Get Updates
Get notified of breaking news, exclusive insights, and must-see stories!

'ചത്താൽ കൊള്ളി വെക്കാൻ ഒരു തീപ്പെട്ടി പോലും സ്വന്തമായിട്ടില്ല', നമ്പർ 1 കേരളത്തെ പരിഹസിച്ച് ഷോൺ

കോട്ടയം: കേരളം നമ്പർ വൺ പരസ്യത്തെ പരിഹസിച്ച് ഷോൺ ജോർജ്. സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്നുളള 3500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍ നിന്നും പിന്‍വാങ്ങുന്നതായി കിറ്റെക്‌സ് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഷോണ്‍ ജോര്‍ജിന്റെ പ്രതികരണം. അരി മുതല്‍ ബള്‍ബും സോപ്പും ബ്രഷും അടക്കമുളളയ്ക്ക് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളം എങ്ങനെ ആണ് ഒന്നാം സ്ഥാനത്ത് എന്ന് ഷോണ്‍ ജോര്‍ജ് പരിഹസിച്ചു.

മാറി വരുന്ന സര്‍ക്കാരുകള്‍ കേരളത്തിന് എന്താണ് ഉണ്ടാക്കി തരുന്നതെന്ന് ഷോണ്‍ ചോദിക്കുന്നു. കേരളത്തില്‍ 15000 ആളുകള്‍ക്ക് തൊഴില്‍ കൊടക്കുന്ന കിറ്റെക്‌സ് ആണ് ഇനി ഇവിടുത്തെ രാഷ്ട്രീയക്കാര്‍ക്ക് പൂട്ടിക്കേണ്ടത് എന്നും ഇത്തരക്കാരെ ജനം തെരുവില്‍ ഓടിച്ചിട്ട് അടിക്കുന്ന സാഹചര്യമാണ് എന്നും ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു.

ഷോൺ ജോർജിന്റെ പ്രതികരണം: 'ഇഞ്ചി മുട്ടായി പോലും ഉണ്ടാക്കാൻ കെൽപ്പില്ലാത്ത കേരളം എങ്ങനെ ഒന്നാം സ്ഥാനത്ത്എന്ന് ഈ സർക്കാർ പരസ്യം കൊടുക്കുന്നത്? രാവിലെ എണീറ്റ് മുകളിലോട്ടു നോക്കിയപ്പോൾ ഗുർഗാവിൽ ഉണ്ടാക്കിയ ഫിലിപ്സിന്റെ ബൾബ്. താഴോട്ട് നോക്കിയപ്പോൾ രാജസ്ഥാനിൽ ഉണ്ടാക്കിയ hindware ക്ലോസ്സെറ്റ്. പല്ലു തേക്കാൻ നോക്കുമ്പോൾ ഗുജറാത്തിലോ ആന്ധ്ര പ്രദേശിലോ ഉണ്ടാക്കിയ കോൾഗേറ്റ് പേസ്റ്റ്, ബ്രഷ്. പല്ലു തേച്ചു കുളിക്കാൻ നോക്കുമ്പോൾ സോപ്പ് ഹിന്ദുസ്ഥാൻ ലിവർ. തോർത്ത് തമിഴ്നാട്ടിൽ നിന്ന്. കുളി കഴിഞ്ഞു വിളക്ക് കത്തിക്കാൻ നോക്കിയപ്പോൾ വിളക്കുതിരി, ചന്ദനത്തിരി, കർപ്പുരം എല്ലാം തമിഴ്നാട് വക.

1

ഉടുക്കാൻ കൈലി എടുത്തപ്പൊ ഒരു ആശ്വാസം. കിഴക്കമ്പലത്തെ Kittex കൈലി. രാഷ്ട്രീയക്കാർ കൂടി അത് ഉടനെ അടുത്ത സംസ്ഥാനത്തിലേക്ക് ഓടിക്കും എന്നത് മറ്റൊരു ആശ്വാസം. കാപ്പി കുടിക്കാൻ ഇരുന്നപ്പോൾ ആന്ധ്രായിൽ നിന്നുള്ള പച്ചരി ദോശ. തമിഴ്നാട്ടിൽ നിന്നുള്ള പച്ചക്കറികൾ മാത്രം ഉള്ള സാമ്പാർ. ദോഷം പറയരുതല്ലോ പഞ്ചസാര നമ്മുടെ അല്ലെങ്കിലും ചായയിലെ പൊടി ആസാമിലെ ആണെങ്കിലും പാല് നമ്മുടെ സ്വന്തം. (പക്ഷേ തമിഴ് നാട്ടിൽനിന്നും പേര് മാറി വന്നതാണ്..) ചായ കുടിച്ചു തമിഴനാട്ടിൽ നിന്നുള്ള ഒരു രാംരാജ് മുണ്ടും ഉടുത്തു, ഗുജറാത്തിലോ ഹരിയാനയിലോ ഉണ്ടാക്കിയ മോട്ടോർ സൈക്കിളും എടുത്തു ഇറങ്ങുമ്പോൾ, വഴിയിലും എല്ലാം ബംഗാളി പണിക്കാർ ജോലിചെയ്യുന്നു കച്ചവടം നടത്തുന്നു.

