തമായ പ്രതികരണം നടത്തുകയും ചെയ്തിരുന്നു. എന്നല്‍ ഇത്തവണ ഷോണ്‍ പറഞ്ഞ കാര്യത്തില്‍ ഇത്തിരി കാര്യം ഉണ്ടെന്നാണ് ഭൂരിപക്ഷമതം!

ആ വിഷയം അല്ല

ആ വിഷയം അല്ല

മല്ലിക സുകുമാരന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതായി കണ്ടു. റോഡ് മോശം ആയതിനാല്‍ മക്കളുടെ വിലകൂടിയ വാഹനങ്ങള്‍ വീട്ടിലേക്ക് കൊണ്ടുവരാന്‍ കഴിയുന്നില്ല എന്ന മല്ലികയുടെ പരാമര്‍ശം വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായതായും കണ്ടു. എന്നാല്‍ ആ വിഷയത്തെ കുറിച്ചല്ല തനിക്ക് പറയാനുള്ളത് എന്ന് പറഞ്ഞുകൊണ്ടാണ് ഷോണ്‍ ജോര്‍ജ്ജ് തുടങ്ങുന്നത്.

45 ലക്ഷം ടാക്‌സ് അടച്ചാല്‍

45 ലക്ഷം ടാക്‌സ് അടച്ചാല്‍

മല്ലിക സുകുമാരന്റെ മകന്‍ പൃഥ്വിരാജ് പുതിയ ഒരു ലംബോര്‍ഗിനി കാര്‍ വാങ്ങിച്ചു. മൂന്നി കോടിയോളം രൂപ ചെലവിട്ടാണ് വാങ്ങിയത്. അതിന് 45 ലക്ഷം രൂപ റോഡ് ടാക്‌സും അടച്ചിട്ടുണ്ട്. നമ്മുടെ വാഹനം റോഡില്‍ ഓടിക്കുന്നതിനാണല്ലോ റോഡ് ടാക്‌സ് അടക്കുന്നത്. അപ്പോള്‍, റോഡ് ടാക്‌സ് അടക്കുന്നവര്‍ക്ക് നല്ല റോഡ് ഉണ്ടാക്കിക്കൊടുക്കുക എന്നത് സര്‍ക്കാരിന്റെ കടമയാണ്. അതുകൊണ്ട് തന്നെ, മല്ലിക സുകുമാരന്‍ പറഞ്ഞ ആ കാര്യം നിഷേധിക്കാന്‍ ആവില്ലെന്നാണ് ഷോണ്‍ ജോര്‍ജ്ജ് പറയുന്നത്.

വീഡിയോ കാണാം

ഒരു ഫേസ്ബുക്ക് വീഡിയോയിലൂടെ ആയിരുന്നു ഷോണ്‍ ജോര്‍ജ്ജ് ഇക്കാര്യത്തിലുള്ള തന്റെ നിലപാട് വ്യക്തമാക്കിയത്. ആ വീഡിയോ കാണാം....

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+