കടയിൽ സാധനങ്ങൾ വാങ്ങാൻ ചെന്നപ്പോൾ അവിടെ പണി ചെയ്യുന്നതു ബംഗാളിയും തമിഴ്മക്കളും വഴിയിൽ കൂടി പോയ പ്രൈവറ്റ് ബസിൽ നോക്കിയപ്പോൾ ബംഗാളി ഡ്രൈവർ എന്നിട്ട് തമിഴ്‌മക്കളുടെ രാംകോ സിമന്റ് വെച്ച് പണിത മതിലിൽ ഏതോ നാട്ടിൽ നിന്നും വന്ന ചുമപ്പ് പെയിന്റ് കൊണ്ട് ഒരു ബംഗാളി എഴുതി വെച്ചിരിക്കുന്നു കേരളം ഒന്നാം സ്ഥാനെത്തെന്ന്. സ്വന്തമായി ഒരു ക്ലോസറ്റില്ല, കറി വെച്ചാൽ ഇടാൻ ഒരു നുള്ളു ഉപ്പു ഇല്ല, ചത്താൽ ഒരു കൊള്ളി വെക്കാൻ ഒരു തീപ്പെട്ടി പോലും സ്വന്തമായിട്ടില്ലാത്ത എന്ത് ഒന്നാം സ്ഥാനം ആണ് മാറി മാറി വരുന്ന സർക്കാരുകൾ ഉണ്ടാക്കിത്തരുന്നത് എന്ന് ഒന്ന് മനസിലാക്കി തന്നാൽ കൊള്ളാം... ആകെ ഉള്ള അഭിമാനം നാല് എയർപോർട്ട്... എന്തിനാ?
കള്ള സ്വർണ്ണ൦ കടത്താൻ.. അടിമകളെ കയറ്റി അയക്കാൻ!!!!

അഭിനയം മാത്രമല്ല കയ്യിലുളളത്, മലയാള സിനിമയിലെ ഡോക്ടർമാർ ഇവർ- ചിത്രങ്ങൾ

NB: ഇനി കേരളത്തിൽ 15000 ആളുകൾക്ക് തൊഴിൽ കൊടുക്കുന്ന കിട്ടേക്‌സ് കൂടി ഇവന്മാർക്ക് പൂട്ടിക്കണം.. ആര് നൂറ്റാണ്ടായി പ്രവർത്തിക്കുന്ന ഫാക്ടറിയിൽ , (അതും ഇതുവരെ ഇല്ലാതിരുന്ന പ്രശ്നങ്ങൾ ) ഒരു മാസത്തിൽ 11 റെയ്ഡ്, ദിവസവും 300 - 400 തൊഴിലാളികൾ ചോദ്യം ചെയ്യൽ.. ഉപദ്രവം സഹിക്കാതെ 35000 പേർക്ക് ജോലി കൊടുക്കുന്ന 3500 കോടിയുടെ നിക്ഷേപത്തിൽ നിന്നും അവർ പിന്മാറുന്ന സാഹചര്യം.. ഈ അളിഞ്ഞ രാഷ്ട്രീയക്കാരെ ജനം തെരുവിൽ ഓടിച്ചിട്ട് അടിക്കേണ്ട സാഹചര്യമാണ്.. ഇനിയെങ്കിലും ചിന്തിക്കുക.. വായിക്കുക ചിന്തിക്കുക പൊട്ടിച്ചിരിക്കുക കേരളം നമ്പർ വൺ'.

നാഷണല്‍ അവാര്‍ഡ് ഏറ്റുവാങ്ങി ഉര്‍വ്വശി റൗട്ടേല; ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    സംസ്ഥാനത്ത് ഇന്ന് 12,868 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മല

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+